Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

KOOL പരിശീലനം - പ്രധാനാധ്യാപകരുടെ അറിവിലേക്ക്

    1. പുതിയതായി സർവ്വീസിൽ പ്രവേശിക്കുന്ന അധ്യാപകരുടെ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് 45 മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ട‍ർ കോഴ്സുകൾ പാസ്സായിരിക്കണം. എന്നാൽ 01.12.2018 വരെ നിയമനം ലഭിച്ചവരുടെ കാര്യത്തിൽ ഇത് നിർബ്ബന്ധമാക്കേണ്ടയെന്ന് സർക്കാർ ഉത്തരവായിട്ടുണ്ട്.

    2. 01.12.2018 ന് ശേഷം ജോലിയിൽ പ്രവേശിച്ചവർക്കുള്ള പരിശീലനം  കൈറ്റ്  KOOL (Kites Open Online Learning) വഴി ഓൺലൈനായാണ് നടത്തുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെ മാത്രമേ ഈ പരിശീലനത്തിൽ പങ്കെടുപ്പിക്കൂ.
    3. രജിസ്റ്റർ ചെയ്യുന്നത് സമഗ്ര പോർട്ടൽ വഴിയാണ്. അതിനാൽ പുതിയതായി സർവ്വീസിൽ പ്രവേശിച്ച അധ്യാപകർ സമഗ്രയിൽ അംഗത്വമെടുക്കണം. അതിനുശേഷം   സമഗ്രയിൽ ലോഗിൻ ചെയ്ത് ഡാഷ്ബോർഡിലുള്ള KOOL REGISTRATION എന്ന ലിങ്കു വഴി പരിശീലനത്തിന് രജിസ്റ്റർ ചെയ്യാവുന്നതാണ്. (ഇതിനായി പുതിയ അധ്യാപകർ ആദ്യം സമഗ്രയിൽ Sign Up ചെയ്യണം. തുടർന്ന് പ്രധാനാധ്യാപകൻ സമ്പൂർണ്ണയുടെ യൂസർനെയിമും പാസ്സ് വേഡുമുപയോഗിച്ച് സമഗ്രയിൽ ലോഗിൻ ചെയ്ത്,  അപ്രൂവ് ചെയ്താൽ മാത്രമേ പുതിയതായി അംഗത്വമെടുത്തവർക്ക് ലോഗിൻ ചെയ്യനാകൂവെന്ന കാര്യം അറിയാമല്ലോ).
    4. രജിസ്ട്രേഷൻ ജൂലായ് 22 ന് ആരംഭിച്ച് 31 ന് അവസാനിക്കുന്നതാണ്.
  5. തങ്ങളുടെ സ്കൂളിലെ  01.12.2018 ന് ശേഷം ജോലിയിൽ പ്രവേശിച്ച മുഴുവൻ അധ്യാപകരും നിശ്ചിതസമയത്തിനുമുമ്പായി പരിശീലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പ്രധാനാധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്.
  6. രജിസ്റ്റർ ചെയ്ത അധ്യാപകരുടെ  അപേക്ഷകൾ പരിശോധിച്ച് പ്രധാനാധ്യാപകർ അംഗീകാരം നൽകേണ്ടതുമുണ്ട്. (ഇതിനായി പ്രധാനാധ്യാപകരുടെ സമഗ്ര ലോഗിനിലുള്ള KOOL APPLICANTS എന്ന ലിങ്ക് നോക്കുക)കൂടുതൽ വിശദാംശങ്ങൾക്കായി ഇതോടൊന്നിച്ച് അറ്റാച്ച് ചെയ്തിട്ടുള്ള ഉത്തരവുകളും സർക്കുലറുകളും പരിശോധിക്കുക
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom