2021-22 അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ലിറ്റില്‍ കൈറ്റ്സ് ബാച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത വിദ്യാലയങ്ങള്‍ സ്കൂള്‍ പിടിഎ-യുമായി ആലോചിച്ച് പ്രസ്തുത ബാച്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഈ വര്‍ഷത്തേക്ക് മാത്രം ആവശ്യമെങ്കില്‍ സ്വമേധയാ പിന്‍മാറാന്‍ അവസരം നല്‍കുന്നതാണ്. ഈ വിവരം 2022 ജനുവരി 10-നകം ജില്ലാ കോര്‍ഡിനേറ്റര്‍മാരെ രേഖാമൂലം അറിയിക്കേണ്ടതാണ്. പ്രവര്‍ത്തിക്കുന്ന മറ്റ് യൂണിറ്റുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാ അംഗങ്ങള്‍ക്കും ലഭ്യമായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
1. ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തന പദ്ധതിക്കനുസരണമായി തയ്യാറാക്കിയിട്ടുള്ള മൊഡ്യൂള്‍ പ്രകാരമുള്ള ദൈനംദിന ക്ലാസുകളില്‍ ഗ്രാഫിക്സ് & അനിമേഷന്‍, മലയാളം കമ്പ്യൂട്ടിങ്, സ്ക്രാച്ച് എന്നീ മൊഡ്യൂളുകള്‍
അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പരിശീലനം ഡിസംബര്‍-ജനുവരി മാസങ്ങളിലായി എല്ലാ അംഗങ്ങള്‍ക്കും നല്‍കേണ്ടതാണ്.2. പത്താം ക്ലാസിലെ ഗ്രേഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സോഫ്റ്റ്‌വെയര്‍ അധിഷ്ടിത പ്രായോഗിക പരീക്ഷ മുകളില്‍ പരാമര്‍ശിച്ച മൊഡ്യൂളുകളെ അടിസ്ഥാനമാക്കി നടത്തുന്നതാണ്.
3. ഓരോ ക്ലാസുകളും പൂര്‍ത്തീകരിക്കുന്ന മുറക്ക്, പ്രസ്തുത പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് അനുബന്ധപ്രവര്‍ത്തനങ്ങള്‍ അസൈന്‍മെന്റായി നല്‍കേണ്ടതും പൂര്‍ത്തിയാക്കിയ ഉല്പന്നങ്ങള്‍ ഓരോ അംഗങ്ങളുടേയും പേരിലുള്ള ഫോള്‍ഡറുകളില്‍ സൂക്ഷിച്ച് വെക്കേണ്ടതും മൂല്യനിര്‍ണ്ണയത്തിന് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കേണ്ടതുമാണ്. ഇവ വ്യക്തിഗത പ്രോജക്ടകളായി പരിഗണിക്കുന്നതാണ്.
4. ഗൂഗിള്‍ ക്ലാസ്‌റൂം ഉപയോഗിക്കുന്ന വിധം, നവമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളെ നേരിടല്‍, ഏകജാലകം ഓണ്‍ ലൈന്‍ ഡാറ്റാ എന്‍ടി, ആനിമേഷന്‍&മലയാളം കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകളില്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ലിറ്റില്‍കൈറ്റ്സ് അംഗങ്ങള്‍ സ്കൂളിലെ പത്താം ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കേണ്ടതാണ്.
ട. ഏകജാലകം ഓണ്‍ലൈന്‍ ഡാറ്റാ എന്‍ടി പരിശീലനം സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നാലെ പുറപ്പടുവിക്കുന്നതാണ്.
6. യൂണിറ്റിലെ അംഗങ്ങളെ 5 - 8 പേര്‍ വീതമടങ്ങുന്ന ഗ്രൂപ്പുകളാക്കി ഗ്രുപ് അസൈന്‍മെന്റ് നല്‍കേണ്ടതാണ്. ഓരോ ഗ്രൂപ്പും ഏതെങ്കിലും സാമൂഹ്യപ്രസക്തമായ ഒരു വിഷയത്തില്‍ ചുരുങ്ങിയത് 10-20 പേരെങ്കിലും അടങ്ങുന്ന ഒരു സദസ്സില്‍ (സഹപാഠികള്‍, രക്ഷിതാക്കള്‍, സുഹൃത്തുക്കള്‍ മുതലായവര്‍ക്കു ഓണ്‍ലൈനായി അവതരണം (വെബിനാർ) നടത്തേണ്ടതാണ്. ഇതിന്റെ സ്‌ക്രീന്‍ കാസ്റ്റ് റിക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കേണ്ടതും മൂല്യനിര്‍ണ്ണയത്തിന് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കേണ്ടതുമാണ്.
2020-23 ബാച്ച് (ഈ വര്‍ഷം 9-ാം ക്ലാസ്) പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
1. ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനത്തെ തുടര്‍ന്ന് പരിശീലന മൊഡ്യൂള്‍ അടിസ്ഥാനമാക്കിയുള്ള ക്ലാസുകള്‍ ആരംഭിക്കേണ്ടതാണ്. ഉദ്ഘാടന തീയതി പ്രത്യേകമായി അറിയിക്കുന്നതാണ്.
2. ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തന പദ്ധതിക്കനുസരണമായി തയ്യാറാക്കിയിട്ടുള്ള പരിശീലനമൊഡ്യൂള്‍ പ്രകാരമുള്ള ദൈനംദിന ക്ലാസുകള്‍ ബുധനാഴ്ചകള്‍ക്കു പുറമേ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ സ്കൂള്‍ പ്രവൃത്തി സമയം കഴിഞ്ഞുള്ള സമയങ്ങളിലും ഏപ്രില്‍-മെയ് മാസങ്ങളിലെ സൌകര്യപ്രദമായ ദിവസങ്ങളിലുമായി പൂര്‍ത്തീകരിക്കേണ്ടതാണ്.
3. ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തില്‍ സ്കൂള്‍വിക്കി പേജിന്റെ അപ്ഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.
4. എല്ലാ യൂണിറ്റുകളും മലയാളം കമ്പ്യൂട്ടിങ് മൊഡ്യൂളിന്റെ ഭാഗമായി 2022 ഏപ്രില്‍ അവസാനം ഡിജിറ്റല്‍ മാഗസിനുകള്‍ തയ്യാറാക്കി പ്രസിദ്ധപ്പെടുത്തേണ്ടതും സ്കൂള്‍ വിക്കിയില്‍ നിര്‍ദ്ദേശിക്കുമ്പോള്‍ അപ്ലോഡ് ചെയ്യേണ്ടതുമാണ്.
ട, ലിറ്റില്‍ കൈറ്റ്സ് പരിശീലന മൊഡ്യൂള്‍ പ്രകാരമുള്ള വിദഗ്ധരുടെ ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യന്നത് കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ഒരുക്കുകയും ആവശ്യമായ സംശയ ദൂരീകരണം വരുത്തുകയും ചെയ്യേണ്ടതാണ്.
6. ക്ലാസുകളില്‍ പങ്കെടുക്കുന്ന കുട്ടികളുടെയും മാസ്റ്റര്‍/മിസ്ട്രസ്മാരുടേയും ഹാജര്‍ അതത് ദിവസം തന്നെ ലിറ്റില്‍ കൈറ്റ്സ് ഓണ്‍ലൈന്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. പിന്നീട് ഇതിന് അവസരം ഉണ്ടായിരിക്കുന്നതല്ല.