സോഫ്റ്റ്‍വെയർ, അപ്‍ഡേറ്റു ചെയ്യുന്നതിനുള്ള ഫയൽ എന്നിവ ഡൗൺലോഡു ചെയ്യുക. Online Class കള്‍ക്ക് വളരെ ഉപകാരപ്പെടുന്ന ഒരു ആപ്പിക്കേഷനാണ് ShajisWhiteBoard. ഒരു Board application ന്റെ മിക്കവാറും എല്ലാ സൗകര്യങ്ങളുമുണ്ട് ShajisWhiteBoard. കൂടാതെ റിസോഴ്സ് മാനേജ്മെന്റിനുള്ള സൗകര്യവും, പഠിപ്പിക്കുന്ന അദ്ധ്യാപകനെ സ്‌ക്രീനില്‍ ഉള്‍കെടുത്താനുള്ള ക്യാമറയും, ക്ലാസ്സ് റിക്കോര്‍ഡ് ചെയ്യുന്നതിനുള്ള സൌകര്യവും, ബോര്‍ഡ് സേവ് ചെയ്യുന്നതിനുള്ള സാകര്യവും ഉള്‍ച്ചെടുത്തിയിരിക്കുന്നു.
ഷാജീസ് വൈറ്റ് ബോർഡ്
പ്രവേശനോത്സവം 2021
promotion
1 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ ക്ലാസ് പ്രൊമോഷൻ സംബന്ധിച്ചു ബഹു DGE 18/05/2021 ന് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട് . എല്ലാ കുട്ടികളെയും പ്രൊമോട്ട് ചെയ്തുകൊണ്ടുള്ള ഒരു ലിസ്റ്റ് തയാറാക്കി HM ന് നൽകുക.HM sign ചെയ്ത് സൂക്ഷിക്കുക. സമ്പൂർണയിൽ കുട്ടികളെ പ്രൊമോട്ട് ചെയ്യുകയും ചെയ്യുക . Attendance register ൽ രേഖപ്പെടുത്തുക. മാർക്കും ഗ്രേഡും തത്കാലം
അഭ്യർത്ഥന
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് കൈറ്റ് മലപ്പുറം അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. ഓരോ ജില്ലയിലും ബെഡ് ഒഴിവുള്ള ആശുപത്രികളും കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളും കണ്ടുപിടിക്കാൻ സഹായിക്കുന്ന ലിങ്ക് ആണ്. ഇവിടെ ക്ലിക്കുക. ദിവസത്തിൽ ഒരിക്കൽ അപ്ഡേറ്റ് ചെയ്യുന്നു . രോഗികളെയും കൊണ്ട് ഹോസ്പിറ്റൽ തോറും അലയുന്നത് ഒഴിവാക്കാം.
കൂള്‍ ഓൺ ലൈൻ പ്രൊബേഷൻ പരിശീലനം ഏപ്രിലിൽ
കൈറ്റ് നടത്തി വരുന്ന KOOL ഓൺലൈൻ പരിശീലനത്തിന്റെ അടുത്ത ബാച്ച് തുടങ്ങുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സർക്കാർ ഉത്തരവു പ്രകാരം അദ്ധ്യാപകർക്ക് അവരുടെ പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള മാനദണ്ഡമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയാറാക്കിയിട്ടുള്ള KITE’s OPEN ONLINE LEARNING (KOOL) വഴി നൽകുന്ന 45 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. സർക്കുലർ വായിക്കുക.
ലിറ്റിൽ കൈറ്റ്സ് ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ എന്‍റോള്‍മെന്റ് ആരംഭിച്ചു.കൈറ്റ് – ലിറ്റിൽ കൈറ്റ്സ് 2020-2023 ബാച്ചിലേക്കുള്ള അംഗങ്ങളുടെ പ്രവേശന പരീക്ഷ സംബന്ധിച്ച് കൈറ്റ് സർക്കുലർ പ്രസിദ്ധീകരിച്ചു. സർക്കുലർ
അംഗത്വത്തിന് മാർച്ച് 10 വരെ അപേക്ഷിക്കാം
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ് ക്ലബിലേക്ക് യൂണിറ്റ് നിലവിലുള്ള പൊതുവിദ്യാലയങ്ങളിലെ ഈ വർഷം എട്ടാം ക്ലാസിൽ പിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. ഏപ്രിൽ മാസത്തിൽ സോഫ്റ്റ് വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പരീക്ഷയിൽ നാൽപതു ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്നവരിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെയാണ് ഓരോ യൂണിറ്റിലും തിരഞ്ഞെടുക്കുന്നത്. അഭിരുചി പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ 2021 മാർച്ച് 10-നകം ക്ലാസ് ടീച്ചർ മുഖാന്തിരം അതത് പ്രഥമാധ്യാപകർക്ക് സമർപ്പിക്കേണ്ടതാണ്. രണ്ടായിരത്തിലധികം സൾ യൂണിറ്റുകളിലായി അറുപതിനായിരം കുട്ടികൾക്ക് ഈ വർഷം അവസരം ലഭിക്കാം.
സ്കൂള്‍ കെട്ടിട ഉത്‍ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്സ് യുട്യൂബ് ചാനലില്‍
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 2021 ഫെബ്രുവരി 18 ന് രാവിലെ 10 മണിയ്ക്ക് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ 89 സ്കൂള്‍ കെട്ടിടങ്ങളുടേയും 41 ഹയര്‍സെക്കന്ററി ലാബുകളുടേയും ഉദ്ഘാടനവും 68 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിക്കുന്ന ചടങ്ങ് തത്‍സമയം കൈറ്റ് വിക്ടേഴ്സ് യുട്യൂബ് ചാനല്‍ (www.youtube.com/itsvicters) വഴിയും ഫേസ്ബുക്ക് (facebook.com/victerseduchannel) വഴിയും കാണാവുന്നതാണ്. കെ.അന്‍വർ സാദത്ത് സി.ഇ.ഒ, കൈറ്റ്