ഡിജിറ്റൽ പഠനത്തോടൊപ്പം ഓൺലൈൻ പഠനവും നടപ്പാക്കാനായി സർക്കാർ ആവിഷ്കരിച്ച ജി-സ്വീറ്റ് പ്ലാറ്റ്ഫോം പഠനത്തിന്റെ പൈലറ്റ് പദ്ധതിക്ക് തുടക്കമാകുന്നു. സംസ്ഥാനത്തെ തി രഞ്ഞെടുത്ത 375 വിദ്യാലയങ്ങളിലാണ് ആദ്യഘട്ട ത്തിൽ പദ്ധതി ആരംഭിക്കുക. 43 വിദ്യാലയങ്ങളുള്ള മലപ്പുറം ജില്ലയാണ് പദ്ധതി നടപ്പിലാക്കുന്നതി ലും മുൻപന്തിയിൽ. സർക്കുലർ 1 ,സർക്കുലർ 2 എന്നിവ ഡൗൺലോഡു ചെയ്യാം
പത്ത്, 12 ക്ലാസുകളിലെ കുട്ടികൾക്കാണ് ജി-സ്വീ റ്റ് പ്ലാറ്റ് ഫോമിൽ പഠനം നടപ്പാക്കുന്നത്. വീടുതന്നെ വിദ്യാലയമാക്കുകയും വിദ്യാലയങ്ങൾ തുറന്നില്ലെങ്കിലും കുട്ടികൾ വീട്ടിലിരുന്ന് സ്വന്തം അധ്യാപകരുടെ ക്ലാസുകൾ കേട്ടു സംശയനിവാരണം നടത്തി പഠനത്തിൽ മുന്നേറുകയും ചെയ്യുകയെന്നതാണ് ജി -സ്വീറ്റ് ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലും ശരാശരി പത്തിനും നാൽപ്പതിനുമിടയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.എസ്. എന്നിങ്ങനെ സൗകര്യങ്ങൾ സജ്ജമാക്കിയ വിദ്യാലയങ്ങളെയാണ് പൈലറ്റ് പദ്ധതിയിലുൾപ്പെടുത്തിയത്.