Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

ഐടി@സ്കൂള്‍ സമഗ്ര ഇ-റിസോഴ്സ് ലൈബ്രറി

    കേരളത്തിലെ എല്ലാ സ്കൂളുകളും സ്മാര്‍ട്ട് സ്കൂളുകളായി മാറുകയാണല്ലോ. ഇത്തരത്തിലുള്ള സ്മാര്‍ട്ട് സ്കൂളുകളുടെ മുഖമുദ്രയാണ് ഡിജിറ്റല്‍ റിസോഴ്സുകള്‍ ഉപയോഗിച്ചുള്ള പഠനവും അധ്യാപനവും. ലാപ്‌റ്റോപ്പും പ്രോജക്റ്ററും അടച്ചുറപ്പുള്ള എല്ലാ ക്ലാസ് റൂമുകളിലും  ഉണ്ടായിരിക്കും.  ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ ക്ലാസുകളിലും ഉപയോഗിക്കാന്‍ ആവശ്യമായത്രയും ഡിജിറ്റല്‍ റിസോഴ്സുകള്‍ ഉണ്ടാക്കുക എന്നത് അത്യാവശ്യമായി നാം ഏറ്റെടുക്കേണ്ട വെല്ലുവിളിയാണ്.  നാമൊരുത്തരും ഇത്തരം റിസോഴ്സുകള്‍ നിര്‍മിക്കാന്‍ ബാധ്യതപ്പെട്ടവരുമാണ്. ഇങ്ങനെ നാമെല്ലാവരും മാത്രമല്ല, കേരളത്തിലാകമാനമുള്ള ഏതൊരു അധ്യാപകനും നിര്‍മിച്ച ഡിജിറ്റല്‍ പാഠ്യ റിസോഴ്സുകുള്‍ പങ്കുവെക്കുന്നതിനും ഇങ്ങനെ സമാഹരിക്കപ്പെട്ടവ  ക്ലാസ് റൂമുകളില്‍ നേരിട്ട് ഉപയോഗിക്കാനും ലക്ഷ്യമിട്ട് ഐടി@സ്കൂള്‍  സമഗ്ര എന്ന പേരില്‍ ഒരു ഇ-റിസോഴ്സ് ലൈബ്രറി തയ്യാറാക്കിയിട്ടുണ്ട്.   http://117.239.77.81/projects_html/samagra/index.php/ എന്ന വിലാസത്തില്‍ ഇപ്പോള്‍ എല്ലാ അധ്യാപകര്‍ക്കും ഈ സൈറ്റ് പരിശോധിക്കാവുന്നതാണ്.


    ഈ പോര്‍ട്ടലില്‍ ആവശ്യത്തിന് റിസോഴ്സുകള്‍ ഇപ്പോഴില്ല. പുറത്തുനിന്ന് പണം കൊടുത്ത് റിസോഴ്സുകള്‍ വാങ്ങുന്നത് നാം അനുവര്‍ത്തിച്ചു പോരുന്ന നയവുമല്ല. എല്ലാ അധ്യാപകരും ഇത്തരം റിസോഴ്സുകള്‍ നിര്‍മിക്കാന്‍‌ പ്രാപ്തരാകേണ്ടതുണ്ട്.

    അടുത്ത മാസം അധ്യാപക പരിശീലനം തുടങ്ങുന്നതിന് മുമ്പായിതന്നെ ഹൈസ്കൂള്‍ ക്ലാസുകളിലെ ആദ്യ പാഠങ്ങള്‍ക്കുള്ള റിസോഴ്സുകള്‍ പോര്‍ട്ടലില്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ വെല്ലുവിളി നാം ഓരോരുത്തരും ഏറ്റെടുക്കുകയും പോര്‍ട്ടിലിലേക്ക്  പരമാവധി വിഭവങ്ങള്‍ എത്തിക്കാനുള്ള അടിയന്തിര പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം. അതിനായി ഓരോ സ്കൂളിലേക്കും, ഒരു സ്കൂളിന് ഒരു പാഠം എന്ന രീതിയില്‍ ഹൈസ്കുള്‍ ക്ലാസുകളിലെ അധ്യായങ്ങള്‍ വിഭജിച്ച് താഴെ ചേര്‍ക്കുന്നു. ഇവ ഏറ്റെടുത്ത് ഓരോ പാഠത്തിലേക്കും പരമാവധി ഡിജിറ്റല്‍ റിസോഴ്സുകള്‍ തയ്യാറാക്കി ഐടി@സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്ററെ ഏല്‍പിക്കണമെന്ന് നിര്‍ദേശിക്കുന്നു.

    റിസോഴ്സുകള്‍ തയ്യാറാക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.

1. താഴെ പറയുന്ന കാര്യങ്ങളെല്ലാം ഇ-റിസോഴ്സുകളാണ്.
വീഡിയോ ക്ലിപ്പുകള്‍ (മൂന്നോ നാലോ മിനുട്ട് പരമാവധി സമയദൈര്‍ഘ്യമുള്ളവയാണ് അഭികാമ്യം)‍
ഓരോ വിഡിയോ ക്ലിപ്പും ക്ലാസ് റൂം അന്തരീക്ഷത്തില്‍ എങ്ങനെ ഉപയോഗിക്കപ്പെടണം, എവിടെയെല്ലാം പോസ് ചെയ്ത് വിശദീകരിക്കണം,  എന്തെല്ലാം തുടര്‍ ചോദ്യങ്ങള്‍ കുട്ടികളോട് ചോദിക്കണം, എന്തെല്ലാമാണ് ക്ലിപ്പില്‍ പ്രതിപാദിച്ചിരിക്കുന്ന പോയിന്റുകള്‍ (കുട്ടികള്‍ക്ക് എഴുതിയെടുക്കാന്‍ പാകത്തിന്), ടോപ്പിക് സമ്മറി തുടങ്ങിയവയും റിസോഴ്സിന്റെ കൂടെ ചേര്‍ക്കുന്നത് അഭികാമ്യമാണ്. ഇവ പ്രത്യേക ഫയലുകളായി ടൈപ്പ് ചെയ്ത് എല്ലാ വിഷയവും പാഠം 5തയ്യാറാക്കണം. (ഒരു ഫോള്‍‍ഡറില്‍ വിഡിയോ ക്ലിപ്പും അനുബന്ധഫയലുകളും ഉള്‍പ്പെടുത്തിയാല്‍ മതിയാകും)
ഓഡിയോ ക്ലിപ്പുകള്‍ (ഭാഷാ വിഷയങ്ങള്‍ക്ക്)
പാട്ടുകള്‍ (ഉദാഹരണമായി, പോയ്കയില്‍ അപ്പച്ചന്റെ പാട്ടുകള്‍, നാടന്‍പാട്ടുകള്‍, പദ്യങ്ങള്‍), പ്രസംഗങ്ങള്‍ -ഉദാഹരണമായി മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങ്, സുകുമാര്‍ അഴീക്കോട് തുടങ്ങിയവരുടെ പ്രസംഗ ക്ലിപ്പുകള്‍) പാഠപുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റു ശബ്ദ ക്ലിപ്പുകള്‍
ചിത്രങ്ങള്‍ (ഏത് ഫോര്‍മാറ്റിലുള്ളതും)
പാഠപു‌സ്തകത്തിലെ ചിത്രങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍, ഡയഗ്രങ്ങള്‍, ഫ്ലോ ചാര്‍ട്ടുകള്‍, ഗ്രാഫുകള്‍, ആശയ ചിത്രീകരണങ്ങള്‍, മൈന്‍ഡ് മാപ്പുകള്‍‍, ഇല്ലസ്ട്രേഷനുകള്‍, ഫോട്ടോഗ്രാഫുകള്‍ മറ്റ് ഏതു തരം ചിത്രങ്ങളും
അനിമേഷന്‍ ക്ലിപ്പുകള്‍, gif അനിമേഷനുകള്‍
        ഇന്ററാക്റ്റീവ് അനിമേഷനുകള്‍ (swf എന്ന ഫയല്‍ എക്സ്റ്റെന്‍ഷന്‍ ഉള്ളവ, Drawswf എന്ന         സോഫ്റ്റ്‌വെയര്‍ പരീക്ഷിച്ചു നോക്കുമല്ലോ. Adobe Flash സോഫ്റ്റ്‌വെയറില്‍         ‌        തയ്യാറാക്കിയവ, ഇന്റര്‍നെറ്റില്‍ നിന്ന് ശേഖരിച്ചവ
മാതൃകാ ടീച്ചിങ്ങ് മാന്വലുകള്‍, ഇവാല്വഷന്‍ ടൂളുകള്‍, റഫറന്‍സുകള്‍, ചോദ്യ ശേഖരങ്ങള്‍,  മറ്റു പിഡിഎഫ് ഡോക്യമെന്റുകള്‍
ചോദ്യങ്ങള്‍ പരമാവധി ശേഖരിക്കണം. പാഠപുസ്തകങ്ങളില്‍നിന്ന് ചോദിക്കാവുന്ന പരമാവധി ചോദ്യങ്ങള്‍ നമുക്ക് ശേഖരിക്കാം.
ജിയോജിബ്ര അപ്‌ലെറ്റുകള്‍
പ്രസന്റേഷനുകള്‍
എച്ച്ടിഎംഎല്‍ റിസോഴ്സുകള്‍
        ഇന്റര്‍നെറ്റില്‍നിന്ന് eXeLearning എന്ന സോഫ്റ്റ്‌വെയര്‍ ഇന്റര്‍നെറ്റില്‍ നിന്നും (http://exelearning.net/downloads/) ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തു നോക്കുക. എച്ച്ടിഎംഎല്‍ അടിസ്ഥാനമാക്കിയ ഇവാല്വേഷന്‍ ടൂളുകള്‍, ചിത്ര ഗാലറികള്‍ തുടങ്ങിയവ ഇതില്‍ തയ്യാറാക്കാന്‍ സാധിക്കും. റിസോഴ്സ് തയ്യാറാക്കിയ ശേഷം ഒരു (ആള്‍ ഇന്‍ വണ്‍) വെബ് ഫോള്‍ഡറായി എക്സ്പോര്‍ട്ട് ചെയ്തെടുക്കുക.)
.............................................................. (ഇങ്ങനെ എന്തുമാകാം.)

    ഓരോ സ്കൂളിലും ചോദ്യങ്ങള്‍, ഇവല്വേഷന്‍ ടൂളുകള്‍, ടിഎമ്മുകള്‍ എന്നിവ പ്രത്യേകമായിതന്നെ പരമാവധി ശേഖരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. പോര്‍ട്ടലില്‍ എല്ലാ ടോപ്പികള്‍ക്കും ഒന്നിലധികം റിസോഴ്സുകള്‍ ചേര്‍ക്കാന്‍ സാധിക്കും.
    തയ്യാറാക്കുന്ന റിസോഴ്സുകള്‍ ഓരോരുത്തരും ക്ലാസ് - വിഷയം - പാഠം - തയ്യാറാക്കിയ എംടിയുടെയും പേര്-ജില്ല എന്നിവ വ്യക്തമാക്കുന്ന ഫോള്‍ഡറില്‍ (ഉദാഹരണമായി, 10 _Maths_Ch 3 _GBHSSMalappuram) ഏപ്രില്‍ 15ാം തീയ്യതിക്കകം ജില്ലാ കോര്‍ഡിനേറ്ററെ ഏല്‍പിക്കേണ്ടതാണ്.
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom