Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

എസ്എസ്എൽസി ഫലമറിയാനുള്ള പോർട്ടലും ആപ്ലിക്കേഷനും തയ്യാർ

മലപ്പുറം: എസ്‌എസ്‌എല്‍സി ഫലം ജൂണ്‍ 30-ന്‌, ചൊവ്വാഴ്ച വരാനിരിക്കെ, http://www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൂൌഡധിഷ്ഠിത പോര്‍ട്ടല്‍ വഴിയും "സഫലം 2020 ' എന്ന മൊബൈല്‍ ആപ്‌ വഴിയും എസ്‌.എസ്‌.എല്‍.സി ഫലമറിയാന്‍ 'കൈറ്റ്‌' സംവിധാനം ഒരുക്കി. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂള്‍ - വിദ്യാഭ്യാസ ജില്ല -റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട്‌ അവലോകനം,

വിക്‌ടേഴ്‌‌സ് ചാനലിലൂടെ മെയ് 14 മുതൽ പ്രത്യേക പരിപാടി

   ക്ലാസുകളുടെ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.  മെയ് 14 മുതൽ അദ്ധ്യാപകർക്കും ജൂൺ ഒന്നു മുതൽ കുട്ടികൾക്കും പ്രത്യേക പഠന പരിശീലന പരിപാടി കൈറ്റ് വിക്ടേഴ്‌‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിക്ടേഴ്‌സ് ചാനൽ തങ്ങളുടെ ശൃംഖലയിൽ ഉണ്ട് എന്നുറപ്പാക്കാൻ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ, ഡിടിഎച്ച് സേവന ദാതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനുപുറമെ വെബിലും മൊബൈലിലും ഈ ക്ലാസുകൾ ലഭ്യമാക്കും. ഇത്തരത്തിൽ ഒരു സൗകര്യവും ഇല്ലാത്ത കുട്ടികൾക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അക്ഷരവൃക്ഷം Vol.1 & Vol.2 പ്രകാശനം ചെയ്തു

Vol 2_4-29-2020ലോക്ഡൗണിൻറെ പശ്ചാത്തലത്തിൽ അവധിക്കാലം വീടിനുള്ളിൽ തന്നെ ചെലവഴിക്കേണ്ടി വന്ന കുട്ടികളുടെ സർഗ്ഗശേഷികൾ പ്രകാശിപ്പിക്കുന്നതിന് അവസരം നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ‘അക്ഷര വൃക്ഷം‘ പദ്ധതിക്ക് ലഭിച്ച പ്രതികരണം വിസ്മയകരമാണ്. ശുചിത്വം, പരിസ്ഥിതി, രോഗ പ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കഥ, കവിത, ലേഖനം എന്നീ

പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് ഓണ്‍ലൈൻ ഐടി പരിശീലനം

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോവർ പ്രൈമറി- അപ്പര്‍ പ്രൈമറി കുട്ടികള്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യാപകര്‍ സ്കൂളിലെത്തി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. ഈ സാഹചര്യത്തില്‍ പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായിരിക്കുന്നു. എന്നാല്‍ ഈ പരിശീലനത്തിന് ഒരു പ്രത്യേകതയുണ്ട്, പൂര്‍ണ്ണമായും ഓണ്‍ലൈനിലാണ് പരിശീലനം.

അക്ഷരവൃക്ഷം - അവധിക്കാല സർഗ്ഗസൃഷ്ടികൾക്കൊരിടം

ലോക്ഡൗൺ പശ്ചാത്തലത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സർഗ്ഗാത്മക രചനകൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കുന്നു. 

അവധിക്കാല സന്തോഷങ്ങൾ

ബഹു. കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. രവീന്ദ്രനാഥ് കുട്ടികളോടു പറയുന്നു. സ്കൂളുകളൊക്കെ അടച്ചു. നിങ്ങൾ 45 ലക്ഷം കുട്ടികൾ ഇപ്പോൾ വീടുകൾക്കുള്ളിൽ തന്നെ കഴിയുകയാണ്. അവധിക്കാലമാണെങ്കിലും പുറത്തിറങ്ങാൻ പാടില്ല. കൊറോണ വൈറസിനെതിരെ വലിയൊരു യുദ്ധത്തിലാണ് നാമിപ്പോൾ. നിങ്ങളേയും കുടുംബാംഗങ്ങളേയും സം രക്ഷിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. നിങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിശ്രമദിനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണം.
Zoom Client for Linux Download from here
1. ഡൗൺലോഡിങ്ങ് പൂർത്തിയായശേഷം  ഫയൽ ഡബിൾ ക്ലിക്ക് ചെയ്തു ഇൻസ്റ്റാൾ ചെയ്യുക. സിസ്റ്റത്തിന്റെ പാസ്സ്‌വേർഡ് നൽകേണ്ടതായി വരും.
2. സിസ്റ്റത്തിൽ ഇൻറർനെറ്റ് സൗകര്യം ഉണ്ടായിരിക്കുക.
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom