ബഹു. കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. രവീന്ദ്രനാഥ് കുട്ടികളോടു പറയുന്നു. സ്കൂളുകളൊക്കെ അടച്ചു. നിങ്ങൾ 45 ലക്ഷം കുട്ടികൾ ഇപ്പോൾ വീടുകൾക്കുള്ളിൽ തന്നെ കഴിയുകയാണ്. അവധിക്കാലമാണെങ്കിലും പുറത്തിറങ്ങാൻ പാടില്ല. കൊറോണ വൈറസിനെതിരെ വലിയൊരു യുദ്ധത്തിലാണ് നാമിപ്പോൾ. നിങ്ങളേയും കുടുംബാംഗങ്ങളേയും സം രക്ഷിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. നിങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിശ്രമദിനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണം.
ഓൺലൈൻ വഴി കളിക്കാനും പഠിക്കാനും സർക്കാർ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെയും എസ്.സി.ഇ.ആർ.ടി.യുടെയും നേതൃത്വത്തിൽ ‘സമഗ്ര’ പോർട്ടലിൽ ‘അവധിക്കാല സന്തോഷങ്ങൾ’ എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന പഠനസൌകര്യം നിങ്ങൾ പ്രയോജനപ്പെടുത്തണം. വിവിധ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും നിങ്ങൾക്ക് നിശ്ചിത ശേഷികൾ ആർജിക്കാൻ കഴിയുന്ന പ്രത്യേക 'എഡ്യൂട്ടൻറ്മെൻറ്' രൂപത്തിലാണ് ഇത് തയാറാക്കിയിട്ടുള്ളത് . രക്ഷിതാക്കളുടെ മൊബൈൽ ഫോൺ വഴി നിങ്ങൾക്ക് ഇത് പ്രയോജനപ്പെടുത്താവുന്നതാണ് . ഇനി അത്തരം സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് ഹൈടെക് പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്‌കൂളുകളിൽ കൈറ്റ് വിന്യസിച്ചിട്ടുള്ള 1.2 ലക്ഷം ലാപ്‌ടോപ്പുകൾ പ്രയോജനപ്പെടുത്തി ഇവ ലഭ്യമാക്കാൻ 'ലിറ്റിൽ കൈറ്റ്സ് ' ഐടി ക്ലബിലെ കുട്ടികളെ ഉപയോഗിച്ച് തുടർന്ന് സംവിധാനം ഒരുക്കുന്നതാണ്. https://samagra.kite.kerala.gov.in/layout/edutainment