Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

Ubuntu Tips

ഏതാനും ഉബുണ്ടു നുറുങ്ങുകള്‍.

1. Pdf ഫയലിനെ writer ലേയ്ക്ക് മാറ്റുവാനുള്ള ഒരു മാര്‍ഗം
കണ്‍വേര്‍ട്ട് ചെയ്യേണ്ട pdf ഫയല്‍ Open with Ocular ക്രമത്തില്‍ തുറക്കുക. മുകളിലുള്ള Selection എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ cursor  ' + ' രൂപത്തില്‍ വരും. ആവശ്യമായ ഭാഗം ഡ്രാഗ് ചെയ്യുക. Text എന്ന ഭാഗത്തെ Copy to Clipboard സെലക്‌ട് ചെയ്യുക. ഇനി witter/Text editor തുറന്ന് Paste ചെയ്യാം. ടെക്‌സ്റ്റ് മലയാളത്തിലാണെങ്കില്‍ writer ലെ font മാറ്റിക്കൊടുക്കേണ്ടി വരും.

2.  https://play.google.com/store/apps/details?id=com.mifthi.mvtt
ഇപ്പോൾ മുകളിൽ ഇട്ടിട്ടുള്ള ഈ ലിങ്കിലെ ഉപയോഗം പറയാം. ഇതിൽ നമുക്ക് വോയിസ് ടൈപ്പ് കുറച്ചു കൂടി വേഗത്തിൽ ചെയ്യാം മലയാളം പറയുമ്പോൾ. ഇതേപോലുള്ള അപ്ലിക്കേഷനുകൾ ധാരാളം ഉണ്ടെങ്കിലും അതിൽ ഞാൻ ഇവിടെ ഷെയർ ചെയ്തആപ്ലിക്കേഷനാണ് ഏറ്റവും ചെറുതും ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതും.. ഏതു പ്ലാറ്റ്ഫോമിലും ഇത് ഓപ്പൺ ചെയ്ത് സംസാരിക്കാം കാരണം ഇതിന് ഒരു പോപ്പപ് വിൻഡോ തുറന്നുവരും അതുപയോഗിച്ച് നമുക്ക് എവിടെനിന്ന് വേണമെങ്കിലും ഇത് ലോഞ്ച് ചെയ്യാം. ഈ സന്ദേശം പരമാവധി ഷെയർ ചെയ്ത് ഈ ആപ്ലിക്കേഷൻ ഉണ്ടാക്കിയ സുഹൃത്തിനെ നമുക്ക് സഹായിക്കാം

3. ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുമ്പോൾ grub installation പൂർത്തിയാവാതെ OS ഇൻസ്റ്റലേഷൻ പരാജയപ്പെടുന്ന കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുന്ന വിധം.
========================================
ഇതിൽ ആദ്യം ഗ്രബ് ബൂട്ട് ലോഡർ ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുകയും അതിനു ശേഷം ഗ്രബ് Manually ഇൻസ്റ്റാൾ ചെയ്യുകയുമാണ് വേണ്ടത്. അതിനായി
Try Ubuntu സെലക്ട് ചെയ്ത്  Live സെഷനിൽ ബൂട്ട് ചെയ്യുക.
ഗ്രബ് ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒരു ടെർമിനൽ തുറന്ന്
sudo ubiquity -b എന്ന കമാന്റ് റൺ ചെയ്യുക
ഇപ്പാൾ ഇൻസ്റ്റലേഷൻ ജാലകം പ്രത്യക്ഷപ്പെടും. സാധാരണപോലെ ഇൻസ്റ്റലേഷൻ തുടരാം.
ഇൻസ്റ്റലേഷൻ പൂർത്തിയായതിനു ശേഷം 'Continue testing' ക്ലിക്ക് ചെയ്ത് ലൈവ് സെഷനിൽ തന്നെ തുടരുക.
Disks എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച് root partition ഉം  EFI partition ഉം ഏതെന്ന് കണ്ടെത്തുക.
(ഉദാഹരണമായി റൂട്ട് പാർട്ടീഷ്യൻ /dev/sda6 ഉം EFI പാർട്ടീഷ്യൻ /dev/sda1 ഉം ആണെന്നിരിക്കട്ടെ.)
റൂട്ട് പാർട്ടീഷ്യനെ (ഇവിടെ /dev/sda6 ആണ് ഉദാരണമായി ഉപയോഗിക്കുന്നത്) ലൈവ് സെഷനിലെ /mnt യിലേക്ക് മൗണ്ട് ചെയ്യുക.
അതിനായി sudo mount /dev/sda6 /mnt എന്ന കമാന്റ് റൺ ചെയ്യുക.
തുടർന്ന് EFI പാർട്ടീഷ്യൻ മൗണ്ട് ചെയ്യുന്നതിനുള്ള ഫോൾഡർ നിർമ്മിക്കുക.
അതിനായി  sudo mkdir -p /mnt/boot/efi എന്ന കമാന്റ് റൺ ചെയ്യുക.
അതിനു ശേഷം  sudo mount /dev/sda1 /mnt/boot/efi എന്ന കമാന്റ് റൺ ചെയ്യുക
തുടർന്ന് 
for i in /dev /dev/pts /proc /sys; do sudo mount -B $i /mnt$i; done എന്ന കമാന്റ് റൺ ചെയ്യുക.
അതിനു ശേഷം sudo modprobe efivars എന്ന കമാന്റ് റൺ ചെയ്യുക.
ഇനി grub-efi പാക്കേജ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.
അതിനായി  sudo apt-get install --reinstall grub-efi-amd64 എന്ന കമാന്റ് റൺ ചെയ്യുക. (ഇൻസ്റ്റലേഷൻ തുടരുന്നതിനായി Y അമർത്തുക)
തുടർന്ന് ഗ്രബ് ഇൻസ്റ്റാൾ ചെയ്യാം.
അതിനായി
sudo grub-install --no-nvram --root-directory=/mnt /dev/sda
എന്ന കമാന്റ് റൺ ചെയ്യുക.
ഇനി ഗ്രബ് അപ്ഡേറ്റ് ചെയ്യുന്നതിനായി ചുവടെ നൽകിയ രണ്ട് കമാന്റുകൾ റൺ ചെയ്യുക
sudo chroot /mnt
update-grub

തുടർന്ന് chroot ൽനിന്ന് പുറത്തുകടക്കുന്നതിനായി exit എന്ന കമാന്റ് റൺ ചെയ്യുക.
കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്ത് വീണ്ടും ലൈവ് സെഷനിൽ പ്രവേശിക്കുക.
Disks എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച്  EFI partition തുറക്കുക.
Boot എന്ന ഫോൾഡറിനെ 1Boot എന്ന പേരിൽ rename ചെയ്യുക.
ubuntu എന്ന ഫോൾഡറിനെ copy ചെയ്ത് അവിടെത്തന്നെ paste ചെയ്യുക. ഇപ്പോൾ ubuntu (copy) എന്ന പേരിൽ ഒരു ഫോൾഡർ അവിടെ കാണാം. ഇതിനെ (വലിയ അക്ഷരത്തിൽ) BOOT എന്ന പേരിൽ  rename ചെയ്യുക.
ഈ BOOT എന്ന ഫോൾഡർ തുറന്ന് അതിനുള്ളിലെ grubx64.efi എന്ന ഫയൽ copy ചെയ്ത് അവിടെത്തന്നെ paste ചെയ്ത് അതിനെ BOOTX64.efi എന്ന പേരിൽ  rename ചെയ്യുക.
കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുക
റീസ്റ്റാർട്ട് ചെയ്യുമ്പോൾ ബൂട്ട് ഓപ്ഷൻ കീ (F12) അമർത്തി ലിനക്സിനെ സൂചിപ്പിക്കുന്ന ബൂട്ട് എൻട്രി വന്നിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. Windows ഉള്ള കമ്പ്യൂട്ടറാണെങ്കിൽ ചിലപ്പോൾ Windows നു താഴെയായിട്ടായിരിക്കും ലിനക്സ് വന്നിട്ടുണ്ടാവുക. ഇത് സെലക്ട് ചെയ്താൽ ഇപ്പോൾ ഇൻസ്റ്റാൾ ചെയ്ത OS ലേക്ക് ബൂട്ട് ചെയ്യാം.
From Hakim Mash.

4. ഉബുണ്ടു ഒഎസ് ഹിന്ദിയില്‍ ഹല്‍ ചിഹ്നം ഉപയോഗിച്ചു ടൈപിംഗ് നടത്തുമ്പോള്‍ മിക്കവാറും സമയങ്ങളില്‍ അനുഭവപ്പെടുന്ന പ്രയാസമാണ് അക്ഷരങ്ങള്‍ പഴയ ലിപിയിലേക്കു മാറിപ്പോവുക എന്നത്.  ഉദാഹരണമായി  ഹിന്ദിയില്‍ द्‍वारा എന്നു ടൈപുചെയ്യുമ്പോള്‍ द्वारा എന്നു പഴയലിപിയിലാണു ലഭിക്കുക. എന്നാല്‍ പുതിയ ലിപിയിലി‍ ലഭിക്കുന്നതിനു charecter map തുറന്നു search ക്ലിക് ചെയ്തു  u+200D സെര്‍ച് ചെയ്യുക. ലഭിക്കുന്ന വിന്‍ഢോയില്‍ u+200c, u+200d എന്നിവ ബ്ലാങ്കായി കാണാം. ബ്ലാങ്ക് സെല്‍ കോപി ചെയ്ത ശേഷം द् നു ശേഷം പേസ്റ്റു (ctrl+v) ചെയ്യുക. പിന്നീട് वारा എന്നു ടൈപ് ചെയ്താല്‍ द्‍वारा ലഭിക്കും. മറ്റുദാഹരണങ്ങള്‍ കൂടി കാണുക.
पन्‍ना, वक्‍त, अद्‍ध्यापक, विद्‍यार्थी.............

5. How to Convert PNG to JPG on Ubuntu via Commandകൈറ്റ് മലപ്പുറം
This simple tutorial will show you how to  convert PNG to JPG in Ubuntu, so that it reduce the memory size and speed up loading image time.
1.) Install the required package by running below command in terminal:
sudo apt-get install imagemagick

2.) Then you can convert an .png image to .jpg format via below command. It takes “ubuntuhandbook.png” in the current directory and creates a JPEG image from it.
convert ubuntuhandbook.png ubuntuhandbook.jpg
You can also specify a compression level for JPEG images.
convert ubuntuhandbook.png -quality 90 ubuntuhandbook.jpg
3.) To convert all PNG files into JPEG files with that same filename but a different suffix. However be warned that if existing file with the same name will be over-written.

6. ഐ.ടി.സ്കൂള്‍ ഉബുണ്ടുവില്‍ എല്ലാകാര്യങ്ങളും ചെയ്യുന്ന DDO മാര്‍ക്ക് ഇൻകം ടാക്സ് TDS ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരിക്കും. ഐ.ടി.സ്കൂള്‍ ഉബുണ്ടുവില്‍ ഓപ്പന്‍ ജാവയായതിനാല്‍ RPU സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കാത്തതാണ് കാരണം. ഉബുണ്ടുവില്‍ ഒറാക്കിള്‍ ജാവയുടെ JRE ഇന്‍സ്റ്റാള്‍ ചെയ്ത് അതിനെ ഡിഫാള്‍ട്ട് ആക്കിമാറ്റിയാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.അതിനുശേഷം RPU ഇന്‍സ്റ്റാള്‍ ചെയ്ത് TDS തയ്യാറാക്കാവുന്നതാണ്.ഇത് എളുപ്പം ചെയ്യാന്‍ താഴെകൊടുത്ത ലിങ്കിലെ നിര്‍ദ്ദേശങ്ങള്‍ സഹായിക്കും.

http://ubuntuhandbook.org/index.php/2018/11/how-to-install-oracle-java-11-in-ubuntu-18-04-18-10/  

7. യൂട്യൂബില്‍ നിന്ന് വീഡിയോയും ഓഡിയോയും ഡൗണ്‍ലോഡ് ചെയ്യാന്‍ വിവിധ മാര്‍ഗങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ട്.
ഒന്നുകൂടി ഇതാ..പലര്‍ക്കും അറിയുന്നതാകാം. അറിയാത്തവര്‍ക്കായ്..
www.youtube ന് ശേഷം pp എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
അപ്പോള്‍ ഓഡിയോയും വീഡിയോയും ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ വരുന്നതാണ്.

8. സമയാസമയങ്ങളിൽ നിങ്ങൾ ഒരു വീഡിയോ ഫയലിൽ നിന്ന് ശബ്‌ദം എക്‌സ്‌ട്രാക്റ്റുചെയ്യേണ്ടതുണ്ട്. ഭാഗ്യവശാൽ, ffmpeg പ്രോഗ്രാം ഉപയോഗിച്ച്, ഏത് ആഡിയോ/വീഡിയോ ഫയലിൽ നിന്നും ശബ്‌ദം എടുത്ത് ഒരു പ്രത്യേക ഫയലായി സംഭരിക്കുന്നത് വളരെ ലളിതമാണ്. വീഡിയോയുടെയും ശബ്ദത്തിന്റെയും ഒന്നിലധികം ഫോർമാറ്റുകൾക്കിടയിൽ മുന്നോട്ടും പിന്നോട്ടും പരിവർത്തനം ചെയ്യാൻ ffmpeg യൂട്ടിലിറ്റിക്ക് കഴിയും.
sudo apt-get update
sudo apt-get install ffmpeg
ffmpeg -i test.avi audio.mp3
To force ffmpeg to create the mp3 file at the 256 kbps bitrate, add the -ab option to the command:
ffmpeg -i test.avi -ab 256k audio.mp3

9. QR code ഈ വര്‍ഷത്തെ പാഠപുസ്തകങ്ങളില്‍ ഡിജിറ്റല്‍ റിസോഴ്‍സുകള്‍ QR code വഴി സ്കാന്‍ ചെയ്ത് നിരീക്ഷിക്കുന്നതിനുള്ള സംവിധാനമുണ്ടല്ലോ. മൊബൈലില്‍ കോഡ് സ്കാന്‍ ചെയ്ത് നിരീക്ഷിക്കുന്നത് പ്രൊജക്ടറില്‍ ദൃശ്യമാക്കുന്നതിനും പലപ്പോഴും ബുദ്ധിമുട്ടുണ്ടാകാം. ലാപ്‍ടോപ്പില്‍തന്നെ ഇതിന് സംവിധാനമൊരുക്കാം. Applications -->Software വഴി  QtQR സേര്‍ച്ച് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. Applications -->Graphics -->QtQR തുറന്ന്  പാഠപുസ്തകത്തിലെ പി ഡി എഫ്  ല്‍ നിന്നും QR code സോഫ്‍റ്റ്‍വെയറിലേയ്ക്ക് ഡ്രാഗ്ചെയ്തിടുക. നെറ്റ് കണക്ടട് ആണെങ്കില്‍ റിസോഴ്സുകള്‍ നിരീക്ഷിക്കുകയും പ്രൊജക്ടറില്‍ പ്രദര്‍ശിപ്പിക്കുകയുമാവാം. 

10. സ്ക്രീഷോട്ടുകള്‍ എടുക്കുവാന്‍ ധാരാളം സോഫ്റ്റ്‍വെയറുകള്‍ നമുക്കുണ്ട്. എന്നാല്‍ സ്ക്രീഷോട്ടുകള്‍ എടുക്കുമ്പോള്‍തന്നെ Shutter ലും GIMP ലും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്താലോ ? ആരോ, ടെക്സ്റ്റ്, റെക്ടാംഗില്‍, ഫ്രീഹാന്‍ഡ്, ലൈന്‍ etc അതിനായ് ഒരു ഉഗ്രന്‍ സോഫ്റ്റ് വെയര്‍. പ്രൊപ്രൈറ്ററി ആണ്. എല്ലാവര്‍ക്കും ഷെയറണ്ട. 18.04 ല്‍ സോഫ്റ്റ്‍വെയര്‍ സെന്ററില്‍ നിന്നും Deepin screenshot ഇന്‍സ്റ്റാള്‍ ചെയ്തു നോക്കു.

11. ഇങ്ക്സ്കേപ്പും ക്യൂആര്‍ കോഡും: ഇപ്പോള്‍ ഡിജിറ്റൽ ലോകത്ത് കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണല്ലോ QR Code. ദിനപത്രങ്ങളിലും, മാസികകളിലും, പാഠപുസ്കകങ്ങളിലുമെല്ലാം ക്യൂആര്‍ കോഡ് കാണാം. സാധാരണയായി ഓണ്‍ലൈനില്‍ നിന്നാണ് മിക്കവരും ക്യൂആര്‍ കോഡ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റിന്റെ സൗകര്യമില്ലാതെതന്നെ ഇങ്ക്സ്കേപ്പില്‍ ക്യൂആര്‍ കോഡ് നിര്‍മ്മിക്കാം. അതിനായ് Inksape തുറക്കുക --> Extensions  --> Render  --> Barcode  --> QR Code തുറക്കുക. തുറന്ന് വരുന്ന ജാലകത്തില്‍ Text എന്ന ഭാഗത്ത്  കോഡ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നതിന്റെ ലിങ്ക് പേസ്റ്റ് ചെയ്യുക. ജാലകത്തിന്റെ ചുവടെയുള്ള Apply ക്ലിക്ക് ചെയ്യുമ്പോള്‍ Inksape ക്യാന്‍വാസില്‍ അതിന്റെ കോഡ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകും. ഉദാഹരണമായി http://kitemalappuram.blogspot.com/ എന്ന് Text എന്ന ഭാഗത്ത് ടൈപ്പ് ചെയ്തുനോക്കു...

12.PDF ഡോക്കുമെന്റുകളെ സ്‍പ്ലിറ്റ് ചെയ്യുന്ന വിധം

PDF ഡോക്കുമെന്റുകളെ സിംഗിള്‍ പേജുകളായി മാറ്റുന്നതിന് ധാരാളം ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്.വളരെ ലളിതമായി ചെയ്യാവുന്ന ഒരു ആപ്ലിക്കേഷനാണ് pdftk. ഇത് ഉബണ്ടു 18.04 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ടെര്‍മിനനില്‍ sudo snap install pdftk എന്ന് ടൈപ്പ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് സ്‍പ്ലിറ്റ് ചെയ്യേണ്ട ഡോക്കുമെന്റിനെ ഒരു ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുക. ഫോള്‍ഡറിലെ empty സ്പെയ്സില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open in Terminal സെലക്ട് ചെയ്യുക. അവിടെ pdftk filename.pdf burst എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുമ്പോള്‍ എല്ലാം സിംഗിള്‍ ഫയലുകളായിട്ടുണ്ടാകും.pdftk എന്നതിനു ശേഷം സ്‍പ്ലിറ്റ് ചെയ്യേണ്ട ഫയലിന്റെ പേരാണ് നല്‍കേണ്ടത്. ഈ പ്രവര്‍ത്തനത്തിലൂടെ ഒരു പി ഡി എഫ് പുസ്തകത്തെ പല പേജുകളായി മാറ്റാം.

13.Ubuntu 18.04 ല്‍ പാസ്‌വേഡ് മറന്നു പോയാല്‍......

ഉബുണ്ടു 18.04 ല്‍ യൂസര്‍ പാസ്‌വേഡ് മറന്നു പോയാല്‍ റീസെറ്റ് ചെയ്യാവുന്നതാണ്. സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്ത് grub മെനുവിലെ റിക്കവറി മോഡ് തെരഞ്ഞെടുത്ത ശേഷം enter ചെയ്യുക.(grub window കാണുന്നില്ലെങ്കില്‍ Escape കീ ബൂട്ട് ചെയ്ത്  വരുമ്പോള്‍ അമര്‍ത്തുക) Arrow കീ ഉപയോഗിച്ച് root Drop to root shell prompt തെരഞ്ഞെടുത്ത ശേഷം enter ചെയ്യുക. mount  -rw  -o remount  / എന്ന കമാന്റ് type ചെയ്ത് enter ചെയ്യുക. യൂസര്‍ നെയിം ghss എന്ന് ആയ സിസ്റ്റത്തിന്റെ പാസ്‌വേഡ് മാറ്റുന്നതിനായി passwd  ghss എന്ന് ടൈപ്പ് ചെയ്ത് enter ചെയ്യുക(ഇവിടെ ghss എന്നതിനു പകരം സിസ്റ്റത്തിന്റെ user name നല്‍കുക.) Enter new password എന്നതില്‍ പുതിയ പാസ്‌വേഡ് നല്‍കി enter ചെയ്യുക. ഒരിക്കല്‍ കൂടി പാസ്‌വേഡ് ടൈപ്പ് ചെയ്ത് enter ചെയ്യുക. password changed successfully എന്ന മെസേജ് ലഭിക്കുന്നതാണ്. sudo reboot നല്‍കി സിസ്റ്റം reboot ചെയ്യുക.

User ന്റെ password ആണ് മാറേണ്ടതെങ്കില്‍
Terminal തുറന്ന് sudo passwd ശേഷം പാസ്‍വേഡ് മാറേണ്ട യൂസറിന്റെ പേര് ടൈപ്പ് ചെയ്യുക. ഉദാ. യൂസറിന്റെ പേര് user എന്നാണെങ്കില്‍
sudo passwd user  എന്റര്‍ ചെയ്തതിനു ശേഷം സ്റ്റത്തിന്റെ  പാസ്‍വേഡ് നല്‍കി തുടര്‍ന്ന്  യൂസറിനുള്ള പുതിയ  പാസ്‍വേഡ് സെറ്റ് ചെയ്യുകയുമാവാം.
Reset Password in Ubuntu 18.04
1 Reboot your computer.
2 Hold Shift during boot to start GRUB menu.
3 Select advanced options for ubuntu
4 Select the option with recovery mode
5 Select root and press enter
6 Give command - mount -n -o remount,rw /
7 Press Enter
8 Give command - passwd your_username 
9 Give new password
10 reboot

14.Ubuntu ല്‍ install ചെയ്തിട്ടുള്ള software upgrade ചെയ്യുന്നതിന് സ്വീകരിക്കാവുന്ന ഒരു എളുപ്പമാര്‍ഗം

1. Internet    connect ചെയ്യുക
2. Terminal തുറക്കുക (rt click -> open in terminal)
3. sudo apt-get update എന്ന്  terminal ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക.
4. system password ടൈപ്പ് ചെയ്ത്  Enter കീ അമര്‍ത്തുക.
പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍
5.  sudo apt-get install <software name> --only-upgrade                                       
(ഉദാ:   sudo apt-get install firefox --only-upgrade)എന്ന്  terminal ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക.
6. പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ terminal ജാലകം close ചെയ്യുക.
( ഇങ്ങനെ ചെയ്താല്‍ dependency software കള്‍ install ചെയ്യപ്പെടില്ല. അത് ഓരോന്നും കണ്ടെത്തി upgrade ചെയ്യേണ്ടതുണ്ട്. )

15. വീഡിയോകോണ്‍ഫറന്‍സുകള്‍ ജിറ്റ്‌സി മീറ്റ്

 ജിറ്റ്‌സി മീറ്റ് ഒരു ഓപ്പൺ സോഴ്‌സ് ജാവാസ്ക്രിപ്റ്റ് വെബ്‌ആർ‌ടി‌സി ആപ്ലിക്കേഷനാണ്. ഇത് വീഡിയോ കോൺഫറൻസിംഗിനായി ഉപയോഗിക്കാം. ഒരു ലിങ്ക് ഉപയോഗിച്ച് വീഡിയോ കോൺഫറൻസിനായി പുതിയ അംഗങ്ങളെ ക്ഷണിക്കാൻ കഴിയും. ആപ്ലിക്കേഷൻ ഡൗൺലോഡു ചെയ്യുന്നതിലൂടെയോ അല്ലെങ്കിൽ ഒരു ബ്രൗസറിൽ നേരിട്ട് ഉപയോഗിച്ചോ ഉപയോഗിക്കാൻ കഴിയും, മാത്രമല്ല ജിറ്റ്സി സമീപകാലത്തെ ഏത് ബ്രൗസറിലും നന്നായി പ്രവർത്തിക്കുന്നു. ഓരോ ഉപയോക്താവിനും  Jitsi.org  സെർവറുകൾ ഉപയോഗിക്കാം. അല്ലെങ്കിൽ ലിനക്സ് അടിസ്ഥാനമാക്കിയുള്ള മെഷീനിൽ സെർവർ സോഫ്റ്റ്‍വെയർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാനും കഴിയും. ഗൂഗിള്‍ മീറ്റ് പോലുള്ള വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം പ്രവര്‍ത്തിക്കുന്നതിന് ഒരു മെയില്‍ അക്കൗണ്ട് നിര്‍ബന്ധമാണ്. 'എന്നാല്‍ പ്രത്യേക അക്കൗണ്ട് ഇല്ലാതെതന്നെ നേരിട്ട് ജിറ്റ്സി ഉപയോഗിക്കാമെന്നത് ഇതിന്റെ സവിശേഷതയാണ്. ' 'jitsi meet' മൊബൈല്‍ ആപ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് മൊബൈലിലും പ്രവര്‍ത്തിപ്പിക്കാം.

  • Jitsi Meet മീറ്റ് എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് ജിറ്റ്സിയുടെ സൈറ്റിലെത്തുക.

  •   https://meet.jit.si  യാണ് ജിറ്റ്സിയുടെ സൈറ്റ് അഡ്രസ്.

  • Start meeting ന്റെ ഇടതു ഭാഗത്ത് മീറ്റിങ്ങിനൊരു പേര് നല്‍കുക

      ഉദാ. 37001praveshanolsavam

  • അഡ്രസ്‍ബാറില്‍ നിന്നും ഈ വിലാസം കോപ്പിചെയ്താണ് പങ്കെടുക്കുന്നവര്‍ക്ക് നല്‍കേണ്ടത്. https://meet.jit.si/37001praveshanolsavam

    Start meeting ല്‍ ക്ലിക്ക് ചെയ്യുകക്യാമറയും മൈക്രൊഫോണും അക്സസ് ചെയ്യാനുള്ള അനുവാദം ചോദിക്കുംഅവ allow നല്‍കുക. Please enter your name എന്ന ബോക്സ് വരുംഅവിടെ നിങ്ങളുടെ പേര് രേഖപ്പെടുത്തുക. Join meeting ക്ലിക്ക് ചെയ്യുക.

ഇനി എങ്ങനെയാണ് മറ്റുള്ളവര്‍ ഇതില്‍ ജോയിന്‍ ചെയ്യുന്നതെന്ന് നോക്കാം.

  • പങ്കെടുക്കുന്നവര്‍ https://meet.jit.si എന്ന വെബ്‍വിലാസത്തിലൂടെ ജിറ്റ്സിയില്‍ പ്രവേശിക്കുന്നു.

  • അഡ്രസ്‍ബാറിലെ https://meet.jit.si എന്ന വിലാസത്തിനു ശേഷം ഇട്ട് മീറ്റിങ്ങിനു നല്‍കിയ പേര് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തി ജോയിന്‍ ചെയ്യാം. അല്ലെങ്കിൽ കോപി ചെയ്തു ലഭിച്ച https://meet.jit.si/37001praveshanolsavam ഉപയോഗിക്കാം. ഇത് ഉദാഹരണം മാത്രമാണ്മീറ്റിങ്ങിനു നല്‍കിയ പേരാണ് പ്രധാനം.

സവിശേഷതകള്‍

  • 1000 പേരെ വരെ ഉള്‍പ്പെടുത്തി മീറ്റിംഗ് നടത്താവുന്നതാണ്.

  • മീറ്റിങ്ങിന് നിശ്ചിത സമയപരിധി ഇല്ല.

  • സ്ക്രീന്‍ ഷെയറിങ്ങ് സംവിധാനമുണ്ട്.

  • Text chatting സാധ്യമാണ്.

  • YouTube സ്ട്രീമിങ്ങ് സൗകര്യമുണ്ട്.

  • Raise/Lower hand ബട്ടണ്‍ ഉപയോഗിച്ച് പങ്കെടുക്കുന്നവര്‍ക്ക് സംസാരിക്കാന്‍ അനുവാദം ചോദിക്കാം.

  • YouTube വീഡിയോ ലിങ്ക് നേരിട്ട് നല്‍കാം.

  • പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാരെയും ഒറ്റ ക്ലിക്കില്‍ മ്യൂട്ട് ചെയ്യാം.

    കടപ്പാട്: https://eethalukal.blogspot.com



16. Open Broadcaster Software

OBS Studio സ്ട്രീമിംഗ്

    ഗൂഗിൾ മീറ്റ് പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തുന്ന ക്ലാസുകൾ റിക്കോർഡ് ചെയ്യുന്നതെങ്ങനെ ? ഇതിന് OBS Studio പോലുള്ള സ്ട്രീമിംഗ് അഥവാ റെക്കോർഡിങ് സോഫ്റ്റ്‌വെയറുകൾ ആവശ്യമാണ്. OBS Studio ഉപയോഗിച്ച് ഉബണ്ടുവില്‍ എങ്ങനെ റിക്കോർഡിങ് നടത്താമെന്ന് നോക്കാം. ഇതിനായി നമ്മുടെ കമ്പ്യൂട്ടറില്‍ OBS Studio ഇൻസ്റ്റാൾ ചെയ്യേണ്ടതായിട്ടുണ്ട്.അതിനായി ടെർമിനൽ തുറക്കുക. കീബോർഡിലെ Alt, Ctrl, T എന്നീ കീകൾ ഒരുമിച്ച് അമർത്തിയാൽ Terminal തുറക്കാം. അല്ലെങ്കിൽ ഡെസ്‍ക്ടോപ്പിലെ ഒഴിഞ്ഞ സ്ഥലത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് Open Terminalക്ലിക്ക് ചെയ്തോ, Applications --> Accessories --> Terminal ഈ വിധമോ ടെർമിനൽ തുറക്കുക. Terminal ജാലകത്തില്‍ sudo apt update എന്ന കമാന്റ് ടൈപ്പ് ചെയ്യുക. അപ്പോൾ സിസ്റ്റത്തിന്റെ പാസ്സ്‌വേർഡ് ചോദിക്കും. അവിടെ സിസ്റ്റത്തിലെ പാസ്സ്‌വേർഡ് ടൈപ്പ് ചെയ്യുക. പാസ്സ്‌വേർഡ് ടൈപ്പ് ചെയ്യുമ്പോൾ നമുക്ക് കാണുവാൻ സാധിക്കില്ല. ടൈപ്പ് ചെയ്തതിനുശേഷം enter അമര്‍ത്തുക. ആപ്പോള്‍ അപ്ഡേഷൻ പ്രവർത്തനങ്ങൾ നടക്കുന്നത് കാണാം. തുടര്‍ന്ന് $ സൈനില്‍ നില്‍ക്കും. അവിടെ sudo apt install obs-studio എന്ന് ടൈപ്പ് ചെയ്ത് enter അമർത്തുക. Do you want to continue? [Y/n] എന്നതില്‍ Y ടൈപ്പ് ചെയ്യുക. അപ്പോൾ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ആരംഭിക്കും. അല്‍പസമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നെറ്റ് സംവിധാനം ഉറപ്പാക്കുമല്ലോ.

