Showing posts with label ICT Training. Show all posts
Showing posts with label ICT Training. Show all posts
വിക്‌ടേഴ്‌സ് ചാനലിലൂടെ മെയ് 14 മുതൽ പ്രത്യേക പരിപാടി
പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് ഓണ്‍ലൈൻ ഐടി പരിശീലനം
കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോവർ പ്രൈമറി- അപ്പര്‍ പ്രൈമറി കുട്ടികള്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യാപകര്‍ സ്കൂളിലെത്തി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. ഈ സാഹചര്യത്തില്‍ പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായിരിക്കുന്നു. എന്നാല്‍ ഈ പരിശീലനത്തിന് ഒരു പ്രത്യേകതയുണ്ട്, പൂര്‍ണ്ണമായും ഓണ്‍ലൈനിലാണ് പരിശീലനം.
Zoom Client for Linux Download from here
1. ഡൗൺലോഡിങ്ങ് പൂർത്തിയായശേഷം ഫയൽ ഡബിൾ ക്ലിക്ക് ചെയ്തു ഇൻസ്റ്റാൾ ചെയ്യുക. സിസ്റ്റത്തിന്റെ പാസ്സ്‌വേർഡ് നൽകേണ്ടതായി വരും.
2. സിസ്റ്റത്തിൽ ഇൻറർനെറ്റ് സൗകര്യം ഉണ്ടായിരിക്കുക.
ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പരിശീലനം.
കോവ്ഡ് 19 തടയുന്നതിനുമായി 2020 മാർച്ച് 11 മുതൽ കേരളത്തിലെ വിദ്യാലയങ്ങളിലെ ഒന്നു മുതൽ ഏഴുവരെ ക്ലാസുകൾക്ക് പരീക്ഷകൾ ഒഴിവാക്കുകയും കുട്ടികൾകക്ക് അവധി നൽകുകയും ചെയ്ത പശ്ചാത്തലത്തിൽ സർക്കാർ ഉത്തരവിന്റെ തുടർച്ചയായി മാർച്ച് 31 വരെ അധ്യാപകർക്ക് ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പരിശീലനം.
ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ
1. അധ്യാപക പരിശീലനങ്ങൾ കഴിയുന്നതും അതത് വിദ്യാലയങ്ങളിൽ തന്നെ നടത്തേണ്ടതാണ്.
2. പരിശീലനത്തിന് ആവശ്യമായ സഹായഫയലുകൾ, വീഡിയോ ട്യൂട്ടോറിയലുകൾ, റിസോഴ്സകൾ എന്നിവ അധ്യാപകരുടെ സമഗ്ര പോർട്ടലിലെ ലോഗിനിലൂടെ (www.samagra.kite.kerala.gov.in) ആണ് ലഭ്യമാക്കുന്നത്. ഡൗൺലോഡ് ചെയ്ത് സ്വയം പഠനം എന്ന രീതിയിൽ ഇവ പ്രയോജനപ്പെടുത്തേണ്ടതാണ്.
ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ
1. അധ്യാപക പരിശീലനങ്ങൾ കഴിയുന്നതും അതത് വിദ്യാലയങ്ങളിൽ തന്നെ നടത്തേണ്ടതാണ്.
2. പരിശീലനത്തിന് ആവശ്യമായ സഹായഫയലുകൾ, വീഡിയോ ട്യൂട്ടോറിയലുകൾ, റിസോഴ്സകൾ എന്നിവ അധ്യാപകരുടെ സമഗ്ര പോർട്ടലിലെ ലോഗിനിലൂടെ (www.samagra.kite.kerala.gov.in) ആണ് ലഭ്യമാക്കുന്നത്. ഡൗൺലോഡ് ചെയ്ത് സ്വയം പഠനം എന്ന രീതിയിൽ ഇവ പ്രയോജനപ്പെടുത്തേണ്ടതാണ്.
വീഡിയോ കോൺഫറൻസിനായുള്ള ZOOM സോഫ്‍റ്റ്‍വെയർ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം
- ആവശ്യമായിട്ടുള്ള ഉപകരണങ്ങള്‍
- ലാപ്‍ടോപ്പ്, വെബ്ക്യാം , USB സ്പീക്കര്‍
- പ്രൊജക്ടര്‍ അല്ലെങ്കില്‍ ടെലിവിഷന്‍
- ഇന്റര്‍നെറ്റ് കണക്ടിവിറ്റി
- സോഫ്റ്റ്‍വെയര്‍
- ZOOM വീഡിയോ കോണ്‍ഫ്രന്‍സിംഗ് ആപ്ലിക്കേഷന്‍
- ലാപ്‍ടോപ്പില്‍ Zoom ഡൗണ്‍ലോഡു ചെയ്യുന്നതിനു ഇവിടെ ക്ലിക്കുക.
- മൊബൈലില്‍ Zoom ഡൗണ്‍ലോഡു ചെയ്യുന്നതിനു ഇവിടെ ക്ലിക്കുക.
ഐ റ്റി ഇന്ഫ്ര രംഗത്തെ സഹായിക്കുന്ന ഒരു വീഡിയോ പഠന പദ്ധതി.
ഐ ടി പരിശീലന രംഗത്ത് കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾ ആയി പ്രവർത്തിക്കുന്ന കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആണ് ഈ പഠന പദ്ധതി തയ്യാറാക്കുന്നത് . കൊറോണ യുടെ CEO യും ടെക് കമ്മ്യൂണിറ്റി പ്രവർത്തകനും പരിശീലകനും ആയ ശ്രീ ശ്യാംലാൽ ടി പുഷ്പൻ ആണ് ഈ വീഡിയോ പഠന പരമ്പരയുടെ പരിശീലകൻ. നിങ്ങളുടെ കമ്പ്യൂട്ടർ ,ടാബ്ലെറ്റ് , മൊബൈൽ എന്നിവയിൽ ഏതു വഴിയും സൌജന്യം ആയി ഈ പരിശീലന പദ്ധതിയുടെ ഭാഗം ആകാം . ഒരു ദിവസം ഒരു വീഡിയോ എന്ന ക്രമത്തിൽ ഈ പേജ് അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. click here
SITC മാര്‍ക്കുള്ള പരിശീലനം നിര്‍ദ്ദേശങ്ങള്‍.
SITC മാര്‍ക്കുള്ള പരിശീലനത്തില്‍ അവതരിപ്പിച്ച വിവിധ
വിഷയങ്ങള്‍ സംഗ്രഹിച്ച് തയ്യാറാക്കി നല്‍കിയിരിക്കുന്നത് മാസ്റ്റര്‍ ട്രയിനര്‍ കൂടിയായ ശ്രീ ലാലാണ്.
ഹൈടെക്ക് സ്കൂള്‍ പദ്ധതി
സംസ്ഥാനത്തെ എട്ട് മുതല്‍
പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സര്‍ക്കാര്‍ /എയ്ഡഡ് മേഖലയിലെ
വിദ്യാലയങ്ങളെ ഹൈടെക്ക് ആക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് വിദ്യാഭ്യാസ
വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത് . ഐ ടി @സ്കൂളിന്റെ നേതൃത്വത്തില്‍
ഇതിനുള്ള പ്രാരംഭ പര്വര്‍ത്തനങ്ങള്‍ ആരംഭിക്കുകയും പ്രാഥമിത സര്‍വ്വേ
നടപടികള്‍ പൂര്‍ത്തിയാക്കി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. ഈ
പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും വൈറ്റ് ബോര്‍ഡ്. LCD
Projector, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനാവശ്യമായ അടിസ്ഥാനസൗര്യങ്ങള്‍ ഉരുക്കുന്നതിന്
നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൈടെക്ക് സ്കൂള്‍ പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളും മറ്റ് വിശദാംശങ്ങളും ചുവടെ
നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളില്‍
നടത്തുന്ന രണ്ടാം ഘട്ട സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങള്‍ (HS/HSS
വിഭാഗങ്ങള്‍ ) ഓണ്‍ലൈനായി ജൂലൈ 13നകം പൂര്‍ത്തീകരിക്കേണ്ടതാണ്.
എട്ടു മുതല്‍ 12 വരെയുള്ള മുഴുവന്‍ അധ്യാപകര്‍ക്കും ഐടി പരിശീലനം നല്‍കാന്‍ തീരുമാനം
മലപ്പുറം: ( 29.04.2017) സംസ്ഥാനത്തെ എട്ടു മുതല്‍ 12 വരെയുള്ള 45,000 ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കും ഐ ടി പരിശീലനം നല്കുമെന്ന് ഐ ടി @ സ്‌കൂള്‍ എക്‌സിക്കുട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. ഐ ടിയില്‍ അധിഷ്ഠിതമായി എല്ലാ വിഷയങ്ങളും പഠിപ്പിക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. മെയ് എട്ടുമുതലാണ് സംസ്ഥാനത്ത് പരിശീലനം തുടങ്ങുക. റിസോഴ്‌സ് ഗ്രൂപ്പുകളുടെ പരിശീലനം ആറിനകം പൂര്‍ത്തിയാവും. 56,000 അധ്യാപകര്‍ക്കാണ് പരിശീലനം നല്കുക. മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ തയ്യാറാക്കല്‍, ഡിജിറ്റല്‍ വിഭവങ്ങള്‍ ഇന്റര്‍നെറ്റും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ച് ശേഖരിക്കല്‍. ശേഖരിച്ച വിഭവങ്ങള്‍ വീഡിയോയും ശബ്ദവുമുപയോഗിച്ച് പഠനവിഭവമാക്കുക, ചിത്രം നിര്‍മിക്കല്‍, ഭാഷാ കംപ്യട്ടിംഗ് തുടങ്ങിയ മേഖലകളിലാണ് മൂന്നു ദിവസത്തെ ഐ ടി പരിശീലനത്തിലൂടെ നല്കുക.
ഓരോ വിഷയത്തിനും അതത് വിഷയ വിദഗ്ധരും ഐ സി ടി വിദഗ്ധരും സംയുക്തമായി പരിശീലനം നല്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് 550 കേന്ദ്രങ്ങളില്‍ 11,000 റിസോഴ്‌സ് അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം. ഓരോ വിഷയത്തിനും പ്രത്യേകം തയ്യാറാക്കിയ പരിശീലന മൊഡ്യൂളും ഇ കണ്ടന്റുമുണ്ടാവും. കാഴ്ച പരിമിതിയുള്ള അധ്യാപകര്‍ക്ക് സ്‌ക്രീന്‍ റീഡിംഗ് സോഫ്റ്റ് വെയറിലടിസ്ഥാനമാക്കിയുള്ള പ്രത്യേക പരിശീലന സംവിധാനങ്ങളുമൊരുക്കും. ഡിജിറ്റള്‍ സാങ്കേതിക വിദ്യ ക്ലാസ്മുറിയിലെത്തിക്കുന്ന പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ വിഭവ സമാഹരണത്തിന് സമഗ്രവിഭവ പോര്‍ട്ടല്‍ തയ്യാറായി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളിലായി മൂന്നുഘട്ടത്തിലൂടെ ക്ലാസ്മുറികള്‍ ഹൈടെക്കാക്കാനാണ് ലക്ഷ്യമിടുന്നത്. എട്ടുമുതല്‍ 12 വരെയുള്ള ക്ലാസ് മുറികള്‍ ഹൈടെക് ആക്കാന്‍ കിഫ് ബി വഴി 400 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നാല് നിയമസഭാ മണ്ഡലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതിയാണ് സംസ്ഥാന വ്യാപകമാക്കുന്നത്.
Subscribe to:
Posts (Atom)

