കരുണ ഫോണ്ട്
മലയാളത്തിന്റെ ടൈറ്റിലിംഗിലും കവർ ഡിസൈനിംഗിലും സി.എൻ. കരുണാകരൻ ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ കൊണ്ടുവന്ന മാറ്റം വിപ്ലവാത്മകമായിരുന്നു. ചിത്രീകരണങ്ങളിലും അക്ഷര രൂപകല്പനയിലും കരുണാകരൻ പൂർവ്വഗാമികളിൽ നിന്നു വ്യക്തമായ അകലവും വ്യത്യസ്തതയും പുലർത്തി. അരനൂറ്റാണ്ടിനു ശേഷം നാരായണ ഭട്ടതിരി കരുണ ഡിസൈൻ ചെയ്യുമ്പോൾ വെറുമൊരു പകർത്തലല്ലാതായി അതു് മാറുന്നുണ്ട്. കരുണാകരൻ മലയാള അക്ഷരങ്ങളിൽ കാണിച്ച അതേ സ്വാതന്ത്ര്യം കരുണാകരന്റെ അക്ഷരങ്ങളിൽ ഭട്ടതിരിയും എടുക്കുന്നു. മലയാളം ടൈപോഗ്രഫിയിലെ ഏറ്റവും യുണീക് ആയ ഫോണ്ടായി കരുണ മാറുകയാണ്. ഇന്നിപ്പോൾ ആസ്കിയിലും യൂണികോഡിലും ഉപയോഗത്തിലുള്ള മറ്റെല്ലാ ഫോണ്ടുകൾക്കും ചാർച്ചകൾ കണ്ടെത്താൻ കഴിയും. കരുണയ്ക്കു കഴിയില്ല. ഡൗണ്‍ലോഡ് കണ്ണി: https://sayahna.net/karuna