Showing posts with label Mela. Show all posts
Showing posts with label Mela. Show all posts
schoolsasthrolsavam Results Malappuram
Kizhisseri | Kondotty | Malappuram | Manjeri | Mankada | Perinthalmanna | Edappal | Kuttippuram |Parappanangadi | Ponnani | Tanur | Tirur | Vengara | Areacode | Melattur | Nilambur | Wandoor |
പൊതു തീം (പ്രമേയം)
2024-2025 അദ്ധ്യയന വർഷം മുതൽ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി. മേളയിലെ ഹൈസ്കൂൾ-ഹയർ സെക്കൻറി-വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളുടെ മത്സര ഇനങ്ങളിൽ 'രചനയും അവതരണവും' എന്ന ഇനം ഒരു പൊതു തീം (പ്രമേയം) അടിസ്ഥാനമാക്കിയാണ് നടത്തേണ്ടതെന്ന് നിർദേശിച്ചിട്ടുണ്ട്. തദനുസരണം 2024-25 അദ്ധ്യയന വർഷം 'ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും മാറുന്ന സമൂഹവും' എന്ന തീമിനെ അടിസ്ഥാനമാക്കിയുള്ള ഏതെങ്കിലും ഒരു വിഷയം ഐ.ടി. മേളയിലെ 'രചനയും അവതരണവും' എന്ന ഇനത്തിന് എല്ലാ തലങ്ങളിലും നൽകേണ്ടതാണ്.
IT Mela Circular & Guidelines 2022-23
IT Mela IT Quiz Questions 2010-2019
സ്കൂൾ കലാമേള അപ്പ്ലിക്കേഷൻ ആരവം
സ്കൂൾ കലാമേള നടത്തിപ്പിനു സഹായകമായ ഒരു അപ്പ്ലിക്കേഷൻ ആണ് ആരവം. പാർട്ടിസിപ്പന്റ് കാർഡ്, സ്റ്റേജ് റിപ്പോർട്സ്, ജഡ്ജസ് ഷീറ്റ്സ്, കൺസോളിഡേറ്റഡ് സ്കോർ ഷീറ്റ് , സർട്ടിഫിക്കറ്റ് എന്നിവ പ്രിന്റ് എടുക്കുന്നതിനും സ്റ്റേജ് മാനേജ്‌മന്റ്, സ്കോർ എൻട്രി, റിസൾട്ട് പബ്ലിഷിംഗ് എന്നീ കാര്യങ്ങൾക്കുമുള്ള ഓപ്ഷനുകൾ ഈ സോഫ്ട്‍വെയറിൽ ലഭ്യമാണ് .
sudo apt install gmela
ഐ ടി മേള ശാരിക
ഐ ടി മേളയുടെ മലയാളം ടൈപ്പിംഗ് മത്സരത്തിനായുള്ള സോഫ്റ്റ്‌വെയർ ഇപ്പോൾ തന്നെ പരിശീലിച്ചു തുടങ്ങാം.
മലപ്പുറം ജില്ലാ ഐടി മേള ബുധൻ, വ്യാഴം ദിവസങ്ങളിൽ മഞ്ചേരിയിൽ
മലപ്പുറം ജില്ലാ ശാസ്‌ത്ര, ഐടി, പ്രവൃത്തിപരിചയ മേള 2022 Nov 2,3,4 ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ മഞ്ചേരിയിൽ നടക്കും. പതിനേഴ് സബ് ജില്ലകളിൽനിന്നായി 6500 വിദ്യാർഥികൾ മേളയിൽ മാറ്റുരയ്‌ക്കും. ശാസ്‌ത്രമേള, പ്രവൃത്തി പരിചയമേള എന്നിവ എച്ച്‌എംവൈഎച്ച്‌എസ് മഞ്ചേരിയിലും സാമൂഹ്യശാസ്‌ത്ര മേള ജിജിഎച്ച്‌എസ്‌എസ് മഞ്ചേരിയിലും ഐടി മേള, ഉപന്യാസ മത്സരം എന്നിവ ജിബിഎച്ച്‌എസ്‌എസ് മഞ്ചേരിയിലും ഗണിതശാസ്‌ത്ര മേള എച്ച്‌എംഎസ്‌എയുപിഎസ് തുറക്കലിലും നടക്കും. ശാസ്‌ത്ര നാടകം വ്യാഴാഴ്‌ച കോട്ടക്കൽ രാജാസ് എച്ച്‌എസ്‌എസിലാണ് നടക്കുന്നത്.
ITQuiz 2018 Result
ITQuizWinners HS Section
First : Rafad Abdul Rasheed Gvemhss KuttippalaSecond : Abhinav. O Snmhss Parappanangadi
Third : Mohammed Hashir KB Mvmrhss Valayalamkulam
ITQuizWinners HSS Section
First : Jeena John GGHssMalappuramSecond : Mohammed Basil V Ghss Mankada
Third : Ajay Prabhakaran Ghss Pookkottumpadam
ജില്ലാ ഐടി മേള തിരൂരില്‍

മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഭാഷാ പിതാവിന്റെ മണ്ണൊരുങ്ങി. തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 13 മുതല്‍ 16 വരെ ശാസ്ത്രോത്സവം നടക്കും. ജില്ലാ ശാസ്ത്ര-ഗണിത, സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐടി മേളയും വൊക്കേഷണല്‍ എക്സ്പോയുമാണ് തിങ്കളാഴ്ച നടക്കുക. ജില്ലയിലെ 17 ഉപജില്ലകളില്‍നിന്നായി 85,000-ത്തോളം ശാസ്ത്ര പ്രതിഭകള്‍ മാറ്റുരക്കും. എല്‍പിമുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിവിധ തലങ്ങളിലാണ് മത്സരങ്ങള്‍. 13ന് തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി മത്സരങ്ങള്‍ നടക്കും. ശാസ്ത്രമേളയും പ്രവൃത്തി പരിചയമേളയും ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഹൈസ്കൂള്‍ വിഭാഗം വരെയുള്ള ഗണിത ശാസ്ത്രമേള ബിപി അങ്ങാടി ഗവ. ഗേള്‍സ് വൊക്കേണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗണിത ശാസ്ത്രമേള ബിപി അങ്ങാടി ജിഎംയുപി സ്കൂളിലും സോഷ്യല്‍ സയന്‍സ് മേള ബിപി അങ്ങാടി ഗേള്‍സിലും ഐടി മേള ബിപി അങ്ങാടി ഡയറ്റിലും വൊക്കേഷണല്‍ എക്സ്പോ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് നടക്കുക.
Subscribe to:
Posts (Atom)








