Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com
കേരള സംസ്ഥാനത്തെ മുഴുവന്‍ ഓഫീസുകളിലും സ്പാര്‍ക്ക് പോര്‍ട്ടല്‍ വഴി ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പ്ലാറ്റ്ഫോമില്‍ ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് കേരള ഇന്‍ഫ്രാസ്‍ട്രക്ചര്‍ & ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കി.
സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‍വെയര്‍ അടിസ്ഥാനപ്പെടുത്തിയാകണം എന്നതാണ് സര്‍ക്കാര്‍ നയം.
ജാവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സിഗ്നേച്ചര്‍ ടോക്കണ്‍ ഡിവൈസിന്റെ ഡ്രൈവറുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ എല്ലാ സ്വതന്ത്രസോഫ്റ്റ്‍വെയര്‍ യൂട്ടിലിറ്റികളും കൈറ്റ് തയ്യാറാക്കിയ ഐ. ടി. @ സ്കൂള്‍ ഗ്ന‍ൂ/ലിനക്സ് 18.04 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ടോക്കണ്‍ ഡിവൈസുകളായി ഓഫീസുകളില്‍ ഉപയോഗിക്കുന്ന ട്രസ്റ്റ് കീ, പ്രോക്സ് കീ, ഈ പാസ് എന്നിവ സ്പാര്‍ക്കില്‍ ഉപയോഗിക്കാനാവശ്യമായ ക്ലയന്റ് സോഫ്റ്റ്‍വെയറും സോഫ്റ്റ‍്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് BIMS, സ്പാര്‍ക്ക് വെബ്‍സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാനും ആവശ്യമായ പാക്കേജും സഹായകഫയലും ചുവടെ തന്നിരിക്കുന്നു.  ഐ. ടി. @ സ്കൂള്‍ ഗ്ന‍ൂ/ലിനക്സ് 14.04 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഇത് ഉപയോഗിക്കാമെങ്കിലും 32 ബിറ്റ് കംപ്യൂട്ടറുകളിൽ ഇവ ഇൻസ്റ്റാൾ ചെയ്യുന്നതിന് കൂടുതൽ പാക്കേജുകൾ ആവശ്യമായി വന്നേക്കാം. അത്തരം സന്ദർഭങ്ങളിൽ മാനുവല്‍ ആയി പാക്കേജുകൾ ഇൻസ്റ്റാൾ ചെയ്യുകയാണ് വേണ്ടത്.
ജില്ലാകോര്‍ഡിനേറ്റര്‍
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom