Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

പ്രൈമറി സ്കൂള്‍ ഹൈടെക് ലാബ് വിതരണം

          പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പ്രൈമറി സ്കൂള്‍ ഹൈടെക് ലാബ് പദ്ധതി 2019 ജൂലൈ 5 ന് ബഹു കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ‍ ചെയ്തു. പദ്ധതി പ്രകാരമുള്ള ഉപകരണങ്ങള്‍ മലപ്പുറം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കൈറ്റ് ജില്ലാ കേന്ദ്രത്തില്‍ നിന്ന് വിതരണം ആരംഭിച്ചു.
ഉപകരണങ്ങള്‍ വാങ്ങാനെത്തുന്നവര്‍ താഴെ പറയുന്ന വിവരങ്ങള്‍ നിര്‍ബന്ധമായും സശ്രദ്ധം വായിക്കുക.

ജില്ലയില്‍ വിതരണം ചെയ്യാനുള്ള ഉപകരണങ്ങള്‍ ഘട്ടം ഘട്ടമായിട്ടാണ് ജില്ലയുടെ സ്റ്റോക്കില്‍ എത്തിക്കുന്നത്. ആയതിനാല്‍ മുന്‍കൂറായി കൈറ്റ് ജില്ലാ കേന്ദ്രം തീരുമാനിച്ച ഉപജില്ലാക്രമത്തില്‍ മാത്രമാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. സ്കൂളുകളുടെ ലിസ്റ്റ് , അവര്‍ക്കു അനുവദിച്ചിട്ടുള്ള ഉപകരണങ്ങളുടെ എണ്ണം എന്നിവ ഇമെയില്‍ വഴി സ്കൂളുകള്‍ക്ക് ലഭ്യമാക്കും.
 1    Areacode         7    Manjeri                  13    Ponnani
2    Edappal            8    Mankada                14    Tanur
3    Kizhisseri         9    Melattur                 15    Tirur
4    Kondotty         10    Nilambur                16    Vengara
5    Kuttippuram    11    Parappanangadi    17    Wandoor
6    Malappuram    12    Perinthalmanna   
 എല്ലാ എ.ഇ.ഒ. ഓഫീസുകളിലും, ബി.പി.ഒ.മാരുടെ പക്കലും ഈ ലിസ്റ്റ് ലഭ്യമാകും. ഓരോ സ്കൂളിനും നിശ്ചയിക്കപ്പെട്ട ദിനങ്ങളില്‍ തന്നെ മലപ്പുറം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കൈറ്റ് ജില്ലാ കേന്ദ്രത്തിലെത്തി ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ്.
 സ്റ്റോക്കിലുള്ള ഉപകരണങ്ങളെ ക്രമപ്പെടുത്തി വിതരണം ക്രമീകരിക്കുന്നതിനാല്‍ നിശ്ചയിക്കപ്പെട്ട ദിനങ്ങള്‍ പുഃനക്രമീകരിക്കുന്നതല്ല. ഒഴിവാക്കാനാകാത്ത സാഹചര്യമുള്ളവര്‍ മാത്രം‍ ജില്ലാകോര്‍ഡിനേറ്ററെ മുന്‍കൂര്‍ ബന്ധപ്പെടേണ്ടതാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം എല്ലാ പ്രൈമറി സ്കൂളുകളിലെയും പ്രഥമാധ്യാപകർ ഹൈടെക് ലാബ് ഉപകരണങ്ങള്‍ സ്വീകരിക്കുന്നതിനു മുന്‍പായി കൈറ്റുമായി ധാരണാപത്രം ഒപ്പു വയ്ക്കേണ്ടതാണ്. ഇതിനായി 200 രൂപയുടെ മുദ്രപ്പത്രം‍ (ഹെഡ്‍മാസ്റ്റർ, സ്കൂളിന്റെ പേര് എന്ന പേരില്‍ വാങ്ങുക) കൈറ്റ് ജില്ലാകോര്‍ഡിനേറ്ററുടെ ഓഫീസില്‍ കൊണ്ടുവരേണ്ടതാണ്. (100 രൂപയുടെ 2 മുദ്രപ്പത്രങ്ങളും, 50 രൂപയുടെ 4 മുദ്രപ്പത്രങ്ങളും സ്വീകരിക്കുന്നതാണ്.) മുദ്രപ്പത്രത്തില്‍ പ്രിന്റ് ചെയ്യാനുള്ള ധാരണാപത്രത്തിലെ വാക്യങ്ങള്‍ കൈറ്റ് മുന്‍കൂറായി തയ്യാറാക്കി പി.ഡി.എഫ്. ഫോര്‍മാറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇത് സ്കൂള്‍ ഇമെയിലില്‍  ലഭ്യമാണ്. ഇത് നേരിട്ട് മുദ്രപ്പത്രത്തില്‍ പ്രിന്റ്‍ ചെയ്യാവുന്നതാണ്. (നിങ്ങള്‍ വാങ്ങിയ മുദ്രപ്പത്രത്തിനനുസരിച്ച് ധാരണാപത്രത്തിന്റെ പി.ഡി.എഫ്. രൂപം തെരഞ്ഞെ‍ടുക്കുക.) മുദ്രപ്പത്രത്തില്‍ ചേര്‍ക്കേണ്ട ധാരണാപത്രത്തിലെ വാക്യങ്ങള്‍ പ്രാദേശികമായി ഡി.റ്റി.പി. ചെയ്യാന്‍ പാടില്ല.  മുദ്രപ്പത്രത്തില്‍ ധാരണാപത്രത്തിലെ വാക്യങ്ങള്‍ പ്രിന്റ് ചെയ്ത ശേഷം കൈറ്റ് ജില്ലാ കേന്ദ്രത്തിലെത്തിലെത്തുന്നതിന് മുന്‍പ് ഒരു ഭാഗവും പൂരിപ്പിക്കേണ്ടതില്ല. എന്നാല്‍ ധാരണാപത്രത്തിലെ വാക്യങ്ങള്‍ പ്രിന്റു ചെയ്ത ധാരണാപത്രത്തിന്റെ ഒരു സെറ്റ് ഫോട്ടോകോപ്പി കരാര്‍ ഉടമ്പടിചെയ്യുന്ന സമയത്ത് കൊണ്ടു വരേണ്ടതാണ്.  ധാരണാപത്രം ഒപ്പിട്ട ശേഷമാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.  കരാര്‍ ഉടമ്പടിചെയ്യുന്ന സമയത്ത് സ്കൂളിന്റെയും പ്രഥമാദ്ധ്യാപകന്റെയും സീലുകള്‍ കൈവശം ഉണ്ടായിരിക്കേണ്ടകാണ്. ഉടമ്പടി സമയത്ത് സാക്ഷിയായി സര്‍വ്വീസിലുള്ള ഒരു സ്കൂള്‍ പ്രതിനിധി കൂടി ഉണ്ടായിരിക്കേണ്ടതാണ്.  ധാരണാപത്രം ഒപ്പു വയ്ക്കേണ്ടതിനാല്‍ ഉപകരണം സ്വീകരിക്കാനെത്തുന്നവര്‍ രാവിലെ 10.00 ന് കൈറ്റ് ജില്ലാ കേന്ദ്രത്തിലെത്തിലെത്തേണ്ടതാണ്. സ്റ്റോക് റജിസ്റ്റര്‍ ലെഡ്ജര്‍ ടൈപ് ബുക്കു വാങ്ങി കൃത്യമായ കോളങ്ങളില്‍ പൂരിപ്പിച്ചു സൂക്ഷിക്കേണ്ടതാണ്.
ഡൗണ്‍ലോഡ് ചെയ്തു ലഭിച്ച ഫയലുകള്‍ മുദ്രപ്പത്രത്തില്‍ നേരിട്ട് പ്രിന്റ് ചെയ്യുക.
പ്രൈമറി പ്രധാനദ്ധ്യാപകരുടെ ശ്രദ്ധക്ക്.പ്രൈമറി ഹൈടെക് ലാബ് പദ്ധതിയിൽ വിതരണം ചെയ്ത ഉപകരണങ്ങൾ സ്റ്റോക് രജിസ്റ്ററിൽ  കൃത്യമായി ചേർത്ത് ഒപ്പു വെക്കേണ്ടതും റസീപ്റ്റ് പശയിട്ട് ഒട്ടിച്ചുവെക്കേണ്ടതുമാണ്.
ലാപ് ടോപ്പിന്റെ പിൻഭാഗത്തുള്ള സീരിയൽ നമ്പർ 22 അക്ഷരങ്ങളും പകർത്തിയെഴുതേണ്ടതാണ്. കൈറ്റിൽ നിന്നു ലഭിച്ച പ്രിന്റൗട്ടിലോ ബോക്സിനു പുറത്തോ നോക്കി എഴുതരുത്. പ്രിന്റൗട്ടിൽ ലാപിലേതിൽ നിന്ന് വ്യത്യാസമുണ്ടെങ്കിൽ കൈറ്റിൽ നിന്ന് പ്രിൻറൗട്ട് ഉടൻ മാറ്റി വാങ്ങണം. ഏതെങ്കിലും ഉപകരണത്തിന്റെ സീരിയൽ നമ്പർ വ്യത്യാസമുള്ള സ്കൂളുകൾ വ്യത്യാസമുള്ള ഇനത്തിലെ  എല്ലാ ഉപകരണങ്ങളുടേയും   വായിക്കാൻ വ്യക്തമാകുന്ന രൂപത്തിൽ  സീരിയൽ നമ്പർ ഫോട്ടോയെടുത്ത് റസീപ്ററിനോടൊപ്പം കൈറ്റിലേക്ക് ഉടൻ ഇ-മെയിൽ ചെയ്യേണ്ടതാണ്.  പ്രൊജക്ടർ, സ്പീക്കർ എന്നിവയുടെ സീരിയൽ നമ്പറും വ്യത്യാസമുണ്ടെങ്കിൽ ഇതേ രീതിയിൽ കൈറ്റിലേക്ക് ഇ-മെയിൽ ചെയ്യേണ്ടതാണ്.  റസീപ്റ്റിൽ സീരിയൽ നമ്പർ വ്യത്യാസം വന്നവക്ക് അഞ്ചു വർഷ വാറണ്ടി ലഭിക്കുന്നതല്ല.
email/ കത്തിടപാടുകൾക്ക് സ്കൂൾ കോഡ് , ഫോൺ നമ്പർ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തുക. കൈറ്റ് മലപ്പുറത്തിന്റെ ഇ മെയിൽ വിലാസം:  kitemalappuram@gmail.com

KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom