ഉബുണ്ടു 22.04 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഹിന്ദി ടൈപ്പ് ചെയ്യുന്നതിനായി devanagari – inscript – keyboard layout (Indian) ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ പല ചിഹ്നങ്ങളും (punctuation marks) ഹിന്ദിയിൽ ടൈപ്പ് ചെയ്യുന്നതിന് keyboard layout ഇംഗ്ലീഷിലേക്ക് ഷിഫ്റ്റ് ചെയ്യേണ്ടതായി വരാറുണ്ട്. എങ്കിൽ മാത്രമേ ? ! ‘ ’ “ ” ; : മുതലായ ചിഹ്നങ്ങൾ ലഭ്യമായിരുന്നുള്ളൂ. എന്നാലും ഫോണ്ടുകൾ തമ്മിൽ ഐകരൂപ്യവുമില്ലാതിരിക്കുന്നതു കൊണ്ട് പലപ്പോഴും ഇത് ടെക്സ്റ്റിന്റെ ഭംഗിയെ സാരമായി ബാധിക്കാറുമുണ്ട്. അതേപോലെ ശാസ്ത്രീയമായ രീതിയിൽ പല കൂട്ടക്ഷരങ്ങളും ടൈപ്പ് ചെയ്യുമ്പോൾ കൃത്യതയ്ക്ക് വേണ്ടി Zero width joiner (ZWJ), Zero width non joiner (ZWNJ) എന്നീ സങ്കേതങ്ങൾ ഉൾപ്പെടുത്താൻ character map ലേക്ക്
Showing posts with label font. Show all posts
Showing posts with label font. Show all posts
കരുണ ഫോണ്ട്
മലയാളത്തിന്റെ ടൈറ്റിലിംഗിലും കവർ ഡിസൈനിംഗിലും സി.എൻ. കരുണാകരൻ ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ കൊണ്ടുവന്ന മാറ്റം വിപ്ലവാത്മകമായിരുന്നു. ചിത്രീകരണങ്ങളിലും അക്ഷര രൂപകല്പനയിലും കരുണാകരൻ പൂർവ്വഗാമികളിൽ നിന്നു വ്യക്തമായ അകലവും വ്യത്യസ്തതയും പുലർത്തി. അരനൂറ്റാണ്ടിനു ശേഷം നാരായണ ഭട്ടതിരി കരുണ ഡിസൈൻ ചെയ്യുമ്പോൾ വെറുമൊരു പകർത്തലല്ലാതായി അതു് മാറുന്നുണ്ട്. കരുണാകരൻ മലയാള അക്ഷരങ്ങളിൽ കാണിച്ച അതേ സ്വാതന്ത്ര്യം കരുണാകരന്റെ അക്ഷരങ്ങളിൽ ഭട്ടതിരിയും എടുക്കുന്നു. മലയാളം ടൈപോഗ്രഫിയിലെ ഏറ്റവും യുണീക് ആയ ഫോണ്ടായി കരുണ മാറുകയാണ്. ഇന്നിപ്പോൾ ആസ്കിയിലും യൂണികോഡിലും ഉപയോഗത്തിലുള്ള മറ്റെല്ലാ ഫോണ്ടുകൾക്കും ചാർച്ചകൾ കണ്ടെത്താൻ കഴിയും. കരുണയ്ക്കു കഴിയില്ല. ഡൗണ്‍ലോഡ് കണ്ണി: https://sayahna.net/karuna
ഹിന്ദി ഫോണ്ട് ജിസ്വീറ്റ്
Ubuntu 18.04 ഉപയോഗിക്കുന്ന അദ്ധ്യാപകർ ഉന്നയിക്കുന്ന ഒരു ആവശ്യം ഗൂഗ്ൾ ക്രോം വഴി കുട്ടികൾക്ക് ജി-സ്വീറ്റ് ക്ലാസ് വർക്ക് കൊടുക്കുമ്പോൾ ഹിന്ദി ലിപിയിൽ കൃത്യത വരുത്താൻ ആവുന്നില്ല എന്നുള്ളതാണ് എന്നാൽ അതിനുള്ള പരിഹാരമായി ബ്രൗസറിലെ സെറ്റിംഗ്സ് മാറ്റം വരുത്തുകയാണ് വേണ്ടത്.
പുതിയ ഇന്‍സ്ക്രിപ്റ്റ് കീബോർഡിന്റെ പ്രത്യേകത
ഐ.ടി@സ്‍കൂൾ ഗ്നു/ലിനക്സ് 18.04 ല്‍ ചില്ലക്ഷരങ്ങളുടെ ഇൻപുട്ട് രീതിയിൽ പ്രകടമായ വ്യത്യാസം വന്നിട്ടുണ്ടെന്നത് അറിയാമല്ലോ. അഞ്ച് വർഷം മുൻപ് തന്നെ ഈ കീബോർഡ് നിലവിൽ വന്നിട്ടുണ്ടെങ്കിലും പാഠപുസ്തക പരിഷ്ക്കരണത്തോടൊപ്പം മാത്രം പുതിയ മാറ്റങ്ങൾ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉള്‍പ്പെടുത്താന്‍ നമുക്ക് സാധിക്കുകയുള്ളൂ എന്നതിനാലാണ് ഈ മാറ്റം ഉൾപ്പെടുത്താൻ നാം വൈകിയത്. മലയാളം കമ്പ്യൂട്ടിങ് രംഗത്ത് പഴയതെങ്കിലും വളരെ പ്രധാനമായ ഈ മാറ്റത്തെക്കുറിച്ച് ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ് ഇവിടെ. ചിലർക്കെങ്കിലും ഇത് പുതിയ അറിവുമായിരിക്കാം.
ഹിന്ദി ടൈപിംഗ് പ്രയാസങ്ങള്‍
ഉബുണ്ടു ഒഎസ് ഹിന്ദിയില്‍ ഹല്‍ ചിഹ്നം ഉപയോഗിച്ചു ടൈപിംഗ് നടത്തുമ്പോള്‍ മിക്കവാറും സമയങ്ങളില്‍ അനുഭവപ്പെടുന്ന പ്രയാസമാണ് അക്ഷരങ്ങള്‍ പഴയ ലിപിയിലേക്കു മാറിപ്പോവുക എന്നത്. ഉദാഹരണമായി ഹിന്ദിയില്‍ द्वारा എന്നു ടൈപുചെയ്യുമ്പോള്‍ द्वारा എന്നു പഴയലിപിയിലാണു ലഭിക്കുക. എന്നാല്‍ പുതിയ ലിപിയിൽ ലഭിക്കുന്നതിനു charecter map തുറന്നു search ക്ലിക് ചെയ്തു u+200D സെര്‍ച് ചെയ്യുക. ലഭിക്കുന്ന വിന്‍ഢോയില്‍ u+200c, u+200d എന്നിവ ബ്ലാങ്കായി കാണാം. ബ്ലാങ്ക് സെല്‍ കോപി ചെയ്ത ശേഷം द् നു ശേഷം പേസ്റ്റു (ctrl+v) ചെയ്യുക. പിന്നീട് वारा എന്നു ടൈപ് ചെയ്താല്‍ द्वारा ലഭിക്കും. മറ്റുദാഹരണങ്ങള്‍ കൂടി കാണുക.
पन्ना, वक्त, अद्ध्यापक, विद्यार्थी.............
Subscribe to:
Posts (Atom)

