Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com
Probation പൂർത്തീകരിക്കുന്നതിന് 3285 പ്രീമിയം അപേക്ഷകർ. 
മലപ്പുറത്ത് Probation പൂർത്തീകരിക്കുന്നതിന് ആവശ്യമായ ICT പരിശീലനത്തിന് 753 പ്രീമിയം അപേക്ഷകർ. അപേക്ഷകരിൽ പ്രൊബേഷനു കാത്തിരിക്കുന്നവരെ ഉൾപ്പെടുത്തി ആദ്യബാച്ച് 14-12-2019 ന് തുടങ്ങും നാനൂറോളം പേർക്ക് ആദ്യബാച്ചിൽ തന്നെ പങ്കെടുക്കാനാകും. ബാക്കിയുള്ളവരെ തൊട്ടടുത്ത ബാച്ചിൽ പരിശീലനം നൽകും. 
Thiruvananthapuram 205
Kottayam 177
Malappuram 753
Kollam 142
Thrissur 132
Palakkad 282
Alappuzha 101
Ernakulam 120
Kozhikode 249
Pathanamthitta 115
Idukki 113
Wayanad 162
Kannur 298
Kasaragod 436
Total 3285
Probation പൂർത്തീകരിക്കുന്നതിന് ആവശ്യമായ ICT പരിശീലനം (കൂൾ)സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ
Computer exception ഇളവ് ഉത്തരവ് ഇവിടെ ക്ലിക്കുക 
1.കൂൾ പരിശീലനം Normal, Premium എന്നീ രണ്ടുമോഡുകളിലായാണ് നടത്തുന്നത്. പഠിതാക്കൾക്ക് ഇഷ്ടമുള്ള മോഡ് തിരഞ്ഞെടുക്കാവുന്നതാണ്.
2.Normal മോഡിന് ഫീസില്ല. എന്നാൽ Premium mode ന് നികുതി ഉൾപ്പെടെ 1180 രൂപ ഫീസ് നൽകണം.
3.സമഗ്രയിലെ KOOL REGISTRATION എന്ന ലിങ്കിലൂടെ Normal, Premium എന്നീ രണ്ടുമോഡുകളിലേക്കുമുള്ള രജിസ്ട്രേഷൻ 27.11.2019 മുതൽ ലഭിക്കും. മുമ്പ് രജിസ്ററർ ചെയതവരും വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതാണ്. 5.12.2019  നു മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.
4.Premium മോഡിന്റെ പരിശീലനം 14.12.2019 ന് ആദ്യബാച്ച് ആരംഭിക്കുന്നതാണ്. Normal modeന്റെ പരിശീലനം പിന്നീട് അറിയിക്കും.
5.സ്കൂളിലെ Probation പൂർത്തീകരിക്കാത്ത അധ്യാപകരെ ഈ വിവരം അറിയിച്ച് രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെന്ന് പ്രധാനാധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്.
6. വിശദവിവരങ്ങൾക്ക് സർക്കുലർ വായിക്കുക.
ലിറ്റ്ൽ കൈറ്റ്സ്-ഐടി മേള അവാര്‍ഡുകള്‍ കൈമാറി

State IT Mela Results

പ്രൈമറി കളിപ്പെട്ടി യോടൊപ്പം ഉബുണ്ടുവിൽ നൽകിയിരുന്ന ജികോമ്പ്രിസ് സോഫ്റ്റ്‌വെയർ ചില ലാപ്ടോപ്പുകളിൽ നേരിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ അടിസ്ഥാനത്തിൽ അതിൻറെ പരിഹാരത്തോടൊപ്പം കസ്റ്റമൈസ്ഡ് വേർഷൻ ജികോമ്പ്രിസ് QT ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകുന്നു. ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിപ്പിച്ചു നോക്കിയശേഷം അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.
Download from  Mirror 1 or mirror 2
മലപ്പുറം ജില്ലാ ഐടിമേള റിസൾട്ട് 
Primary (Teacher's)               HS                   HSS/VHSE

KITE Complaint Registration Portal

  • സ്കൂളുകൾ ഹൈടെക് ഉപകരണങ്ങള്‍ തകരാറിലായാല്‍ രജിസ്റ്റർ ചെയ്യേണ്ടത് Hitech School Project Monitoring System (htspms) എന്ന വെബ്ബ് സൈറ്റിലാണ്. 
  • വെബ്ബ് സൈറ്റ് തുറന്നു വരുമ്പോള്‍ ലഭ്യമാകുന്ന Login ഭാഗത്ത് യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ നല്‍കി പരാതി രേഖപ്പെടുത്തുന്നതിനുള്ള ജാലകത്തിലെത്താം.
  • യൂസര്‍ നെയിമിനായി സ്കൂള്‍ ടൈപ്പും(LPS or UPS) സ്കൂള്‍ കോഡും ഒരു ഹൈഫന്‍ ഇട്ട് വേര്‍തിരിച്ച് (സ്പെയ്സ് ഇടരുത്) ഉപയോഗിക്കാം. ഉദാഹരണം 
  • lps–48000 ( for LP Schools) പാസ്‍വേര്‍ഡ്  pass 
  • ups–48000 ( for UP schools) പാസ്‍വേര്‍ഡ്  pass 
  • hs-11111 ( for High schools) Password:  hs-11111
  • hss-9999 ( for HS schools) Password: hss-9999
  • vhss-900000 ( for VHS schools) Password: vhss-900000
  • School Profile എന്ന മെനുവില്‍ സ്കൂള്‍ കോ‍ഡും സ്കൂളിന്റെ പേരും ഉണ്ട്. ബാക്കി വിവരങ്ങള്‍ പൂര്‍ത്തിയാക്കി സേവ് ചെയ്യുക. (PLACE, POST, PIN, PHONE & EMAIL)
  • User Setting -> ല്‍ കൊടുത്തിരിക്കുന്ന ഹെഡ്മാസ്റ്ററുടെ PERSONAL DETAILS ല്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ Edit Detail ല്‍ ക്ലിക്ക് ചെയ്ത് തിരുത്തലുകള്‍ വരുത്തി SAVE ചെയ്യുക. (FULL NAME, DESIGNATION, PHONE& Email)
  • രജിസ്റ്റര്‍ ചെയ്ത പരാതികളുടെ പുരോഗതി വൈകിയാല്‍ താഴെ പറയുന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കാവുന്നതാണ്. TOLL FREE NUMBER 1800 4256 200
ലിറ്റില്‍ കൈറ്റ് യൂണിറ്റ് ഉള്ള എല്ലാ സ്കൂളുകളിലെയും ഉപജില്ലാടിസ്ഥാനത്തില്‍  SITC മാരും കൈറ്റ്മാസ്റ്റര്‍ മാരും വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴിയുള്ള പരിശീലനത്തിനത്തില്‍ പങ്കെടുത്തു. 
ഐടി മേള മാനുവല്‍ ഇവിടെ ക്ലിക്കുക. പ്രസന്റേഷന്‍ ഇവിടെ ലഭ്യമാണ്.
വീഡിയോ കോൺഫറൻസിനായുള്ള ZOOM സോഫ്‍റ്റ്‍വെയർ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം

  • ആവശ്യമായിട്ടുള്ള ഉപകരണങ്ങള്‍
  • ലാപ്‍ടോപ്പ്, വെബ്ക്യാം , USB സ്പീക്കര്‍
  • പ്രൊജക്ടര്‍ അല്ലെങ്കില്‍ ടെലിവിഷന്‍
  • ഇന്റര്‍നെറ്റ് കണക്ടിവിറ്റി
  • സോഫ്റ്റ്‍വെയര്‍
  • ZOOM വീഡിയോ കോണ്‍ഫ്രന്‍സിംഗ് ആപ്ലിക്കേഷന്‍
  • ലാപ്‍ടോപ്പില്‍ Zoom ഡൗണ്‍ലോഡു ചെയ്യുന്നതിനു  ഇവിടെ ക്ലിക്കുക.
  • മൊബൈലില്‍  Zoom ഡൗണ്‍ലോഡു ചെയ്യുന്നതിനു  ഇവിടെ ക്ലിക്കുക.
സ്‌കൂൾപാർലമെന്റ് തിരഞ്ഞെടുപ്പ് 25ന് നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വോട്ടെടുപ്പ് 25ന് രാവിലെ 11ന് മുമ്പും തുടർന്ന് വോട്ടെണ്ണെലും നടക്കും. ഉച്ചയ്ക്കു ശേഷം 2.30 നാണ് സ്‌കൂൾ പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. സ്‌കൂൾ പാർലമെന്റിന്റെ ആദ്യയോഗം 30ന് നടക്കും. സര്‍ക്കുലര്‍ പ്രകാരമുള്ള ഇലക്‍ഷന്‍ വോട്ടിങ് മെഷീന്‍ സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഹൈടെക്കായി നടത്താനാകുമെന്ന് കൈറ്റ് അറിയിച്ചു. ഇതിനുള്ള സോഫ്റ്റ്‍വെയര്‍ കൈറ്റ് മലപ്പുറം തയാറാക്കിയിട്ടുണ്ട്. സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഹെല്‍പ് ഫയല്‍, ലാപ്‍ടോപ്പിലും മൊബൈല്‍ ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആപുകള്‍, നാമനിര്‍ദ്ദേശപത്രിക, പ്രതിജ്ഞയടക്കമുള്ള ഇലക്ഷന്‍ സാമഗ്രികള്‍, ഉത്തരവുകള്‍ മുതലായവ ലഭ്യമാണ്. 
ഐടി മേള മാനുവല്‍ ഇവിടെ ക്ലിക്കുക. പ്രസന്റേഷന്‍ ഇവിടെ ലഭ്യമാണ്
കേരളത്തിലെ 90 ശതമാനം കുട്ടികളും പഠനം നടത്തുന്നത് പൊതു വിദ്യാലയങ്ങളിൽ ആണ്. ശാസ്ത്രരംഗങ്ങളിൽ ഉള്ള അവരുടെ കഴിവു തെളിയിക്കാനായുള്ള ഒരു വാർഷിക ഉൽസവമാണ് കേരള സ്കൂൾ ശാസ്ത്രോത്സവം. കേരള സ്കൂൾ ശാസ്ത്രോത്സവം നാലു തലങ്ങളുള്ള മത്സരവേദിയാണ്.
1 സേർച്ച്
ഡാഷ് ബോർഡിൽ മുകളിലായി ഇതു കാണാം. ഇതിൽ lens എന്ന് സേർച്ച് ചെയ്താൽ 1 മുതൽ 12 വരെ ക്ലാസുകളിൽ ഈ ടാഗുള്ള എല്ലാ റിസോഴ്സുകളും ക്ലാസ് ക്രമത്തിൽ ലിസ്റ്റ് ചെയ്യും. കൂടാതെ,  നമുക്ക് മൾട്ടിപ്പൾ വാക്കുകളും ഇവിടെ സേർച്ച് ചെയ്യാം. ഉദാഹരണമായി convex lens എന്നീ രണ്ടു വാക്കുകൾ ഒരുമിച്ച് സേർച്ച് ചെയ്ത് ആവശ്യമായ റിസൽറ്റ് കൃത്യമാക്കിയെടുക്കാം.

    KOOL അധ്യാപക പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നതിന് എല്ലാ പഠിതാക്കളും കോഴ്സിന്റെ ഭാഗമായുള്ള 'സ്കിൽ ടെസ്റ്റ് പാസാകേണ്ടതാണ്.
      സ്കിൽ ടെസ്റ്റ് 24.08.2019 തീയതി രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ മലപ്പുറം ജില്ലയിലെ വിവിധ സെന്ററുകളിൽ നടക്കുന്നതാണ്.സ്കിൽ ടെസ്റ്റിനുള്ള അഡ്മിഷൻ ടിക്കറ്റ് ഫോര്‍മാറ്റ് ആഗസ്ത്  22 നു മുമ്പ് ഇ-മെയിലായി അയക്കുന്നതാണ്.
No.           Batch                     Exam Centre
  1 Malappuram_40 GHSS KARUVARAKUND
  2 Malappuram_41   PKMMHSS EDARIKODE
  3 Malappuram_42 VMCGHS WANDOOR
പ്രൈമറി ഹൈടെക് ലാബ് സംബന്ധിച്ചു പ്രൈമറി പ്രഥമാധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനായി  ഇവിടെ ക്ലിക്കുക
ഗവ: ഉദ്യോഗസ്ഥർക്ക് ഇനി മുതൽ ട്രഷറി ബാങ്ക് വഴിയാണ് സാലറി. ട്രഷറി ബാങ്കിംഗ് സംവിധാനം പുതുമയുള്ളതായതിനാൽ സ്വാഭാവിക സംശയങ്ങളും ഉണ്ടാവാം.
ETSB account Number
Aadhar Number
Mobile Number
Username
ഇത്രയും വിവരങ്ങള്‍ ശേഖരിച്ചു  തയ്യാറാക്കി https://tsbonline.kerala.gov.in/ എന്ന സൈറ്റില്‍ New User Registration ക്ലിക് ചെയ്യുക.ഡാറ്റകള്‍ നല്‍കി പൂരിപ്പിക്കുക, സബ്‍മിറ്റു ചെയ്യുക.  OTP നല്‍കി വെരിഫൈ ചെയ്തു കാത്തിരിക്കുക. ആറു മണനിക്കൂറിനകം പ്രോസസിംഗ് പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു.

കേരള സംസ്ഥാനത്തെ മുഴുവന്‍ ഓഫീസുകളിലും സ്പാര്‍ക്ക് പോര്‍ട്ടല്‍ വഴി ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പ്ലാറ്റ്ഫോമില്‍ ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് കേരള ഇന്‍ഫ്രാസ്‍ട്രക്ചര്‍ & ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കി.
സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‍വെയര്‍ അടിസ്ഥാനപ്പെടുത്തിയാകണം എന്നതാണ് സര്‍ക്കാര്‍ നയം.

KOOL പരിശീലനം - പ്രധാനാധ്യാപകരുടെ അറിവിലേക്ക്

    1. പുതിയതായി സർവ്വീസിൽ പ്രവേശിക്കുന്ന അധ്യാപകരുടെ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് 45 മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ട‍ർ കോഴ്സുകൾ പാസ്സായിരിക്കണം. എന്നാൽ 01.12.2018 വരെ നിയമനം ലഭിച്ചവരുടെ കാര്യത്തിൽ ഇത് നിർബ്ബന്ധമാക്കേണ്ടയെന്ന് സർക്കാർ ഉത്തരവായിട്ടുണ്ട്.

പ്രൈമറി സ്കൂള്‍ ഹൈടെക് ലാബ് വിതരണം

          പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പ്രൈമറി സ്കൂള്‍ ഹൈടെക് ലാബ് പദ്ധതി 2019 ജൂലൈ 5 ന് ബഹു കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ‍ ചെയ്തു. പദ്ധതി പ്രകാരമുള്ള ഉപകരണങ്ങള്‍ മലപ്പുറം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കൈറ്റ് ജില്ലാ കേന്ദ്രത്തില്‍ നിന്ന് വിതരണം ആരംഭിച്ചു.
ഉപകരണങ്ങള്‍ വാങ്ങാനെത്തുന്നവര്‍ താഴെ പറയുന്ന വിവരങ്ങള്‍ നിര്‍ബന്ധമായും സശ്രദ്ധം വായിക്കുക.
വോട്ടിംഗ് മെഷീന്‍ ഇപ്പോള്‍ പരിഷ്കരിച്ചിരിക്കുന്നു. വാർത്ത
സ്കൂളുകളില്‍ സോഫ്റ്റുവെയര്‍ ഉപയോഗിച്ചു ലളിതമായി സ്കൂള്‍ പാര്‍ലമന്റ് തെരെഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സോഫ്റ്റ്‍വെയര്‍ വികസിപ്പിച്ചു സൗജന്യമായി നിങ്ങളുടെ കൈകളില്‍ എത്തിച്ചിരിക്കുന്നത് കൈറ്റ് മലപുറം  മാസ്റ്റര്‍ ട്രൈനറായ ശ്രീ. ഷാജി സി കെ. യാണ്.  വോട്ടിംഗ് മെഷീന്‍ ഫോര്‍ സ്കൂള്‍സ്  11-7-19 ന് മലപ്പുറം ജില്ലാ കലക്ടർ ശ്രീ. ജാഫര്‍ മാലിക് IAS ലോഞ്ച് ചെയ്തു.  കൈറ്റ് മലപ്പുറത്തിന്റെ അഭിനന്ദനങ്ങള്‍.

Samsung Canon Printer

Samsung Xpress M2876ND  Driver Click here to download
Canon Image Class MF232W  Driver Click here to download
Please see the video tutorial for Unboxing  and inserting toner for Canon Image Class MF232W & samsung Xpress M2876ND laser printers.

Ubuntu 18.04 നൊപ്പം സോഫ്റ്റ്‍വെ‍യറുകൾ

          Ubuntu 18.04 Install ചെയ്ത സിസ്റ്റങ്ങളിൽ ഹൈസ്കൂൾ, യു.പി .വിഭാഗത്തിനാവശ്യമായ ചില സോഫ്റ്റ് വെ‍ യറുകൾ ലഭ്യമല്ല. (Ubuntu Image ന്റെ size 4.25 GB യിൽ കുറക്കുന്നതിനായി മെയിൻ പാക്കേജിൽ നിന്ന് ഒഴിവാക്കിയതാണ്). പ്രസ്തുത സോഫ്റ്റ്‍ വെയറുകൾ ഹൈസ്കൂൾ പരിശിലനത്തിനോടൊപ്പം വിതരണം ചെയ്തിരുന്നു. ചിലരിൽ അത് എത്തിയിട്ടില്ല എന്നു മനസ്സിലാക്കുന്നു. അവ‍ർക്കായി ഷെയർ ചെയ്യുന്നു.

Convert Audio & Video With ffmpeg

        സമയാസമയങ്ങളിൽ നിങ്ങൾ ഒരു വീഡിയോ ഫയലിൽ നിന്ന് ശബ്‌ദം എക്‌സ്‌ട്രാക്റ്റുചെയ്യേണ്ടതുണ്ട്. ഭാഗ്യവശാൽ, ffmpeg പ്രോഗ്രാം ഉപയോഗിച്ച്, ഏത് ആഡിയോ/വീഡിയോ ഫയലിൽ നിന്നും ശബ്‌ദം എടുത്ത് ഒരു പ്രത്യേക ഫയലായി സംഭരിക്കുന്നത് വളരെ ലളിതമാണ്. വീഡിയോയുടെയും ശബ്ദത്തിന്റെയും ഒന്നിലധികം ഫോർമാറ്റുകൾക്കിടയിൽ മുന്നോട്ടും പിന്നോട്ടും പരിവർത്തനം ചെയ്യാൻ ffmpeg യൂട്ടിലിറ്റിക്ക് കഴിയും.
sudo apt-get update
sudo apt-get install ffmpeg
ffmpeg -i test.avi audio.mp3
To force ffmpeg to create the mp3 file at the 256 kbps bitrate, add the -ab option to the command:
ffmpeg -i test.avi -ab 256k audio.mp3

യൂട്യൂബില്‍ നിന്ന് വീഡിയോയും ഓഡിയോയും ഡൗണ്‍ലോഡ് ചെയ്യാന്‍ 
വിവിധ മാര്‍ഗങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ട്.ഒന്നുകൂടി ഇതാ..
പലര്‍ക്കും അറിയുന്നതാകാം. അറിയാത്തവര്‍ക്കായ്..
www.youtube ന് ശേഷം pp എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
അപ്പോള്‍ ഓഡിയോയും വീഡിയോയും ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ വരുന്നതാണ്.
https://www.youtubeconverter.io/convert
Search thousands of snaps used by millions of people across 41 Linux distributions from https://snapcraft.io/store

Install Realtek d723 WiFi driver for GNU/Linux

Open a terminal and do the command lspci. You will see all the PCI devices of your system. If you have the d723 device, you can see it at the bottom
Image result for HP lap wifilspci | grep d723
Prerequisite
You should install the corresponding header of your kernel :
sudo apt-get install linux-headers-`uname -r`
Next, install the packages necessary for building :
sudo apt-get install git build-essential dkms
To simplify everything, run the following commands one by one :
git clone -b extended --single-branch https://github.com/lwfinger/rtlwifi_new.git
sudo dkms add rtlwifi_new
sudo dkms install rtlwifi-new/0.6

HP wifi issues Click here
Lenova Wifi issues Click here
Kernal Update Click here

grub installation പൂർത്തിയാവാതെ OS പരാജയപ്പെടുന്നുവോ?

ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുമ്പോൾ grub installation പൂർത്തിയാവാതെ OS ഇൻസ്റ്റലേഷൻ പരാജയപ്പെടുന്ന കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുന്ന വിധം.
ഇതിൽ ആദ്യം ഗ്രബ് ബൂട്ട് ലോഡർ ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുകയും അതിനു ശേഷം ഗ്രബ് Manually ഇൻസ്റ്റാൾ ചെയ്യുകയുമാണ് വേണ്ടത്. അതിനായിTry Ubuntu സെലക്ട് ചെയ്ത്  Live സെഷനിൽ ബൂട്ട് ചെയ്യുക.
ഗ്രബ് ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒരു ടെർമിനൽ തുറന്ന്  sudo ubiquity -b എന്ന കമാന്റ് റൺ ചെയ്യുക

TEXT BOOKS IN SAMAGRA PORTAL

1 മുതൽ 12 വരെ എല്ലാ ക്ലാസ്സുകളുടെയും പാഠപുസ്തകങ്ങൾ സമഗ്രയിൽ ലഭ്യമാണ്. ലിങ്ക് ഇവിടെ ക്ലിക് ചെയ്യുക.

Inkscape 0.92.4 in Ubuntu 18.04

Open terminal either via Ctrl+Alt+T keyboard shortcut or from application menu. When it opens, run command to add the PPA:

1. sudo add-apt-repository ppa:inkscape.dev/stable
2. sudo apt-get update
3. sudo apt-get install inkscape

To remove Inkscape, either use Synaptic package manager or run command in terminal:
4. sudo apt-get remove --autoremove inkscape

UBUNTU 18.04

Image result for ubuntu 18.4 
IT@School Ubuntu 18.04 ISO file Download
Additional Resources for IT@School Ubuntu 18.04 Download
KITE Ubuntu Base Version iso (2.8 GB) Download
KITE Software Packages (2.8 GB) Download

പുതിയ ഇന്‍സ്ക്രിപ്റ്റ് കീബോർഡിന്റെ പ്രത്യേകത

  ഐ.ടി@സ്‍കൂൾ ഗ്നു/ലിനക്സ് 18.04 ല്‍ ചില്ലക്ഷരങ്ങളുടെ ഇൻപുട്ട് രീതിയിൽ പ്രകടമായ വ്യത്യാസം വന്നിട്ടുണ്ടെന്നത്  അറിയാമല്ലോ. അഞ്ച് വർഷം മുൻപ് തന്നെ  ഈ കീബോർഡ് നിലവിൽ വന്നിട്ടുണ്ടെങ്കിലും പാഠപുസ്തക പരിഷ്ക്കരണത്തോടൊപ്പം മാത്രം പുതിയ മാറ്റങ്ങൾ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉള്‍പ്പെടുത്താന്‍ നമുക്ക് സാധിക്കുകയുള്ളൂ എന്നതിനാലാണ് ഈ മാറ്റം ഉൾപ്പെടുത്താൻ നാം വൈകിയത്. മലയാളം കമ്പ്യൂട്ടിങ് രംഗത്ത് പഴയതെങ്കിലും വളരെ പ്രധാനമായ ഈ മാറ്റത്തെക്കുറിച്ച് ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ് ഇവിടെ. ചിലർക്കെങ്കിലും ഇത് പുതിയ അറിവുമായിരിക്കാം.

സംസ്ഥാന സഹവാസ ക്യാമ്പിലേക്കു യോഗ്യത നേടിയവര്‍

പറവണ്ണയില്‍ വെച്ച് നടന്ന ലിറ്റിൽ കൈറ്റ്സ്‍ന്റെ ദ്വിദിന മലപ്പുറം ജില്ലാതല സഹവാസ ക്യാമ്പിൽ പങ്കെടുത്ത് ഉയർന്ന നിലവാരം കാഴ്ചവെച്ച അംഗങ്ങളിൽ നിന്നും സംസ്ഥാനതല സഹവാസ ക്യാമ്പിലേക്ക് യോഗ്യത നേടിയവർക്കുള്ള ഗ്രൂമിങ് 13 - 3 - 19 ബുധനാഴ്ച 10.00 മണിക്ക് കൈറ്റ്-മലപ്പുറ്റം ജില്ലാ കേന്ദ്രത്തിൽ വെച്ച് നടക്കുന്നതാണ്.
തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ 13/03/2019 ബുധനാഴ്ച രാവിലെ പത്തുമണിക്ക് KITE ജില്ലാ ഓഫീസിൽ Pen drive (32GB Preferable) അല്ലെങ്കിൽ External Hard disc, ലാപ്ടോപ്പ്, കുട്ടികളുടെ പേപ്പറിൽ എഴുതിതയ്യാറാക്കിയ ആശയങ്ങൾ എന്നിവയുമായി കൃത്യസമയത്ത് എത്തിച്ചേരുന്നതിനുള്ള നിർദ്ദേശങ്ങൾ സ്കൂളധികൃതര്‍ നൽകണമെന്ന് അപേക്ഷിക്കുന്നു.

PDF SOFTWARES CREATED BY LITTLE KITES UNIT TSNMHS KUNDURKUNNU

രണ്ട് PDFകളുമായി ബന്ധപ്പെട്ട 2 സോഫ്റ്റ്‌വെയറുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHSന ലെ Little Kites യൂണിറ്റ്.
1. SAMETHAM_DATA

ദ്വിദിന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി

മലപ്പുറം:  നൂതന സാങ്കേതിക സംവിധാനങ്ങളായ ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) ത്രീഡി ക്യാരക്ടർ മോഡലിങ്ങ് തുടങ്ങിയവ സ്‌കൂൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി. ഉപജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത കുട്ടികളില്‍ നിന്നും തെരഞ്ഞെടുത്ത നൂറു പേരാണ് ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്‌കൂൾ, പറവണ്ണയില്‍  നടക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ‌് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പാക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്.

pdfchain_0.4.0-1_amd64.deb

Install Howto
    Update the package index:
    # sudo apt-get update
    Install pdfchain deb package:
    # sudo apt-get install pdfchain
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom