Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com
Showing posts with label staff. Show all posts
Showing posts with label staff. Show all posts

എം.ടി. സമ്മിറ്റ്

കൈറ്റ് മാസ്റ്റർടെയിനർമാരുടെയും മറ്റു ജീവനക്കാരുടെയും വാർഷിക യോഗം 2023 ഏപ്രിൽ 23, 24, 25 തീയ്യതികളിൽ മൂന്നാറിൽ നടക്കുന്നതിനാൽ ആ ദിവസങ്ങളിൽ കൈറ്റ് മലപ്പുറം ജില്ലാ ഓഫീസിന് അവധിയായിരിക്കും.

ശബരീഷ് അനുസ്മരണ പ്രഭാഷണം

ശബരീഷ് സ്മാരക ട്രസ്റ്റ് മലപ്പുറം കൈറ്റിന്റെ സഹകരണത്തോടെ നടത്തുന്ന ഒന്നാമത് ശബരീഷ് അനുസ്മരണ പ്രഭാഷണം (2022 ഓഗസ്റ്റ്‌ 13) ഉച്ചക്ക് ശേഷം 3 മണി മുതൽ മലപ്പുറം പ്രസ് ക്ലബ് ഹാളിൽ വെച്ച് നടന്നു. കോവിഡാനന്തര കാലത്തെ എഡ്യുടെക്കും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് കൈറ്റ് സിഇഒ ശ്രീ കെ അൻവർ സാദത്ത് ആണ് അനുസ്മരണ പ്രഭാഷണ സീരീസ് ഉദ്ഘാടനം ചെയ്തു. വീഡിയോ

കൈറ്റിൽ നിന്ന്....

IT@School ന്റെ ഭാഗമായും പിന്നീട് KITEന്റെ ഭാഗമായും മാസ്റ്റർ ടെയ്നറായി നാളിതുവരെ പ്രവർത്തിക്കുകയും നമ്മുടെയൊക്കെ ഗുരുസ്ഥാനീയനായും ഫ്രീസോഫ്റ്റ് വെയറിനെ നെഞ്ചോട് ചേർത്ത് പിടിച്ച് അതിനെ കേരളത്തിലുടനീളമുള്ള സ്കൂളുകളിൽ പ്രാവർത്തികമാക്കാൻ നമ്മെ സന്നദ്ധരാക്കാൻ അക്ഷീണം പ്രയത്നിക്കുകയും ചെയ്ത ടീം കൈറ്റ് മലപ്പുറത്തിന്റെ പ്രിയങ്കരനായ സിപി അബ്ദുൽ ഹക്കീം സാറും  മാസ്റ്റർ ട്രെയ്നറായ പി അബ്ദുൽ റസാഖ് സാറും മാതൃവിദ്യാലയത്തിൽ ജോയിൻ ചെയ്യുന്നതിനായി  കൈറ്റിൽ നിന്ന് മാർച് 30ന് റിലീവ് ചെയ്തു. മലപ്പുറം എയർലൈൻസ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ

ജി-സ്വീറ്റ് പ്ലാറ്റ്ഫോം പഠനത്തിന്റെ പൈലറ്റ് പദ്ധതി

 ഡിജിറ്റൽ പഠനത്തോടൊപ്പം ഓൺലൈൻ പഠനവും നടപ്പാക്കാനായി സർക്കാർ ആവിഷ്കരിച്ച ജി-സ്വീറ്റ് പ്ലാറ്റ്ഫോം പഠനത്തിന്റെ പൈലറ്റ് പദ്ധതിക്ക് തുടക്കമാകുന്നു. സംസ്ഥാനത്തെ തി രഞ്ഞെടുത്ത 375 വിദ്യാലയങ്ങളിലാണ് ആദ്യഘട്ട ത്തിൽ പദ്ധതി ആരംഭിക്കുക. 43 വിദ്യാലയങ്ങളുള്ള മലപ്പുറം ജില്ലയാണ് പദ്ധതി നടപ്പിലാക്കുന്നതി ലും മുൻപന്തിയിൽ. സർക്കുലർ 1 ,സർക്കുലർ 2 എന്നിവ ഡൗൺലോഡു ചെയ്യാം

പ്രവേശനോത്സവം 2021

മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് രമേശ് നാരായണന്റെ സം​ഗീതം; 'പുതിയൊരു സൂര്യനുദിച്ചേ...' പ്രവേശനോത്സവഗാനം കേൾക്കാം. പുത്തനുടുപ്പും പുസ്‌തകങ്ങളുമായി കളിചിരികൾ നിറഞ്ഞ കൊച്ചുവർത്തമാനങ്ങളുമായി സ്‌കൂൾ അങ്കണങ്ങൾ വർണാഭമാകില്ലെങ്കിലും പകിട്ടുകുറയാതെ ഇത്തവണയും പ്രവേശനോത്സവം. ജൂൺ ഒന്നിന്‌ പകൽ 11നാണ്‌ സ്‌കൂളുകളിൽ ഓൺലൈനായി പ്രവേശനോത്സവം. രക്ഷിതാക്കൾ കുട്ടികളെ അണിയിച്ചൊരുക്കി ഓൺലൈനിലൂടെ പരിചയപ്പെടുത്തും. കലാപരിപാടികളുമുണ്ടാകും.

promotion

 1 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ ക്ലാസ് പ്രൊമോഷൻ സംബന്ധിച്ചു ബഹു DGE 18/05/2021 ന് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട് . എല്ലാ കുട്ടികളെയും പ്രൊമോട്ട് ചെയ്തുകൊണ്ടുള്ള ഒരു ലിസ്റ്റ് തയാറാക്കി HM ന് നൽകുക.HM sign ചെയ്ത് സൂക്ഷിക്കുക. സമ്പൂർണയിൽ കുട്ടികളെ പ്രൊമോട്ട് ചെയ്യുകയും ചെയ്യുക . Attendance register ൽ രേഖപ്പെടുത്തുക. മാർക്കും ഗ്രേഡും തത്കാലം

അഭ്യർത്ഥന

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് കൈറ്റ് മലപ്പുറം അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. ഓരോ  ജില്ലയിലും ബെഡ് ഒഴിവുള്ള ആശുപത്രികളും കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളും കണ്ടുപിടിക്കാൻ സഹായിക്കുന്ന ലിങ്ക് ആണ്. ഇവിടെ ക്ലിക്കുക. ദിവസത്തിൽ  ഒരിക്കൽ അപ്ഡേറ്റ് ചെയ്യുന്നു . രോഗികളെയും കൊണ്ട് ഹോസ്പിറ്റൽ തോറും അലയുന്നത് ഒഴിവാക്കാം.

വിക്‌ടേഴ്‌‌സ് ചാനലിലൂടെ മെയ് 14 മുതൽ പ്രത്യേക പരിപാടി

   ക്ലാസുകളുടെ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.  മെയ് 14 മുതൽ അദ്ധ്യാപകർക്കും ജൂൺ ഒന്നു മുതൽ കുട്ടികൾക്കും പ്രത്യേക പഠന പരിശീലന പരിപാടി കൈറ്റ് വിക്ടേഴ്‌‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിക്ടേഴ്‌സ് ചാനൽ തങ്ങളുടെ ശൃംഖലയിൽ ഉണ്ട് എന്നുറപ്പാക്കാൻ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ, ഡിടിഎച്ച് സേവന ദാതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനുപുറമെ വെബിലും മൊബൈലിലും ഈ ക്ലാസുകൾ ലഭ്യമാക്കും. ഇത്തരത്തിൽ ഒരു സൗകര്യവും ഇല്ലാത്ത കുട്ടികൾക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് ഓണ്‍ലൈൻ ഐടി പരിശീലനം

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോവർ പ്രൈമറി- അപ്പര്‍ പ്രൈമറി കുട്ടികള്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യാപകര്‍ സ്കൂളിലെത്തി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. ഈ സാഹചര്യത്തില്‍ പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായിരിക്കുന്നു. എന്നാല്‍ ഈ പരിശീലനത്തിന് ഒരു പ്രത്യേകതയുണ്ട്, പൂര്‍ണ്ണമായും ഓണ്‍ലൈനിലാണ് പരിശീലനം.

ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പരിശീലനം.

കോവ്ഡ് 19 തടയുന്നതിനുമായി 2020 മാർച്ച് 11 മുതൽ കേരളത്തിലെ വിദ്യാലയങ്ങളിലെ ഒന്നു മുതൽ ഏഴുവരെ ക്ലാസുകൾക്ക് പരീക്ഷകൾ ഒഴിവാക്കുകയും കുട്ടികൾകക്ക് അവധി നൽകുകയും ചെയ്ത പശ്ചാത്തലത്തിൽ സർക്കാർ ഉത്തരവിന്റെ തുടർച്ചയായി മാർച്ച് 31 വരെ അധ്യാപകർക്ക്  ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പരിശീലനം.
ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ
1. അധ്യാപക പരിശീലനങ്ങൾ കഴിയുന്നതും അതത് വിദ്യാലയങ്ങളിൽ തന്നെ നടത്തേണ്ടതാണ്.
2. പരിശീലനത്തിന് ആവശ്യമായ സഹായഫയലുകൾ, വീഡിയോ ട്യൂട്ടോറിയലുകൾ, റിസോഴ്സകൾ എന്നിവ അധ്യാപകരുടെ സമഗ്ര പോർട്ടലിലെ ലോഗിനിലൂടെ (www.samagra.kite.kerala.gov.in) ആണ് ലഭ്യമാക്കുന്നത്. ഡൗൺലോഡ് ചെയ്ത് സ്വയം പഠനം എന്ന രീതിയിൽ ഇവ പ്രയോജനപ്പെടുത്തേണ്ടതാണ്.
1 സേർച്ച്
ഡാഷ് ബോർഡിൽ മുകളിലായി ഇതു കാണാം. ഇതിൽ lens എന്ന് സേർച്ച് ചെയ്താൽ 1 മുതൽ 12 വരെ ക്ലാസുകളിൽ ഈ ടാഗുള്ള എല്ലാ റിസോഴ്സുകളും ക്ലാസ് ക്രമത്തിൽ ലിസ്റ്റ് ചെയ്യും. കൂടാതെ,  നമുക്ക് മൾട്ടിപ്പൾ വാക്കുകളും ഇവിടെ സേർച്ച് ചെയ്യാം. ഉദാഹരണമായി convex lens എന്നീ രണ്ടു വാക്കുകൾ ഒരുമിച്ച് സേർച്ച് ചെയ്ത് ആവശ്യമായ റിസൽറ്റ് കൃത്യമാക്കിയെടുക്കാം.

    KOOL അധ്യാപക പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നതിന് എല്ലാ പഠിതാക്കളും കോഴ്സിന്റെ ഭാഗമായുള്ള 'സ്കിൽ ടെസ്റ്റ് പാസാകേണ്ടതാണ്.
      സ്കിൽ ടെസ്റ്റ് 24.08.2019 തീയതി രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ മലപ്പുറം ജില്ലയിലെ വിവിധ സെന്ററുകളിൽ നടക്കുന്നതാണ്.സ്കിൽ ടെസ്റ്റിനുള്ള അഡ്മിഷൻ ടിക്കറ്റ് ഫോര്‍മാറ്റ് ആഗസ്ത്  22 നു മുമ്പ് ഇ-മെയിലായി അയക്കുന്നതാണ്.
No.           Batch                     Exam Centre
  1 Malappuram_40 GHSS KARUVARAKUND
  2 Malappuram_41   PKMMHSS EDARIKODE
  3 Malappuram_42 VMCGHS WANDOOR
ഗവ: ഉദ്യോഗസ്ഥർക്ക് ഇനി മുതൽ ട്രഷറി ബാങ്ക് വഴിയാണ് സാലറി. ട്രഷറി ബാങ്കിംഗ് സംവിധാനം പുതുമയുള്ളതായതിനാൽ സ്വാഭാവിക സംശയങ്ങളും ഉണ്ടാവാം.
ETSB account Number
Aadhar Number
Mobile Number
Username
ഇത്രയും വിവരങ്ങള്‍ ശേഖരിച്ചു  തയ്യാറാക്കി https://tsbonline.kerala.gov.in/ എന്ന സൈറ്റില്‍ New User Registration ക്ലിക് ചെയ്യുക.ഡാറ്റകള്‍ നല്‍കി പൂരിപ്പിക്കുക, സബ്‍മിറ്റു ചെയ്യുക.  OTP നല്‍കി വെരിഫൈ ചെയ്തു കാത്തിരിക്കുക. ആറു മണനിക്കൂറിനകം പ്രോസസിംഗ് പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു.

കേരള സംസ്ഥാനത്തെ മുഴുവന്‍ ഓഫീസുകളിലും സ്പാര്‍ക്ക് പോര്‍ട്ടല്‍ വഴി ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പ്ലാറ്റ്ഫോമില്‍ ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് കേരള ഇന്‍ഫ്രാസ്‍ട്രക്ചര്‍ & ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കി.
സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‍വെയര്‍ അടിസ്ഥാനപ്പെടുത്തിയാകണം എന്നതാണ് സര്‍ക്കാര്‍ നയം.

KOOL പരിശീലനം - പ്രധാനാധ്യാപകരുടെ അറിവിലേക്ക്

    1. പുതിയതായി സർവ്വീസിൽ പ്രവേശിക്കുന്ന അധ്യാപകരുടെ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് 45 മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ട‍ർ കോഴ്സുകൾ പാസ്സായിരിക്കണം. എന്നാൽ 01.12.2018 വരെ നിയമനം ലഭിച്ചവരുടെ കാര്യത്തിൽ ഇത് നിർബ്ബന്ധമാക്കേണ്ടയെന്ന് സർക്കാർ ഉത്തരവായിട്ടുണ്ട്.

Forgot BIOS password?

ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ BIOS പാസ്‍വേഡ് മറന്നു പോയാല്‍ ഭാഗ്യമുണ്ടെങ്കില്‍ വീണ്ടെടുക്കാന്‍ വളരെയെളുപ്പം. 
ഘട്ടം 1
ഏസർ ലാപ്ടോപ്പിൻറെ പിന്നിൽ നിന്ന് പവർ അഡാപ്റ്റർ വിച്ഛേദിക്കുക.
ഘട്ടം 2
ലിഡ് അടച്ച് തലകീഴായി ഏസർ ലാപ്ടോപ്പ് ഫ്ലിപ്പുചെയ്യുക.
ഘട്ടം 3
ലാപ്ടോപ്പിൽ നിന്ന് പ്രധാന ബാറ്ററി നീക്കം ഹാർഡ് ഡിസ്ക് കമ്പാർട്ട്മെൻറ് കവർ തുറക്കുക, സ്ക്രൂകൾ നീക്കം ചെയ്ത് കവചം മാറ്റിവെക്കുക.
ഘട്ടം 4
ഹാർഡ് ഡ്രൈവിന്റെ രണ്ടു സ്ക്രൂകളും നീക്കം ചെയ്യുക, സിസ്റ്റത്തിന്റെ ഹാർഡ് ഡ്രൈവിനെ സ്ലൈഡുചെയ്യുക.
ഘട്ടം 5
മദര്‍ബോർഡിലേക്ക് ബയോസ് ക്ലോക്ക് ബാറ്ററി ചേർത്തിട്ട് വീണ്ടും ബന്ധിപ്പിക്കുന്നതിന് ഒരു മണിക്കൂർ കാത്തിരിക്കാനുള്ള ചെറിയ പവർ ലീഡ് ഡിസ്കണക്ട് ചെയ്യുക. "CLRP1" എന്ന് അടയാളപ്പെടുത്തിയ മഥർ മെറ്റീരിയലിൽ ചെറിയ മെറ്റൽ പാഡുകൾ കണ്ടെത്താനും കോൺടാക്റ്റുകളിലുടനീളം ഒരു conductive ഉപകരണം സ്ഥാപിക്കാനും, തുടർന്ന് വൈദ്യുതി ബോർഡിനെ ബയോസ് വൈദ്യുതിയിൽ നിന്ന് ബൂട്ടുചെയ്യുന്നത് വരെ വൈദ്യുതി ബട്ടൺ അമർത്തിപ്പിടിക്കുക. പവർ ബട്ടൺ പുറത്തിറക്കി പവർ കോർഡ് വിച്ഛേദിക്കുക.
ഘട്ടം 6
ഹാർഡ് ഡ്രൈവിനും ബാറ്ററിയും മാറ്റി, പവർ അഡാപ്റ്ററുമായി ബന്ധിപ്പിക്കുക.
പ്രയാസമായി തോന്നുന്നുവല്ലേ, അതുകൊണ്ടാണ് പറഞ്ഞത് ഭാഗ്യമുണ്ടെങ്കില്‍ ചില ചേട്ടന്‍മാര്‍ നമുക്കായി ഒരു വീണ്ടെടുക്കല്‍ സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. 
മൂന്ന് തവണ തെറ്റായ പാസ്‍വേഡു നല്‍കുമ്പോള്‍ സിസ്റ്റം ഷട്ട്ഡൗണ്‍ ചെയ്യണോ തുടര്‍ന്നും പാസ്‍വേഡു നല്‍കി തുടരണമോ എന്നൊരു ചോദ്യമുണ്ട്. തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് ഒരു ക്ലൂ കോഡു കൂടി ലഭിക്കുന്നു. ഈ കീ ഉപയോഗിച്ച് https://bios-pw.org സൈറ്റില്‍ നിന്ന് പാസ്വേഡ് ലഭിച്ചേക്കാം.

MEDICAL INSURANCE FOR STATE EMPLOYEES

 Application andCircular No 73-2018-Fin dated 07/08/2018 Download

1. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നത് നിർബന്ധമാണോ ? ആയതിലേക്ക് വിവരശേഖരണം എല്ലാ ജീവനക്കാരും പെന്ഷനക്കാരും നൽകേണ്ടതുണ്ടോ ?

24.04.2017 തീയതിയിലെ സ.ഉ(അച്ചടി)നം.54/2017/ധന ഉത്തരവു പ്രകാരം സംസ്ഥാന കേഡറിൽ ജോലി ചെയ്യുന്ന അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥർ ഒഴികെയുള്ള എല്ലാ ജീവനക്കാർക്കും പെന്ഷൻകാർക്കും നിർബന്ധമായി പ്രസ്തുത പദ്ധതിയിലെ അംഗത്വം വ്യവസ്ഥ ചെയ്തിരിക്കുന്നു. ആയതിനാൽ എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും ആയതു സംബന്ധിച്ചുള്ള വിവരം സർക്കാർ നിർദ്ദേശ പ്രകാരം നൽകേണ്ടതുണ്ട്. സംസ്ഥാന കേഡറിൽ ജോലി ചെയ്യുന്ന അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥർക്കും പെന്ഷൻകാർക്കും പദ്ധതി ഓപ്ഷണൽ ആണ്.
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom