Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

Revenue വകുപ്പിൽ നിന്നും നൽകുന്ന സർട്ടിഫിക്കറ്റ്

1. ജാതി സർട്ടിഫിക്കറ്റ് 

2. റസിഡൻസ് സർട്ടിഫിക്കറ്റ്

 3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

 4. ലൈഫ് സർട്ടിഫിക്കറ്റ്

 5. വൺ & ദ സെയിം സർട്ടിഫിക്കറ്റ്

 6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ്

 7. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ്

 8. ഐഡന്റിഫിക്കേഷ|ൻ സർട്ടിഫിക്കറ്റ്

 9. മൈനോറിറ്റി സർട്ടിഫിക്കറ്റ്

 10. മിശ്രവിവാഹ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ അപേക്ഷ നൽകേണ്ടതില്ല.


ആയതിന് തെളിവായി ഹാജരാക്കുന്ന രേഖകൾ എല്ലാം പ്രസ്തുത സർട്ടിഫിക്കറ്റായി പരിഗണിക്കണമെന്നാണ് സർക്കാർ ഉത്തരവായിട്ടുള്ളത്.


നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ജനന സർട്ടിഫിക്കറ്റ്, SSLC ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ SSLC, അഡ്രസിനുള്ള തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്.


റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡോ ഇലക്ട്രിസിറ്റി ബിൽ ഉൾപ്പെടെ മേൽപ്പറഞ്ഞ ഏതെങ്കിലും ബില്ലുകളോ ഉപയോഗിക്കാവുന്നതാണ്.


മൈനോറിറ്റി സർട്ടിഫിക്കറ്റിനായി SSLC ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല


ലൈഫ് സർട്ടിഫിക്കറ്റിന് ജീവൻ പ്രമാൺ എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാവുന്നതാണ്


വൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഇനി ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും.


ബന്ധുത്വ (റിലേഷൻഷിപ്പ് ) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നീ ഏതെങ്കിലും രേഖയിൽ ബന്ധുത്വം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് തന്നെ മതിയാകും


കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ് മതിയായ രേഖയാണ്.


ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിന് ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ID, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഏതെങ്കിലും മതിയാവും. ഇവയൊന്നുമില്ലെങ്കിൽ ഗസറ്റഡ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.


ജാതി സർട്ടിഫിക്കറ്റിന് SSLC / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കുന്നതാണ്.


മിശ്രവിവാഹ സർട്ടിഫിക്കറ്റിന് SSLC / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയും ചെയ്താൽ മിശ്രവിവാഹ സർട്ടിഫിക്കറ്റായി തന്നെ പരിഗണിക്കുന്നതാണ്.


എല്ലാറ്റിലുമുപരി ഒരു *രേഖയും സാക്ഷ്യപ്പെടുത്തുന്നതിനായി ഗസറ്റഡ് ഓഫീസറെ തേടി അലയേണ്ട. സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും.

KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom