പ്രൊബേഷന്‍
പൂര്‍ത്തിയാക്കേണ്ട
അധ്യാപകര്‍ക്കുവേണ്ടി കൈറ്റ്
തയ്യാറാക്കിയ KOOL
ഓണ്‍
ലൈന്‍ അടിസ്ഥാന ഐ.സി.ടി
പരിശീലനത്തിന്റെ പ്രീമിയം
മോഡ് ബാച്ച് 3
പരിശീലനങ്ങള്‍
ആരംഭിക്കുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാ സ്ത്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) നേതൃത്വത്തിൽ 2060 സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങൾക്കുള്ള പരിശീലനം ആരംഭിക്കുന്നു. ഒക്ടോബർ 17 ന് രാവിലെ 11ന് കൈറ്റ് വിക്ടേഴ്സിലൂടെ അനിമേഷൻ ആദ്യ എപിസോഡ് പ്രക്ഷേപണം ചെയ്യും. ഈ വർഷം ഒമ്പതാം ക്ലാസിലുള്ള കുട്ടികൾക്കാണ് ക്ലാസുകളെങ്കിലും ഐ.ടി തൽപരരായ എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്.
- പ്രായോഗിക ക്ലാസ്സിനാവശ്യമായ റിസോഴ്സസ് പാക്കേജ്
- ലിറ്റിൽ കൈറ്റ്സ് ക്ലാസ് ക്രമീകരണങ്ങളെക്കുറിച്ചുള്ള സർക്കുലർ
- ഉപകരണങ്ങൾ ഇഷ്യ ചെയ്യുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ
- ആപ്ഇൻവെന്റർ ഇവിടെ
- സ്കാച് 2 ഇവിടെ റിസോഴ്സുകൾ ഇവിടെ നിന്നും ഡൗൺലോഡു ചെയ്യാം.
- ടുപി ട്യൂബ്ടെസ്ക് ഇവിടെ നിന്നും ഡൗൺലോഡു ചെയ്യാം.
- ആനിമേഷൻ അധികപ്രവർത്തനങ്ങൾക്കാവശ്യമായ റിസോഴ്സുകൾ cane ഇവിടെ നിന്നും ഡൗൺലോഡു ചെയ്യാം.
• നേർക്കാഴ്ച പദ്ധതിയിൽ ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുമ്പോൾ ചിത്രത്തിന്റെ പരമാവധി സൈസ് - 512kb മാത്രം
• അപ്‍ലോഡ് ചെയ്യുന്ന ചിത്രത്തിനു സ്കൂൾകോഡ്-<File name>നൽകക.
(ഉദാഹരണം:18026-building.jpg)
• അപ്‍ലോഡ് ചെയ്യുന്ന ചിത്രങ്ങൾക്ക് Nerkazhcha എന്ന വർഗ്ഗം (category) ചേർക്കണം.
• സ്കൂൾവിക്കി സൈഡ് പാനലിലെ ഉപകരണങ്ങൾ എന്ന വിഭാഗത്തിലെ അപ്‍ലോഡ് എന്ന ലിങ്കിലാണ് അപ്‍ലോഡു ചെയ്യേണ്ടത്.
പരീക്ഷാർത്ഥിയുടെ മുന്നൊരുക്കങ്ങൾ
• 3ലെയർ മാസ്ക്/+ഫെയ്സ് ഷീൽഡ്
• ഗ്ലൗസ്
• സാനിറ്റൈസർ
• രണ്ടു മീറ്റർ അകലം, സെൽഫ് ഡിക്ലറേഷൻ
• ഹാൾടിക്കറ്റ്, Photo ID Card, Check list
എക്സാമിനർ കരുതേണ്ടത്
01.02.2020 മുതല്‍ ആരംഭിച്ച 001. പ്രീമിയം രണ്ടാം ബാച്ചിന്റെ പഠിതാക്കള്‍ക്കുള്ള സ്കില്‍ടെസ്റ്റ് 21.03.2020 ന് നടത്തുവാന്‍ തീരുമാനിച്ചിരിന്നു. എന്നാല്‍ കോവിഡ് 19 ലോക്ഡാണിന്റെ പശ്ചാത്തലത്തില്‍ അത് നിശ്ചയിച്ചിരുന്ന പ്രകാരം നടത്തുവാന്‍ സാധിച്ചില്ല. ലോക്ഡൌണിന് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, മാറ്റിവച്ച സ്കില്‍ ടെസ്റ്റ് 19.09.2020 ന് രാവിലെ 9.30മുതൽ 1.30വരെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നേ.
14.12.2019 ന് ആരംഭിച്ച ആദ്യപ്രീമിയം ബാച്ചിന്റെ സ്കില്‍ ടെസ്റ്റില്‍ നിശ്ചിത സ്കോര്‍ ലഭിക്കാത്തവര്‍ക്കും ഈ സ്കില്‍ ടെസ്റ്റില്‍ പങ്കെടുക്കാവുന്നതാണ്.
ഹൈടെക് പദ്ധതി പ്രകാരം ക്ലാസ്റൂമുകൾ, ലാബ് എന്നിവിടങ്ങളിലേക്കുള്ള ലാപ്‍ടോപ്പുകൾ, പ്രോജക്ടറുകൾ കൂടാതെ സ്പീക്കർ, DSLR, Webcam, TV, Printer, Router, Switch എന്നീ ഐ സി ടി ഉ
പകരണങ്ങളുടെ ഇനം തിരിച്ച്, സീരിയൽ നമ്പർ പ്രവർത്തനക്ഷമത, സംരക്ഷണ നടപടികൾ എന്നിവ പരിശോധിച്ചതിനു ശേഷം
survey.kite.kerala.gov.in -ല്‍ രേഖപ്പെടുത്തേണ്ടതാണ്.
സ്കൂളിലേക്ക് അനുവദിച്ച ഉപകരണങ്ങളുടെ സീരിയൽ നമ്പർ
htspms.keltron.in എന്ന സൈറ്റിൽ ലഭ്യമാണ്. HSS/VHSS ഒഴികെയുള്ളവര്‍ക്ക് സമ്പൂര്‍ണ ലോഗിനും HSS/VHSS ന് username: <school code> password: <admin123> യും ഉപയോഗിക്കാം. കൈറ്റ് പ്രതിനിധികളുടെ ഓൺസൈറ്റ് വെരിഫിക്കേഷൻ അടുത്ത പ്രവർത്തി ദിവസങ്ങളിൽ നടക്കുന്നതാണ്. സന്ദർശനം പ്രഥമാധ്യാപകരെ മുൻകൂട്ടി അറിയിക്കുന്നതാണ്.
കംപ്ലയിൻറ് ബുക്കിംഗ് ഹെൽപ് :
click here ജില്ലാ കോർഡിനേറ്റർ, കൈറ്റ് - മലപ്പുറം.
കോവിഡിനെ തോല്പിച്ച എസ്.എസ്.എൽ.സി. കുട്ടികൾക്ക് വിജയാശംസകൾ
മലപ്പുറം റവന്യു ജില്ലയിലെ റിശൾട്ട് തരംതിരിച്ചതു ലഭിക്കുവാൻ ഇവിടെ ക്ലിക്കുക
മലപ്പുറം: എസ്‌എസ്‌എല്‍സി ഫലം ജൂണ്‍ 30-ന്, ചൊവ്വാഴ്ച വരാനിരിക്കെ,
http://www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൂൌഡധിഷ്ഠിത പോര്‍ട്ടല്‍ വഴിയും "സഫലം 2020 ' എന്ന
മൊബൈല്‍ ആപ് വഴിയും എസ്.എസ്.എല്‍.സി ഫലമറിയാന്‍ 'കൈറ്റ്' സംവിധാനം
ഒരുക്കി. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂള്‍ - വിദ്യാഭ്യാസ ജില്ല -റവന്യൂ
ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം,
ക്ലാസുകളുടെ വീഡിയോ കാണുന്നതിനായി
ഇവിടെ ക്ലിക് ചെയ്യുക. മെയ് 14 മുതൽ അദ്ധ്യാപകർക്കും ജൂൺ ഒന്നു മുതൽ കുട്ടികൾക്കും പ്രത്യേക പഠന പരിശീലന പരിപാടി കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിക്ടേഴ്‌സ് ചാനൽ തങ്ങളുടെ ശൃംഖലയിൽ ഉണ്ട് എന്നുറപ്പാക്കാൻ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ, ഡിടിഎച്ച് സേവന ദാതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനുപുറമെ വെബിലും മൊബൈലിലും ഈ ക്ലാസുകൾ ലഭ്യമാക്കും. ഇത്തരത്തിൽ ഒരു സൗകര്യവും ഇല്ലാത്ത കുട്ടികൾക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലോക്ഡൗണിൻറെ പശ്ചാത്തലത്തിൽ അവധിക്കാലം വീടിനുള്ളിൽ തന്നെ ചെലവഴിക്കേണ്ടി വന്ന കുട്ടികളുടെ സർഗ്ഗശേഷികൾ പ്രകാശിപ്പിക്കുന്നതിന് അവസരം നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ‘അക്ഷര വൃക്ഷം‘ പദ്ധതിക്ക് ലഭിച്ച പ്രതികരണം വിസ്മയകരമാണ്. ശുചിത്വം, പരിസ്ഥിതി, രോഗ പ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കഥ, കവിത, ലേഖനം എന്നീ
കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോവർ പ്രൈമറി- അപ്പര്‍ പ്രൈമറി കുട്ടികള്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യാപകര്‍ സ്കൂളിലെത്തി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. ഈ സാഹചര്യത്തില്‍ പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായിരിക്കുന്നു. എന്നാല്‍ ഈ പരിശീലനത്തിന് ഒരു പ്രത്യേകതയുണ്ട്, പൂര്‍ണ്ണമായും ഓണ്‍ലൈനിലാണ് പരിശീലനം.
ലോക്ഡൗൺ പശ്ചാത്തലത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സർഗ്ഗാത്മക രചനകൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കുന്നു.
ബഹു. കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. രവീന്ദ്രനാഥ് കുട്ടികളോടു പറയുന്നു. സ്കൂളുകളൊക്കെ അടച്ചു. നിങ്ങൾ 45 ലക്ഷം കുട്ടികൾ ഇപ്പോൾ വീടുകൾക്കുള്ളിൽ തന്നെ കഴിയുകയാണ്. അവധിക്കാലമാണെങ്കിലും പുറത്തിറങ്ങാൻ പാടില്ല. കൊറോണ വൈറസിനെതിരെ വലിയൊരു യുദ്ധത്തിലാണ് നാമിപ്പോൾ. നിങ്ങളേയും കുടുംബാംഗങ്ങളേയും സം രക്ഷിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. നിങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിശ്രമദിനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണം.
Zoom Client for Linux Download from here
1. ഡൗൺലോഡിങ്ങ് പൂർത്തിയായശേഷം ഫയൽ ഡബിൾ ക്ലിക്ക് ചെയ്തു ഇൻസ്റ്റാൾ ചെയ്യുക. സിസ്റ്റത്തിന്റെ പാസ്സ്‌വേർഡ് നൽകേണ്ടതായി വരും.
2. സിസ്റ്റത്തിൽ ഇൻറർനെറ്റ് സൗകര്യം ഉണ്ടായിരിക്കുക.
കോവ്ഡ് 19 തടയുന്നതിനുമായി 2020 മാർച്ച് 11 മുതൽ കേരളത്തിലെ വിദ്യാലയങ്ങളിലെ ഒന്നു മുതൽ ഏഴുവരെ ക്ലാസുകൾക്ക് പരീക്ഷകൾ ഒഴിവാക്കുകയും കുട്ടികൾകക്ക് അവധി നൽകുകയും ചെയ്ത പശ്ചാത്തലത്തിൽ സർക്കാർ ഉത്തരവിന്റെ തുടർച്ചയായി മാർച്ച് 31 വരെ അധ്യാപകർക്ക് ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പരിശീലനം.
ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ
1. അധ്യാപക പരിശീലനങ്ങൾ കഴിയുന്നതും അതത് വിദ്യാലയങ്ങളിൽ തന്നെ നടത്തേണ്ടതാണ്.
2. പരിശീലനത്തിന് ആവശ്യമായ സഹായഫയലുകൾ, വീഡിയോ ട്യൂട്ടോറിയലുകൾ, റിസോഴ്സകൾ എന്നിവ അധ്യാപകരുടെ സമഗ്ര പോർട്ടലിലെ ലോഗിനിലൂടെ (www.samagra.kite.kerala.gov.in) ആണ് ലഭ്യമാക്കുന്നത്. ഡൗൺലോഡ് ചെയ്ത് സ്വയം പഠനം എന്ന രീതിയിൽ ഇവ പ്രയോജനപ്പെടുത്തേണ്ടതാണ്.
നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സം രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തു കൊണ്ട് നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും ' നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.