ഹൈടെക് പദ്ധതിയുടെ ഭാഗമായി വിന്യസിച്ചിട്ടുള്ള ലക്ഷക്കണക്കിന് ഉപകരണങ്ങളുടെ പരിപാലനം സ്‌കൂളുകൾ ഉറപ്പുവരുത്തണം. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിലെ 81,609 അധ്യാപകർക്ക് അധ്യാപക പരിശീലനം ഓൺലൈനായി ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ ആരംഭിച്ചിരുന്നു. ഇത് ഉടനെ പൂർത്തിയാക്കും. ഇതിനു പുറമെ പ്രത്യേക അവധിക്കാല പരിശീലനം കൈറ്റ് വിക്ടേഴ്‌സ് ചാനൽ സംവിധാനം ഉപയോഗിച്ച് നടത്തും. 'സമഗ്ര' പോർട്ടലിൽ അധ്യാപകരുടെ ലോഗിൻ വഴി ഇതിനാവശ്യമായ ഡിജിറ്റൽ സാമഗ്രികൾ ലഭ്യമാക്കും. പ്രൈമറി, അപ്പർ പ്രൈമറി അധ്യാപകർക്ക് ഇത് മെയ് 14ന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിക്ടേഴ്സ് ചാനലിലൂടെ മെയ് 14 മുതൽ പ്രത്യേക പരിപാടി