SITC മാര്‍ക്കുള്ള പരിശീലനത്തില്‍ അവതരിപ്പിച്ച വിവിധ
വിഷയങ്ങള്‍ സംഗ്രഹിച്ച് തയ്യാറാക്കി നല്‍കിയിരിക്കുന്നത് മാസ്റ്റര്‍ ട്രയിനര്‍ കൂടിയായ ശ്രീ ലാലാണ്.
ഹൈടെക്ക് സ്കൂള്‍ പദ്ധതി
സംസ്ഥാനത്തെ എട്ട് മുതല്‍
പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സര്‍ക്കാര്‍ /എയ്ഡഡ് മേഖലയിലെ
വിദ്യാലയങ്ങളെ ഹൈടെക്ക് ആക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് വിദ്യാഭ്യാസ
വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത് . ഐ ടി @സ്കൂളിന്റെ നേതൃത്വത്തില്‍
ഇതിനുള്ള പ്രാരംഭ പര്വര്‍ത്തനങ്ങള്‍ ആരംഭിക്കുകയും പ്രാഥമിത സര്‍വ്വേ
നടപടികള്‍ പൂര്‍ത്തിയാക്കി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. ഈ
പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും വൈറ്റ് ബോര്‍ഡ്. LCD
Projector, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനാവശ്യമായ അടിസ്ഥാനസൗര്യങ്ങള്‍ ഉരുക്കുന്നതിന്
നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൈടെക്ക് സ്കൂള്‍ പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളും മറ്റ് വിശദാംശങ്ങളും ചുവടെ
നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളില്‍
നടത്തുന്ന രണ്ടാം ഘട്ട സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങള്‍ (HS/HSS
വിഭാഗങ്ങള്‍ ) ഓണ്‍ലൈനായി ജൂലൈ 13നകം പൂര്‍ത്തീകരിക്കേണ്ടതാണ്.
- Click Here For GO dated 14.10.2016
- Click Here for GO dtd 07.11.2016
- Click Here for High Tech School Instructions (Presentation)
- Click Here for Survey Form PHASE II (HS Section)
- Click Here for Survey Form Phse II (HSS/VHSS Section)
- ONLINE SURVEY LINK HERE
E-Waste Disposal
വിദ്യാലയങ്ങളില്‍ ICT പഠനം ആരംഭിച്ചത്
മുതലുള്ള കാലഘട്ടങ്ങളില്‍ വാങ്ങിയതും കാലഹരണപ്പെട്ടതുമായ വിവിധ ഉപകരണങ്ങള്‍
ഈ-വേസ്റ്റ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട് സംസ്‌കരിക്കാനാവാത്ത രീതിയില്‍
പല വിദ്യാലയങ്ങളിലും സംഭരിച്ചിട്ടുണ്ട്. ശാസ്ത്രീയമായ ഇതിന്റെ സംസ്കരണം
ലക്ഷമാക്കി സര്‍ക്കാര്‍ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കുകയുണ്ടായി. E- Waste വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന
ഉപകരണങ്ങള്‍ ഏതെന്നും അവ ശേഖരിക്കുന്നതിന് ഐ ടി സ്കൂള്‍ ഒരുക്കുന്ന
സംവിധാനങ്ങളും വിശദമാക്കുന്ന സര്‍ക്കുലറുകളും പ്രസന്റേഷനുമാണ് ചുവടെയുള്ള
ലിങ്കുകളില്‍.
- Click Here for Govt Order Regarding E-waste
- Click Here for E-waste Management and Disposal User Manual
- List of Items that can be considered as E-waste
- Directions of E Waste Management Presentation
ICT പഠനം മാര്‍ഗരേഖ
ICT പഠനത്തിന്റെ ഭാഗമായി
SITC/HITCമാര്‍ അറിഞ്ഞിരിക്കേണ്ടതും നടപ്പിലാക്കേണ്ടതുമായ വിവിധ
പ്രവര്‍ത്തനങ്ങളും സ്കൂളുകളില്‍ സൂക്ഷിക്കേണ്ട രേഖകളെയും കുറിച്ചുള്ള
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കരട് ആണ് ചുവടെ നല്‍കിയിരിക്കുന്നത്.
നിലവിലുള്ള എസ് ഐ ടി സിമാരും പുതിയ SITC/HITCമാര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട
വിവരങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു
Click Here for the Guidelines(Modified) on Implementation of ICT in Schools
- Click Here for the Handbook Published in 2010
OS Installation
സംസ്ഥാനത്തെ IT ലാബുകളില്‍ നിലവില്‍
ഉപയോഗിക്കുന്ന Ubuntu 14.04 ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റലേഷനുമായി
ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളും ഇന്‍സ്റ്റലേഷന്‍ നടത്തുമ്പോള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ചുവടെയുള്ള ലിങ്കുകളില്‍
ലഭ്യമാക്കിയിരിക്കുന്നത്.
- Click Here for Installation Guide
- Click Here for Installation Notes
സമഗ്ര (SAMAGRA)
ICT അധിഷ്ടിത പഠനം ഫലപ്രദമായി
വിദ്യാലയങ്ങളില്‍ നടത്തുമ്പോള്‍ ആവശ്യമായ വിഭവങ്ങള്‍ കണ്ടെത്തുന്നതിനും അവ
പങ്ക് വെക്കുന്നതിനുമായി ഐ ടി സ്കൂള്‍ തയ്യാറാക്കിയ സമഗ്ര എന്ന പേരിലുള്ള
E-Resourse Management System. https://samagra.itschool.gov.in
എന്ന സമഗ്രയുടെ അഡ്രസിലൂടെ ഈ പോര്‍ട്ടലില്‍ പ്രവേശിക്കുന്ന ഏതൊരാള്‍ക്കും
പഠനവിഭവങ്ങളും പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടയുള്ള പഠനസാമഗ്രികള്‍ ഈ
പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് കൂടാതെ
അധ്യാപകര്‍ക്ക് അവര്‍ തയ്യാറാക്കിയ വിഭവങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനും അവ
എഡിറ്റ് ചെയ്യുന്നതിനും അവസരമൊരുക്കിയിരിക്കുന്നു. ഈ പോര്‍ട്ടല്‍
ഉപയോഗിക്കേണ്ട രീതി വിശദീകരിക്കുന്ന ഒരു User Guide ചുവടെ
നല്‍കിയിരിക്കുന്നു.
- Click Here for User Manual for Samagra E-Resourse Portal
- Click Here to Enter Samagra E-Resourse Portal
School Wiki
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളെയു
ഉള്‍പ്പെടുത്തി IT@School തയ്യാറാക്കിയ സ്കൂള്‍ വിക്കി എന്ന
സംവിധാനത്തിലൂടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും സ്വന്തമായ ഒരു വെബ്
പോര്‍ട്ടല്‍ എന്ന ആശയം ഫലപ്രദമായിരിക്കുന്നു. ഓരോ വിദ്യാലയവും അവരവരുടെ
വിദ്യാലയവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളും വിദ്യാലയങ്ങളില്‍
നടക്കുന്ന പ്രവര്‍ത്തനങ്ങളും സമൂഹവുമായി പങ്ക് വെക്കുന്ന ഈ സ്കൂള്‍ വിക്കി
സ്കൂളുകളിലെ ഐ ടി ക്ലബുകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കാവുന്ന
പ്രവര്‍ത്തനം കൂടിയാണ് .
Click Here for Presentation on School Wiki
Click Here for School Wiki Hand Book