കെ.അൻവർ സാദത്ത്, [എക്സിക്യൂട്ടീവ് ഡയറക്ടർ ]
തുടക്കം മുതൽ തന്നെ ഐടി രംഗത്ത് ജില്ലയിലെ വിദ്യാലയങ്ങൾ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുവെന്നു് IT@School എക്സിക്യൂട്ടീവ് ഡയറക്ടർ കെ.അൻവർ സാദത്ത് പറഞ്ഞു. അതിൽ ചില പ്രവർത്തനങ്ങൾ സ്റ്റേറ്റിൽ മുഴുവൻ നടപ്പക്കാൻ സഹായകരമാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ ത്തിന്റെ ഭാഗമായി നമ്മുടെ ക്ലാസ് മുറികൾ ഹൈ ട്ടക്ക് ആക്കുന്നതിന് വേണ്ടിപതിനായിരം അദ്ധ്യാപകർക്ക് ഐ.ടി.ട്രെയിനിംഗ് തുടങ്ങിക്കഴിഞ്ഞു. കൂടാതെ ക്ലാസ് മുറികളിലേക്ക് വേണ്ടി ഡിജിറ്റൽ ഉള്ള ടക്കം ഉൾപ്പെടുത്തിയ പ്രത്യേക പോർട്ടൽ ജൂൺ മാസം മുതൽ പ്രവർത്തനം തുടങ്ങുമെന്നും എക്സിക്യുട്ടീവ് ഡയറക്ടർ പറഞ്ഞു.കരുവാരകുണ്ടു് ഒലിപ്പുഴയുടെ തീരത്തുള്ള ചേറുമ്പ് ഇക്കോ വില്ലേജിൽ മലപ്പുറം ജില്ല വിദ്യാഭ്യാസ ഓഫീസർമാരുടെ ഒരുദിവസം നീണ്ടു നിന്ന സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സഫറുള്ള ഏകദിന സംഗമം ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ല AE0 ഫോറം സെക്രട്ടറി പി.ഹുസൈൻ അദ്ധ്യക്ഷനായി. ഈ വർഷം സർവിസിൽ നിന്നു വിരമിക്കുന്ന ഡി ,ഇ, ഒ മാരായ സിസി ആന്റണി തിരൂർ, അഹമ്മദ് കുട്ടി തിരൂരങ്ങാടി, ശിവദാസ്.പി.SSAജില്ല പ്രോജക്ട് ഓഫീസർ മലപ്പുറം, എ ഇ ഒ മാരായ പി.എസ് .എം.ബഷീർ, സൈദാബി.കെ.കെ.എടപ്പാൾ, ബാലകൃഷണൻ തിരൂർ, പി.ജയപ്രകാശ് മലപ്പുറം, പി.പി.നരേന്ദ്രൻ , വണ്ടൂർ എന്നിവർക്കു യാത്രയയപ്പു നൽകി.ഏകദിന സംഗമത്തിൽ വിവിധ സെഷനുകളിലായിAE0 മാരായ പി.എസ്.എം.ബഷീർ, ഗോപാലകൃഷ്ണൻ, വി.സി.താനൂർ, ആശിഷ് .കെ. കൊണ്ടോട്ടി .ഷാജൻ.കെ.എസ്. മങ്കട, രാജേന്ദ്രൻ .ടി .കീഴിശ്ശേരി, അജിത് മോൻ.കെ.ജെ. പെരിന്തൽമണ്ണ, ഇസ്മായിൽ ഷരീഫ് .ടി . അരീക്കോടു്. സുലൈഖ.കെ.ടി.മേലാറ്റൂർ. നരേന്ദ്രൻ.പി.പി. വണ്ടൂർ, സൈദാ ബി.കെ.കെ.എടപ്പാൾ, ജയപ്രകാശ്'.പി.മലപ്പുറം. അജിത, മഞ്ചേരി എന്നിവർ വിവിധ സെഷനിൽ സംസാരിച്ചു.
കിഴിശ്ശേരി എ ഇ ഒ ശ്രീ. രാജന്‍ കരുവാരകുണ്ട് - (ഫോസ്ബുക്ക് പോസ്റ്റ്)