കോവ്ഡ് 19 തടയുന്നതിനുമായി 2020 മാർച്ച് 11 മുതൽ കേരളത്തിലെ വിദ്യാലയങ്ങളിലെ ഒന്നു മുതൽ ഏഴുവരെ ക്ലാസുകൾക്ക് പരീക്ഷകൾ ഒഴിവാക്കുകയും കുട്ടികൾകക്ക് അവധി നൽകുകയും ചെയ്ത പശ്ചാത്തലത്തിൽ സർക്കാർ ഉത്തരവിന്റെ തുടർച്ചയായി മാർച്ച് 31 വരെ അധ്യാപകർക്ക് ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പരിശീലനം.
ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ
1. അധ്യാപക പരിശീലനങ്ങൾ കഴിയുന്നതും അതത് വിദ്യാലയങ്ങളിൽ തന്നെ നടത്തേണ്ടതാണ്.
2. പരിശീലനത്തിന് ആവശ്യമായ സഹായഫയലുകൾ, വീഡിയോ ട്യൂട്ടോറിയലുകൾ, റിസോഴ്സകൾ എന്നിവ അധ്യാപകരുടെ സമഗ്ര പോർട്ടലിലെ ലോഗിനിലൂടെ (www.samagra.kite.kerala.gov.in) ആണ് ലഭ്യമാക്കുന്നത്. ഡൗൺലോഡ് ചെയ്ത് സ്വയം പഠനം എന്ന രീതിയിൽ ഇവ പ്രയോജനപ്പെടുത്തേണ്ടതാണ്.
3. പരിശീലനത്തിന് ആവശ്യമായ ലാപ്ടോപ്പുകൾ (ഒരധ്യാപകന് ഒന്ന് എന്ന നിലയിൽ) സ്കൂളുകളിൽ ലഭ്യമല്ലെങ്കിൽ തൊട്ടടുത്ത ഹൈസ്കൂൾ–ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് രസീത് നൽകി വാങ്ങേണ്ടതാണ്. പരിശീലനം തീരുന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ ലാപ്ടോപ് തിരികെ എത്തിക്കേണ്ടതുമാണ്.
4. പ്രൈമറി പ്രഥമാധ്യാപകർ രേഖാമൂലം ആവശ്യപ്പെടുന്നതനുസരിച്ച് സൂചന 1 – സർക്കാർ ഉത്തരവ് പ്രകാരം കൈറ്റം സ്കൂളും തമ്മിൽ ഒപ്പിട്ട ധാരണാപത്രത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ഹൈസ്കൂൾ–ഹയർസെക്കന്ററി–വൊക്കേഷണൽ ഹയർ സെക്കന്ററി പ്രഥമാധ്യാപകർ രസീത് വാങ്ങി ലാപ്ടോപ്പുകൾ ലഭ്യമാക്കേണ്ടതാണ്.
5. ലാബുകളിൽ അധ്യാപകർ ഒരുമിച്ചിരിക്കുന്നതിന് പകരം ആവശ്യമെങ്കിൽ പ്രത്യേകം പ്രത്യേകം ഇരിക്കാവുന്നതാണ്. ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴും പരിശീലനത്തിൽ പങ്കെടുക്കുമ്പോഴും ആവശ്യമായ ശുചിത്വ മുൻകരുതലുകൾ എടുക്കേണ്ടതാണ്.
6. ഓരോ ദിവസവും പരിശീലനം പൂർത്തിയാക്കുമ്പോൾ മൊഡ്യളിൽ നിർദ്ദേശിച്ച ഉൽപ്പന്നം തയ്യാറാക്കി ഡിജിറ്റൽ രൂപത്തിൽ പ്രഥമാധ്യാപകർക്ക് നൽകുകയും അവ പരിശോധനയ്ക്ക് വിധേയമാക്കാനായി പ്രഥമാധ്യാപകർ സൂക്ഷിച്ച് വെക്കേണ്ടതുമാണ്.
7. പരിശീലനത്തിന് മുന്നോടിയായി പ്രഥമാധ്യാപകർ ‘സമഗ്ര‘ ഡിജിറ്റൽ വിഭവ പോർട്ടലിൽ ലോഗിൻ ചെയ്ത് സ്കൂളിലെ എല്ലാ അധ്യാപകരുടെയും രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. (അതിനായി ‘സമഗ്ര‘യിൽ ലോഗിൻ ചെയ്യുമ്പോൽ ലഭിക്കുന്ന ഡാഷ് ബോർഡിലെ Basic ICT Training for Primary Teachers 2020 March എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ നടത്താവുന്നതാണ്.) പരിശീലന ദിവസങ്ങളിൽ ഹാജർ, ഉൽപ്പന്നങ്ങൾ തയ്യാറാക്കി നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പ്രസ്തുത പോർട്ടലിൽ രേഖപ്പെടുത്തേണ്ടതും പരിശീലനത്തിനു ശേഷം കൺഫേം ചെയ്യേണ്ടതുമാണ്.
8. പ്രൈമറി സ്കൂൾ ഐ.ടി. കോ–ഓർഡിനേറ്റർമാരെ (PSITC) ഉൾപ്പെടുത്തി ഓൺലൈൻ ഗ്രൂപ്പുകൾ ക്രമീകരിക്കുകയും ഈ ഗ്രൂപ്പുകൾ വഴി മാസ്റ്റർ ട്രെയിനർമാർ സംശയനിവാരണം വരുത്തേണ്ടതുമാണ്. മാസ്റ്റർ ട്രെയിനർമാർ പരിശീലനം നടക്കുന്ന വിദ്യാലയങ്ങൾ സന്ദർശിക്കേണ്ടതും ആവശ്യമായ നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്.
9. പരിശീലന രീതി, രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച സംശയ നിവാരണത്തിന് സമഗ്രയിലെ പ്രഥമാധ്യാപകരുടെ ലോഗിനിൽ ലഭ്യമാക്കിയിട്ടുള്ള വീഡിയോ ട്യൂട്ടോറിയൽ പ്രയോജനപ്പെടുത്തേണ്ടതാണ്.
10. പരിശീലനത്തിനാവശ്യമായ റിസോഴ്സകൾ ഡൗൺലോഡ് ചെയ്യാൻ സ്കൂളിൽ ലഭ്യമായ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സംവിധാനം പ്രയോജനപ്പെടുത്തേണ്ടതാണ് (ആവശ്യമെങ്കിൽ അധ്യാപകർക്ക് സ്വന്തം മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പരിശീലനത്തിന് ഉപയോഗിക്കാവുന്നതാണ്).
11. സൂചന 4-ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ വ്യക്തമാക്കിയപോലെ മുപ്പത മണിക്കൂർ പരിശീലനത്തിന്റെ തുടർച്ചയായാണ് അവധിക്കാല പരിശീലനം ക്രമീകരിക്കുന്നത്. അവധിക്കാല പരിശീലനത്തിന്റെ ആദ്യ ദിനത്തിൽ ഓൺലൈൻ പരിശീലനത്തിന്റെ വിലയിരുത്തൽ പ്രീ–ടെസ്റ്റ് ആയി നടത്തുന്നതിനാൽ അവധിക്കാല പരിശീലനത്തിൽ പങ്കെടുക്കുന്നവർ ഈ ഓൺലൈൻ പരിശീലനം പൂർത്തിയാക്കേണ്ടതാണ്.
പൊതു പരീക്ഷാ ചുമതലയുള്ള പ്രൈമറി അപ്പർ പ്രൈമറി സ്കൂൾ അധ്യാപകർക്ക് പിന്നീട് പരിശീലനത്തിന് പ്രത്യേക സംവിധാനം ഒരുക്കുന്നതാണ്. പരിശീലനത്തിനാവശ്യമായ സഹായക പരിപാടികൾ കൈറ്റ് വിക്ടേഴ്സ് ചാനലിലും (www.victers.kite.kerala.gov.in) ഈ ദിവസങ്ങളിൽ പ്രത്യേക സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.