Ubuntu 18.04 ഉപയോഗിക്കുന്ന അദ്ധ്യാപകർ ഉന്നയിക്കുന്ന ഒരു ആവശ്യം ഗൂഗ്ൾ ക്രോം വഴി കുട്ടികൾക്ക് ജി-സ്വീറ്റ് ക്ലാസ് വർക്ക് കൊടുക്കുമ്പോൾ ഹിന്ദി ലിപിയിൽ കൃത്യത വരുത്താൻ ആവുന്നില്ല എന്നുള്ളതാണ് എന്നാൽ അതിനുള്ള പരിഹാരമായി ബ്രൗസറിലെ സെറ്റിംഗ്സ് മാറ്റം വരുത്തുകയാണ് വേണ്ടത്.
ഗൂഗിൾ ക്രോം തുറന്നു ഗൂഗിൾ ക്രോമിൻറെ വലതുഭാഗത്ത് കസ്റ്റമൈസ് ആൻഡ് കൺട്രോൾ ഗൂഗിൾ ക്രോം ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന സെറ്റിംഗ്സിലെ ഏറ്റവും മുകളിൽ സെർച്ച് ബോക്സ് കാണാം ലഭിക്കുന്ന ജാലകത്തിൽ സെർച് ബോക്സിൽ Customise fonts എന്നു ടൈപ് ചെയ്തു എൻറർ ചെയ്യുക. ലഭിക്കുന്ന കസ്റ്റമൈസ് ഫോണ്ട്സ് Customise fonts എന്ന ലിങ്ക് ക്ലിക് ചെയ്തു ലഭിക്കുന്ന ജാലകത്തിൽ സ്റ്റാൻഡേർഡ് ഫോണ്ട് (Standard font) ലോഹിത് ദേവനാഗിരി (Lohit Devanagari), ഷെരീഫ് ഹോണ്ട് Serif font (Lohit Devanagari),സാൻസ് ശരീഫ് ഫോണ്ട് (Sans-serif font) (Lohit Devanagari) എന്നും മാറ്റുക.. ubuntu 20.04ൽ ഈ പ്രശ്നം ഇല്ല എന്നാണറിവ്.