ലിറ്റിൽ കൈറ്റ്സ്’ നിലവിൽ യൂണിറ്റില്ലാത്ത സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ‘ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ഇപ്പോള്‍ അപേക്ഷിക്കാം. എല്ലാ യൂണിറ്റുകളിലേയ്ക്കും 2021 – 24 ബാച്ചിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും കൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൈറ്റ് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ ഇവിടെ വായിക്കാം.
നിലവില്‍ യൂണിറ്റ് ഉള്ള സ്കൂളുകള്‍ ചെയ്യേണ്ടത്
1. എല്ലാ വിദ്യാലയങ്ങളും അവരുടെ യൂണിറ്റ് വിശദാംശങ്ങൾ ലിറ്റിൽ കൈറ്റ്സ് ഓൺ ലൈൻ മാനേജ്മെന്റ് സിസ്റ്റംത്തിൽ ഫെബ്രുവരി 28-നകം അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
2. ഇതിനായി ആദ്യം സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. അതിനുശേഷം LKMS ല്‍ ലോഗിന്‍ ചെയ്ത് സമ്പൂര്‍ണ്ണയിലെ വിവരങ്ങളെ സിങ്ക്രൊണൈസ് ചെയ്യാനുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്യേണ്ടതാണ്.
3. ലാബിലെ കമ്പ്യൂട്ടറുകളുടെ എണ്ണം, പ്രവര്‍ത്തന ഫണ്ട് അനുവദിക്കേണ്ട സ്കൂള്‍ ഐറ്റി അഡ്വൈവറി കമ്മറ്റിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ വിവരങ്ങള്‍, ചുമതലയുള്ള കൈറ്റ് മാസ്റ്റര്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍, കൈറ്റ് മാസ്റ്റര്‍മാരുടെ അക്കൗണ്ട് വിവരങ്ങള്‍ എന്നിവ കൂടി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഇതിൻ പ്രകാരമായിരിക്കും 2021 – 24 ബാച്ച് അനുവദിക്കുന്നത്.
2021 – 24 ബാച്ചിലേയ്ക്കുള്ള കുട്ടികളുടെ പ്രവേശനം
1. നിലവിൽ യൂണിറ്റ് രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള വിദ്യാലയങ്ങളിലേയും പുതിയതായി യൂണിറ്റ് അനുവദിക്കുന്ന വിദ്യാലയങ്ങളിലെയും 2021 – 22 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ അർഹത.
2. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗത്വമെടുക്കുന്നതിന് താത്പര്യമുള്ള വിദ്യാർഥികൾ 2022 മാർച്ച് 7-നുള്ളിൽ സ്കൂളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫോം മാതൃക സ്കൂളുകള്‍ ലഭ്യമാക്കണം.
3. കുട്ടികളിൽ നിന്ന് ലഭിച്ച എല്ലാ അപേക്ഷകളും ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ 2022 മാർച്ച് 10 നകം ഉൾപ്പെടുത്തേണ്ടതാണ്.
4. അപേക്ഷിച്ച വിദ്യാർഥികൾക്ക് കൈറ്റിന്റെ പ്രത്യേക അഭിരുചി പരീക്ഷ 2022 മാർച്ച് മാസത്തിൽ നടത്തുന്നതാണ്. ഇതിന്റെ തീയതി പിന്നീട് അറിയിക്കുന്നതാണ്.
5. അഭിരുചി പരീക്ഷയിൽ 25 ശതമാനത്തിലധികം മാർക്ക് നേടുന്നവരിൽ നിന്ന് മികച്ച നിശ്ചിത എണ്ണം കുട്ടികളെ യൂണിറ്റിൽ പ്രവേശിക്കുന്നതാണ്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2022 ഏപ്രിൽ-മെയ് മാസങ്ങളിൽ ആരംഭിക്കുന്നതാണ്.
6. അഭിരുചി പരീക്ഷാ മുന്നൊരുക്കത്തിനുള്ള പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്സിൽ മാർച്ച് 11, 12, 14 തീയതികളിൽ സംപ്രേക്ഷണം ചെയ്യുന്നതാണ്.