1 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ ക്ലാസ് പ്രൊമോഷൻ സംബന്ധിച്ചു ബഹു DGE 18/05/2021 ന് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട് . എല്ലാ കുട്ടികളെയും പ്രൊമോട്ട് ചെയ്തുകൊണ്ടുള്ള ഒരു ലിസ്റ്റ് തയാറാക്കി HM ന് നൽകുക.HM sign ചെയ്ത് സൂക്ഷിക്കുക. സമ്പൂർണയിൽ കുട്ടികളെ പ്രൊമോട്ട് ചെയ്യുകയും ചെയ്യുക . Attendance register ൽ രേഖപ്പെടുത്തുക. മാർക്കും ഗ്രേഡും തത്കാലം
നൽകേണ്ടതില്ല. ഒരു കുട്ടിയേയും തോൽപ്പിക്കരുത്. വർക്ക് ഷീറ്റുകൾ ഉപേക്ഷിച്ചിട്ടില്ല അത് പൂർത്തിയാക്കുക തന്നെ വേണം .പിന്നീട് സാഹചര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുമ്പോൾ വർക്ക് ഷീറ്റുകൾ ചെയ്യിക്കുകയും അത് മൂല്യനിർണയം നടത്തി നിരന്തര മൂല്യനിര്ണയത്തിന്റെയും അടിസ്ഥാനത്തിൽ mark/ഗ്രേഡ് നല്കി പ്രൊമോഷൻ ലിസ്റ്റ് തയ്യാറാക്കിയാൽ മതി (നിർദേശം പിന്നീട് ലഭിക്കും )sample format download from here
TC യിൽ
Opening date 01/06/2020
ക്ലോസിങ് ഡേറ്റ് 31/03/2021
Total working days 200
എന്ന നിലക്ക് TC തയ്യാറാക്കുക
25/05/2021 നുള്ളിൽ എല്ലാ സ്കൂളുകളും പ്രൊമോഷൻ നടപടികൾ പൂർത്തിയാക്കുക. തുടർന്ന് സർക്കുലറിൽ നിര്ദേശിച്ചിരിക്കുന്നതുപോലെ എല്ലാ അദ്ധ്യാപകരും തങ്ങളുടെ മുഴുവൻ കുട്ടികളെയും നേരിട്ട് ഫോണിൽ വിളിച്ചു സംസാരിക്കുക . ഒരു കുട്ടിയേയും വിട്ടു പോകരുത്. കുട്ടിയെ തന്റെ ക്ലാസ് പ്രൊമോഷൻ അറിയിക്കുക , കുട്ടി ആർജ്ജിക്കേണ്ട ശേഷികളും ധാരണകളും എത്രത്തോളം നേടിയെന്ന് വിലയിരുത്തുക പഠനവിടവുകളെ നികത്താൻ എല്ലാ പിന്തുണയും ഉറപ്പുനൽകുക , അവന്റെ മാനസികവും വൈകാരികവുമായ വിഷമതകൾ പ്രശ്നങ്ങൾ എന്നിവ ചോദിച്ചറിയുക മാനസികമായ ധൈര്യവും പിന്തുണയും കൊടുക്കുക നേരിട്ടോ അല്ലാതെയോ ഇടപെടേണ്ട സാഹചര്യമുണ്ടെങ്കിൽ അത് ചെയ്യുക . ഓരോ അധ്യാപികയും തന്റെ ഓരോ കുട്ടിയെ സംബന്ധിച്ചും വിശദമായ കുറിപ്പുകൾ ഒരു റെജിസ്റ്ററിൽ എഴുതി സൂക്ഷിക്കുക , വിദ്യാഭ്യാസ അധികാരികൾ ആവശ്യപ്പെടുമ്പോൾ പരിശോധനക്കായി ഹാജരാക്കുക . തന്റെ ക്ലാസ്സിനെ സംബന്ധിക്കുന്ന മേല്പറഞ്ഞ വിവരങ്ങൾ ഉൾകൊള്ളിക്കുന്ന സമഗ്രമായ റിപ്പോർട്ട് പ്രധാനാധ്യാപകന് നൽകുക. പ്രഥമാധ്യാപകർ consolidated റിപ്പോർട്ട് 28/5/21 ന് ഡിഇഒ ഓഫീസിൽ ഏൽപ്പിക്കുക.