ലോക്ഡൗണിൻറെ പശ്ചാത്തലത്തിൽ അവധിക്കാലം വീടിനുള്ളിൽ തന്നെ ചെലവഴിക്കേണ്ടി വന്ന കുട്ടികളുടെ സർഗ്ഗശേഷികൾ പ്രകാശിപ്പിക്കുന്നതിന് അവസരം നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ‘അക്ഷര വൃക്ഷം‘ പദ്ധതിക്ക് ലഭിച്ച പ്രതികരണം വിസ്മയകരമാണ്. ശുചിത്വം, പരിസ്ഥിതി, രോഗ പ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കഥ, കവിത, ലേഖനം എന്നീ
ഇനങ്ങളിലായി ഒട്ടനേകം രചനകളാണ് ലഭിച്ചത്. ആദ്യം ലഭിച്ച പതിനായിരം രചനകളിൽ തെരഞ്ഞെടുക്കപ്പെട്ടവ ഉൾപ്പെടുത്തി കഥ, കവിത, ലേഖനം എന്നിവയുടെ പ്രഥമ വോള്യങ്ങൾ മുഖ്യമന്ത്രി ഏപ്രിൽ 22 ന് പ്രകാശിപ്പിച്ചു. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ജി.സുധാകരന് ഒന്നാം വോള്യം കൈമാറിക്കൊണ്ടായിരുന്നു പ്രകാശനം. ഡൗൺലോഡു ചെയ്യുന്നതിനു ഇവിടെ ക്ലിക്കുക.