    Applications --> Sound and Video --> OBS ക്രമത്തിൽ സോഫ്റ്റ്‍വെയര്‍ പ്രവർത്തിപ്പിക്കാം. ഇതൊരു Streaming/Recording സോഫ്റ്റ്‌വെയർ ആണ്. സ്ക്രീൻ റെക്കോർഡ് ചെയ്യണമെങ്കിൽ സോഫ്റ്റ്‌വെയറില്‍ ചില സെറ്റിങ്ങുകൾ വരുത്തണം. OBS Studio യുടെ പ്രധാന ജാലകത്തിൽ താഴെയായി Sources എന്നൊരു ടാബ് കാണാം. Sources ടാബിനു താഴെ കാണുന്ന + (Add)ബട്ടണില്‍ ക്ലിക്ക് ചെയ്ത് Screen Capture (XSHM) സെലക്ട് ചെയ്ത് OK അമര്‍ത്തുക. ഇത് സ്ക്രീന്‍ ക്യാപ്ചറിനു വേണ്ടിയാണ്. ആവശ്യമെങ്കില്‍ ചുവന്ന നിറത്തില്‍ കാണുന്ന ലൈനില്‍ ക്ലിക്ക് ചെയ്ത് ക്യാപ്ചര്‍ ഏറിയാ ക്രമീകരിക്കാം.

    തുടർന്ന് ഓഡിയോ കിട്ടുന്നതിനായി വീണ്ടും Sources ടാബിലെ + (Add)ബട്ടണ്‍ അമര്‍ത്തി Audio Output Capture (PulseAudio) സെലക്ട് ചെയ്ത് OK അമര്‍ത്തുക.

    ഇതോടുകൂടി OBS Studio സ്ക്രീൻ ക്യാപ്ചര്‍ ചെയ്യാൻ തയ്യാറായി കഴിഞ്ഞു. ഇനി OBS Studio യിലെ സ്റ്റാർട്ട് റെക്കോർഡിങ് ബട്ടൺ അമർത്തി റിക്കോർഡിങ് ആരംഭിക്കാം. തുടര്‍ന്ന് ഈ ജാലകം മിനിമൈസ് ചെയ്യാം. അതിനുശേഷം ഗൂഗിൾ മീറ്റ് പോലുള്ള ഓൺലൈൻ കോൺഫറൻസിൽ പ്രവേശിക്കാം. അപ്പോള്‍ മുതല്‍ സ്ക്രീനിൽ വരുന്ന കാര്യങ്ങൾ മുഴുവൻ റെക്കോർഡ് ചെയ്തുകൊണ്ടിരിക്കും. OBS Studio യിലെ സ്റ്റോപ്പ് റിക്കോർഡിങ്ങ് അമർത്തി റിക്കോർഡിങ് അവസാനിപ്പിക്കാം. റിക്കോർഡിങ് അവസാനിപ്പിക്കുമ്പോൾ തന്നെ റെക്കോർഡ് ചെയ്യപ്പെട്ട വീഡിയോ ഹോമില്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാകും. എതെങ്കിലും വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് ആവശ്യമായ എഡിറ്റിങ്ങുകള്‍ വരുത്തി വീഡിയോ ഷെയര്‍ ചെയ്യാം.

          കടപ്പാട്: https://eethalukal.blogspot.com

    (ലോകം എത്രകാലം ഇപ്രകാരം മുന്നോട്ടു പോകും എന്ന് അറിയില്ല. അഥവാ ലോക്ഡൗൺ പിൻവലിച്ചാൽ തന്നെ നമ്മുടെ സാധാരണ ക്ലാസ് റൂം സിസ്റ്റത്തിലേക്ക് സ്കൂളുകൾ എപ്പോൾ വരുമെന്നും നമുക്ക് യാതൊരു നിശ്ചയവുമില്ല. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ നമ്മൾ അധ്യാപകർ കാലത്തിനനുസരിച്ച് മാറേണ്ടിയിരിക്കുന്നു.

വീഡിയോ ടൂട്ടോറിയൽ തയ്യാറാക്കി കുട്ടികൾക്ക് സമയത്തിനനുസരിച്ച് എത്തിച്ചുകൊടുക്കാനുള്ള ശേഷി അദ്ധ്യാപകർ നേടേണ്ടതുണ്ട്.
അതിനു യോജിച്ച ഒരു സോപ്‍റ്റ്‍വെയറാണു ഉബുണ്ടു 18.04 ൽ പ്രവർത്തിക്കുന്ന ഒബിഎസ് സ്റ്റുഡിയോ. Open Broadcaster Software
അതിനുവേണ്ട സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യണം അതിനായി 
The Linux release is available officially for Ubuntu 18.04 and newer.
FFmpeg is required.
*sudo apt install ffmpeg*
After installing FFmpeg, install OBS Studio using:
*sudo add-apt-repository ppa:obsproject/obs-studio*
*sudo apt install obs-studio*

17. പാസ്‍വേഡു മാറ്റേണ്ടതായി വന്നാൽ....

ഉബുണ്ടു 18.04 ല്‍ യൂസര്‍ പാസ്‌വേഡ് മറന്നു പോയാല്‍ റീസെറ്റ് ചെയ്യാവുന്നതാണ്. സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്ത് grub മെനുവിലെ റിക്കവറി മോഡ് തെരഞ്ഞെടുത്ത ശേഷം enter ചെയ്യുക. (grub window കാണുന്നില്ലെങ്കില്‍ Escape കീ ബൂട്ട് ചെയ്ത്  വരുമ്പോള്‍ അമര്‍ത്തുക) (UEFI ഉള്ള കമ്പ്യൂട്ടറുകളിൽ Grub കിട്ടാൻ Esc കീ tap ചെയ്യുക, അമർത്തിപ്പിടിക്കരുത്). Arrow കീ ഉപയോഗിച്ച് root Drop to root shell prompt തെരഞ്ഞെടുത്ത ശേഷം enter ചെയ്യുക. mount  -rw  -o remount  / എന്ന കമാന്റ് type ചെയ്ത് enter ചെയ്യുക. യൂസര്‍ നെയിം ghss എന്ന് ആയ സിസ്റ്റത്തിന്റെ പാസ്‌വേഡ് മാറ്റുന്നതിനായി passwd  ghss എന്ന് ടൈപ്പ് ചെയ്ത് enter ചെയ്യുക (ഇവിടെ ghss എന്നതിനു പകരം സിസ്റ്റത്തിന്റെ user name നല്‍കുക.) Enter new password എന്നതില്‍ പുതിയ പാസ്‌വേഡ് നല്‍കി enter ചെയ്യുക. ഒരിക്കല്‍ കൂടി പാസ്‌വേഡ് ടൈപ്പ് ചെയ്ത് enter ചെയ്യുക. password changed successfully എന്ന മെസേജ് ലഭിക്കുന്നതാണ്. sudo reboot നല്‍കി സിസ്റ്റം reboot ചെയ്യുക.
User
ന്റെ password ആണ് മാറേണ്ടതെങ്കില്‍ Terminal തുറന്ന് sudo passwd ശേഷം പാസ്‍വേഡ് മാറേണ്ട യൂസറിന്റെ പേര് ടൈപ്പ് ചെയ്യുക. ഉദാ. യൂസറിന്റെ പേര് user എന്നാണെങ്കില്‍ sudo passwd user  എന്റര്‍ ചെയ്തതിനു ശേഷം സ്റ്റത്തിന്റെ  പാസ്‍വേഡ് നല്‍കി തുടര്‍ന്ന്  യൂസറിനുള്ള പുതിയ  പാസ്‍വേഡ് സെറ്റ് ചെയ്യുകയുമാവാം.

പ്രത്യേകം ശ്രദ്ധിക്കുക: sudo passwd  എന്ന് മാത്രം കമാന്റ് നൽകിയാൽ rootന് പാസ്‍വേഡ് സെറ്റ് ചെയ്യപ്പെടും. പിന്നെ recovery mode വഴി പാസ്‍വേഡ് മാറ്റാൻ സാധിക്കുകയില്ല.


18. ലാപ്‍ടോപ്പിന്റെ സീരിയൽ നമ്പർ കണ്ടുപിടിക്കാനുള്ള കമാന്റ്

sudo dmidecode -s system-serial-number

ഈ കമാന്റ് ടെര്‍മിനലില്‍ നല്‍കിയാല്‍ മതി. ഇത് ഇവിടെ നിന്നും കോപ്പി ചെയ്ത് Applications --> Accessories --> Terminal തുറന്ന് പേസ്റ്റ് ചെയ്യുക. Alt + Ctrl + T ഒന്നിച്ചമര്‍ത്തിയും ടെര്‍മിനല്‍ തുറക്കാം. [Sudo] Password for user : ചോദിക്കുമ്പോള്‍ സിസ്റ്റത്തിന്റെ പാസ്‍വേഡ് നല്‍കുക. പാസ്‍വേഡ് ടൈപ്പ് ചെയ്യുമ്പോള്‍ കാണില്ല. കീബോര്‍ഡ് നോക്കി ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. എന്റര്‍ അമര്‍ത്തുന്നതോടെ ലാപ്ടോപ്പിന്റെ സീരിയല്‍  നമ്പര്‍ സ്ക്രീനില്‍ വന്നിട്ടുണ്ടാകും.

19. Upgrading Applications
LibreCAD and FreeCAD Installation Commands
sudo apt-get update
sudo apt-get install librecad freecad
Scribus 1.5.6 Installation Commands
sudo add-apt-repository ppa:scribus/ppa
sudo apt-get update
sudo apt-get install scribus-ng
Kdenlive 21.04 Upgrade Commands
sudo add-apt-repository ppa:kdenlive/kdenlive-stable
sudo apt-get update
sudo apt-get install kdenlive
Inkscape Appimage Download
https://media.inkscape.org/dl/resources/file/Inkscape-c4e8f9e-x86_64.AppImage
If this version is OK, download the deb and install (existing inkscape will be overwritten)
Inkscape 1.1 deb download
https://launchpad.net/~inkscape.dev/+archive/ubuntu/stable/+files/
inkscape_1.1+202105261517+ce6663b3b7~ubuntu21.04.1_amd64.deb
LibreOffice 7.3.1 Download
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom