സ്കൂൾവിക്കി താളുകളിൽ തെറ്റുകളില്ല എന്നുറപ്പുവരുത്തുന്നതിനുള്ള പരിശോധനയാണ് നടത്തേണ്ടത്. സ്കൂൾതലം, ഉപജില്ലാതലം, ജില്ലാതലം എന്നിവിടങ്ങളിലുള്ള പരിശോധന ഇതിനാവശ്യമാണ്.
അപ്ഡേഷൻ പൂർത്തീകരണ റിപ്പോർട്ട് രേഖപ്പെടുത്തണം. ഇവിടെ ക്ലിക് ചെയ്യുക
സംശയങ്ങൾ ഉണ്ടെങ്കിൽ സബ്‍ജില്ലാതല പരിശീലന മൊഡ്യൂൾ കാണണം
സ്കൂൾവിക്കിയിലെ മുഴുവൻ വിവരങ്ങളും കൃത്യവും തെറ്റുകളില്ലാത്തതുമാണെന്ന് ഉറപ്പുവരുത്തണം. പരിപാലനമാർഗങ്ങളെ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക.
ഇൻഫോബോക്സിൽ സ്കൂളിന്റെ ചിത്രമുണ്ടെന്നു് ഉറപ്പുവരുത്തണം.
വഴികാട്ടിയിൽ മാപ്പ് ചേർത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.
വഴികാട്ടിയിൽ, സ്കൂളിലേക്കെത്താനുള്ള വഴി ചേർത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.
അക്ഷരത്തെറ്റുകളില്ല എന്ന് ഉറപ്പുവരുത്തണം.
സ്കൂൾ താളിൽ പരസ്യങ്ങളടങ്ങിയ ചിത്രങ്ങളും മറ്റും ഇല്ലായെന്നുറപ്പിക്കണം.
വിക്കിപേജിന് ഉചിതമല്ലാത്ത നിറങ്ങളും HTML ടാഗുകളും മറ്റും പ്രധാന പേജിലെങ്കിലും ഉപയോഗിക്കുന്നില്ലായെന്ന് ഉറപ്പുവരുത്തണം.
വളരെ വലിയ ഉള്ളടക്കമാണെങ്കിൽ സംക്ഷിപ്തം മാത്രം പ്രധാനതാളിൽ നൽകി വിശദമായുള്ള വിവരണം ഉപതാളിലേക്ക് മാറ്റിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.
വളരെ നീണ്ട പട്ടികയുണ്ടെങ്കിൽ അത് ചുരുക്കാവുന്ന പട്ടികയാക്കി ക്രമീകരിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണം.