Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

എസ്എസ്എൽസി ഫലമറിയാനുള്ള പോർട്ടലും ആപ്ലിക്കേഷനും തയ്യാർ

മലപ്പുറം: എസ്‌എസ്‌എല്‍സി ഫലം ജൂണ്‍ 30-ന്‌, ചൊവ്വാഴ്ച വരാനിരിക്കെ, http://www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൂൌഡധിഷ്ഠിത പോര്‍ട്ടല്‍ വഴിയും "സഫലം 2020 ' എന്ന മൊബൈല്‍ ആപ്‌ വഴിയും എസ്‌.എസ്‌.എല്‍.സി ഫലമറിയാന്‍ 'കൈറ്റ്‌' സംവിധാനം ഒരുക്കി. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂള്‍ - വിദ്യാഭ്യാസ ജില്ല -റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട്‌ അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട്‌ അനാലിസിസ്‌ എന്ന ലിങ്ക്‌ വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്പേ സ്റ്റോറില്‍ നിന്നും "സഫലം 2020 " എന്നു നല്‍കി ആപ്‌ ഡൌണ്ലോഡ്‌ ചെയ്യാം. നേരത്തെതന്നെ മൊബൈല്‍ ആപ്‌ ഡൌണ്ലോഡ്‌ ചെയ്തു വയ്ക്കുന്നത്‌ അവസാന നിമിഷ ഡാറ്റാ ട്രാഫിക്‌ ഒഴിവാക്കി എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കും. പ്രൈമറിതലം മുതലുളള 11769 സ്‌കൂളുകളില്‍ ഹൈടെക്‌ പദ്ധതികളുടെ ഭാഗമായി കൈറ്റ്‌ ബ്രോഡ്ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ സംവിധാനം ലഭ്യമാക്കിയിട്ടുണ്. കൊവിഡ്‌ 19 പശ്ചാത്തലത്തി കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്‌കൂളുകളുടെ 'സമ്പൂര്‍ണ' ലോഗിനുകളി ലും അതാത്‌ സ്‌കൂളുകളുടെ ഫലമെത്തിക്കാന്‍ ഇപ്രാവശ്യം സംവിധാനം ഏര്‍പെടുത്തിയിടുണ്ടെന്നു കൈറ്റ്‌ സിഇഒ കെ. അ൯വര്‍ സാദത്ത്‌ അറിയിച്ചു..
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom