Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

എട്ടു മുതല്‍ 12 വരെയുള്ള മുഴുവന്‍ അധ്യാപകര്‍ക്കും ഐടി പരിശീലനം നല്‍കാന്‍ തീരുമാനം

മലപ്പുറം: ( 29.04.2017) സംസ്ഥാനത്തെ എട്ടു മുതല്‍ 12 വരെയുള്ള 45,000 ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കും ഐ ടി പരിശീലനം നല്കുമെന്ന് ഐ ടി @ സ്‌കൂള്‍ എക്‌സിക്കുട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. ഐ ടിയില്‍ അധിഷ്ഠിതമായി എല്ലാ വിഷയങ്ങളും പഠിപ്പിക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. മെയ് എട്ടുമുതലാണ് സംസ്ഥാനത്ത് പരിശീലനം തുടങ്ങുക. റിസോഴ്‌സ് ഗ്രൂപ്പുകളുടെ പരിശീലനം ആറിനകം പൂര്‍ത്തിയാവും. 56,000 അധ്യാപകര്‍ക്കാണ് പരിശീലനം നല്കുക. മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ തയ്യാറാക്കല്‍, ഡിജിറ്റല്‍ വിഭവങ്ങള്‍ ഇന്റര്‍നെറ്റും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ച് ശേഖരിക്കല്‍. ശേഖരിച്ച വിഭവങ്ങള്‍ വീഡിയോയും ശബ്ദവുമുപയോഗിച്ച് പഠനവിഭവമാക്കുക, ചിത്രം നിര്‍മിക്കല്‍, ഭാഷാ കംപ്യട്ടിംഗ് തുടങ്ങിയ മേഖലകളിലാണ് മൂന്നു ദിവസത്തെ ഐ ടി പരിശീലനത്തിലൂടെ നല്കുക.

ഓരോ വിഷയത്തിനും അതത് വിഷയ വിദഗ്ധരും ഐ സി ടി വിദഗ്ധരും സംയുക്തമായി പരിശീലനം നല്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് 550 കേന്ദ്രങ്ങളില്‍ 11,000 റിസോഴ്‌സ് അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം. ഓരോ വിഷയത്തിനും പ്രത്യേകം തയ്യാറാക്കിയ പരിശീലന മൊഡ്യൂളും ഇ കണ്ടന്റുമുണ്ടാവും. കാഴ്ച പരിമിതിയുള്ള അധ്യാപകര്‍ക്ക് സ്‌ക്രീന്‍ റീഡിംഗ് സോഫ്റ്റ് വെയറിലടിസ്ഥാനമാക്കിയുള്ള പ്രത്യേക പരിശീലന സംവിധാനങ്ങളുമൊരുക്കും. ഡിജിറ്റള്‍ സാങ്കേതിക വിദ്യ ക്ലാസ്മുറിയിലെത്തിക്കുന്ന പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ വിഭവ സമാഹരണത്തിന് സമഗ്രവിഭവ പോര്‍ട്ടല്‍ തയ്യാറായി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളിലായി മൂന്നുഘട്ടത്തിലൂടെ ക്ലാസ്മുറികള്‍ ഹൈടെക്കാക്കാനാണ് ലക്ഷ്യമിടുന്നത്. എട്ടുമുതല്‍ 12 വരെയുള്ള ക്ലാസ് മുറികള്‍ ഹൈടെക് ആക്കാന്‍ കിഫ് ബി വഴി 400 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നാല് നിയമസഭാ മണ്ഡലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതിയാണ് സംസ്ഥാന വ്യാപകമാക്കുന്നത്.
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom