ലിറ്റിൽ കൈറ്റ്സ്’ നിലവിൽ യൂണിറ്റില്ലാത്ത സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ‘ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ഇപ്പോള്‍ അപേക്ഷിക്കാം. എല്ലാ യൂണിറ്റുകളിലേയ്ക്കും 2021 – 24 ബാച്ചിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും കൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൈറ്റ് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ ഇവിടെ വായിക്കാം.
നിലവില്‍ യൂണിറ്റ് ഉള്ള സ്കൂളുകള്‍ ചെയ്യേണ്ടത്
ലിറ്റിൽ കൈറ്റ്സ് 2021 – 24 ബാച് നിർദേശങ്ങൾ
ഫസ്റ്റ്ബെല്‍" ഓഡിയോ ബുക്കുകള്‍ 2022
കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷന്‍ ഭാഗങ്ങള്‍ പ്രത്യേക ഓഡിയോ ബുക്കുകളുടെ പ്രകാശനം പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടെയും റിവിഷന്‍ ക്ലാസുകള്‍ ആകെ പത്ത് മണിക്കൂറിനുള്ളില്‍ കുട്ടികള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന രൂപത്തിലുള്ള ഓഡിയോ ബുക്കുകളാണ് firstbell.kite.kerala.gov.in പോര്‍ട്ടലില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ലഭ്യമാക്കിയത്. കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പദ്ധതി വിശദീകരിച്ചു.
സ്കൂള്‍ വിക്കിതാൾ പരിപാലനം
സ്കൂൾവിക്കി താളുകളിൽ തെറ്റുകളില്ല എന്നുറപ്പുവരുത്തുന്നതിനുള്ള പരിശോധനയാണ് നടത്തേണ്ടത്. സ്കൂൾതലം, ഉപജില്ലാതലം, ജില്ലാതലം എന്നിവിടങ്ങളിലുള്ള പരിശോധന ഇതിനാവശ്യമാണ്.
അപ്ഡേഷൻ പൂർത്തീകരണ റിപ്പോർട്ട് രേഖപ്പെടുത്തണം. ഇവിടെ ക്ലിക് ചെയ്യുക
സംശയങ്ങൾ ഉണ്ടെങ്കിൽ സബ്ജില്ലാതല പരിശീലന മൊഡ്യൂൾ കാണണം
സ്കൂൾവിക്കിയിലെ മുഴുവൻ വിവരങ്ങളും കൃത്യവും തെറ്റുകളില്ലാത്തതുമാണെന്ന് ഉറപ്പുവരുത്തണം. പരിപാലനമാർഗങ്ങളെ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക.
2019-22 ബാച്ച് പ്രവര്‍ത്തനങ്ങള്‍
2021-22 അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ലിറ്റില്‍ കൈറ്റ്സ് ബാച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത വിദ്യാലയങ്ങള്‍ സ്കൂള്‍ പിടിഎ-യുമായി ആലോചിച്ച് പ്രസ്തുത ബാച്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഈ വര്‍ഷത്തേക്ക് മാത്രം ആവശ്യമെങ്കില്‍ സ്വമേധയാ പിന്മാറാന് അവസരം നല്‍കുന്നതാണ്. ഈ വിവരം 2022 ജനുവരി 10-നകം ജില്ലാ കോര്‍ഡിനേറ്റര്‍മാരെ രേഖാമൂലം അറിയിക്കേണ്ടതാണ്. പ്രവര്‍ത്തിക്കുന്ന മറ്റ് യൂണിറ്റുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാ അംഗങ്ങള്‍ക്കും ലഭ്യമായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
1. ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തന പദ്ധതിക്കനുസരണമായി തയ്യാറാക്കിയിട്ടുള്ള മൊഡ്യൂള്‍ പ്രകാരമുള്ള ദൈനംദിന ക്ലാസുകളില്‍ ഗ്രാഫിക്സ് & അനിമേഷന്‍, മലയാളം കമ്പ്യൂട്ടിങ്, സ്ക്രാച്ച് എന്നീ മൊഡ്യൂളുകള്‍
Little KiTEs 2021-23 Aptitude Test
ലിറ്റിൽ കൈറ്റ്സ് 2020-2023 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നിർദേശങ്ങൾ കൈറ്റ് പുറത്തിറക്കി.സംസ്ഥാനത്തെ സർക്കാർ-എയിഡഡ് ഹൈസ്കൂളുകളിൽ 2021-2022 അധ്യയന വർഷത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളില്‍ നിന്ന് ലിറ്റിൽ കൈറ്റ്സിന്റെ 2020-23 ബാച്ചിൽ അംഗങ്ങളാകുന്നതിന് താല്പര്യമുള്ളവരോട് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിന് മുന്‍പ് നിർദേശിച്ചിരുന്നു.
ഹിന്ദി ഫോണ്ട് ജിസ്വീറ്റ്
Ubuntu 18.04 ഉപയോഗിക്കുന്ന അദ്ധ്യാപകർ ഉന്നയിക്കുന്ന ഒരു ആവശ്യം ഗൂഗ്ൾ ക്രോം വഴി കുട്ടികൾക്ക് ജി-സ്വീറ്റ് ക്ലാസ് വർക്ക് കൊടുക്കുമ്പോൾ ഹിന്ദി ലിപിയിൽ കൃത്യത വരുത്താൻ ആവുന്നില്ല എന്നുള്ളതാണ് എന്നാൽ അതിനുള്ള പരിഹാരമായി ബ്രൗസറിലെ സെറ്റിംഗ്സ് മാറ്റം വരുത്തുകയാണ് വേണ്ടത്.
Revenue വകുപ്പിൽ നിന്നും നൽകുന്ന സർട്ടിഫിക്കറ്റ്
1. ജാതി സർട്ടിഫിക്കറ്റ്
2. റസിഡൻസ് സർട്ടിഫിക്കറ്റ്
3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
4. ലൈഫ് സർട്ടിഫിക്കറ്റ്
5. വൺ & ദ സെയിം സർട്ടിഫിക്കറ്റ്
6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ്
7. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ്
8. ഐഡന്റിഫിക്കേഷ|ൻ സർട്ടിഫിക്കറ്റ്
9. മൈനോറിറ്റി സർട്ടിഫിക്കറ്റ്
10. മിശ്രവിവാഹ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ അപേക്ഷ നൽകേണ്ടതില്ല.