കൈറ്റ് നടത്തി വരുന്ന KOOL ഓൺലൈൻ പരിശീലനത്തിന്റെ അടുത്ത ബാച്ച് തുടങ്ങുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സർക്കാർ ഉത്തരവു പ്രകാരം അദ്ധ്യാപകർക്ക് അവരുടെ പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള മാനദണ്ഡമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയാറാക്കിയിട്ടുള്ള KITE’s OPEN ONLINE LEARNING (KOOL) വഴി നൽകുന്ന 45 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. സർക്കുലർ വായിക്കുക.
2021ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്ന അടുത്ത ബാച്ചിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.
1. ‘സമഗ്ര’ ഡിജിറ്റൽ വിഭവ പോർട്ടല്‍ വഴിയാണ് കൂള്‍ ഓൺ ലൈൻ പരിശീലനത്തിനായി രജിസ്ട്രേഷൻ നടത്തേണ്ടത്. ഇതിനുള്ള സൗകര്യം 15.04.2021 മുതൽ 20.04.2021 വരെ ‘സമഗ്ര’ ഡിജിറ്റൽ വിഭവ പോർട്ടലിലെ അദ്ധ്യാപകരുടെ ലോഗിനില്‍ ലഭ്യമാകുന്നതാണ്.
REGISTRATION – HELP പരിശോധിക്കുക.
2. മുൻപ് നടത്തിയിട്ടുള്ള പരിശീലനങ്ങൾക്കായി രജിസ്റ്റർ ചെയ്ത ശേഷം കൂള്‍ പരിശീലനം പൂർത്തിയാക്കാത്തവരും, പരിശീലനത്തിൽ പങ്കെടുക്കാത്തവരും പുതിയ സംവിധാനത്തിൽ കൂടി വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതാണ്. മുന്‍ ബാച്ചുകളിലേയ്ക്ക് പരിശീലനങ്ങൾക്കായി നടത്തിയിട്ടുള്ളവരുടെ രജിസ്ട്രേഷൻ അസാധുവാകുന്നതാണ്.
3. മുൻ പ്രീമിയം പരിശീലനങ്ങളിൽ പങ്കെടുത്ത് CE സ്കോർ നേടിയ ശേഷം സ്കിൽ ടെസ്റ്റിൽ പരാജയപ്പെട്ടവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവർക്ക് സ്കിൽ ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യം പിന്നീട് ലഭ്യമാക്കുന്നതാണ്.
4. ‘സമഗ്ര’ ഡിജിറ്റൽ വിഭവ പോർട്ടലിൽ അദ്ധ്യാപകര്‍ അവരുടെ രജിസ്ട്രേഷനു ശേഷം പരിശീലനത്തിന്റെ മുന്നോടിയായി Approval, Online Payment എന്നീ പ്രവര്‍ത്തനങ്ങള്‍ കൂടി പൂർത്തിയാക്കേണ്ടതാണ്.
(a) Approval: രജിസ്ട്രേഷനു് ശേഷം സ്ഥാപന മേധാവിയാണ് Approval നൽകേണ്ടത്. അധ്യാപകർ രജിസ്ട്രേഷനിൽ നൽകിയിരിക്കുന്ന വിവരങ്ങൾ സർവ്വീസ് രേഖകളുമായി ഒത്തുനോക്കി സ്ഥാപന മേധാവി ഉറപ്പ് വരുത്തേണ്ടതാണ്.
Approve ചെയ്യേണ്ട വിധം പരിശോധിക്കുക.
(b) Online Payment: സ്ഥാപന മേധാവി Approval നൽകിയാൽ മാത്രമെ Online Payment സാധ്യമാകൂ.
Online Payment നടത്തേണ്ട വിധം പരിശോധിക്കുക.
5. പരിശീലനത്തിനായി ഓരോ ജില്ലയിലും അനുവദിക്കപ്പെട്ട Quota താഴെ പട്ടികയില്‍ നല്‍കിയിരിക്കുന്നു.
No District Quota
1 Thiruvananthapuram 560
2 Kollam 360
3 Pathanamthitta 300
4. Alappuzha 400
5 Kottayam 300
6 Idukki 160
7 Eranakulam 660
8 Thrissur 360
9 Palakkad 600
10 Malappuram 600
11 Kozhikode 660
12 Wayanad 160
13 Kannur 500
14 Kasargod 500
‘സമഗ്ര’ ഡിജിറ്റൽ വിഭവ പോർട്ടലിൽ രജിസ്ട്രേഷൻ, Approval, Online Payment എന്നിവ പൂർത്തിയാക്കുന്നവർക്കാണ് കോഴ്സിലേയ്ക്ക് പ്രവേശനം ലഭിക്കുന്നത്. ആയതിനാൽ ടി പ്രവർത്തനങ്ങൾ കൃത്യതയോടെ സമയബന്ധിതമായി ഓൺലൈനിൽ നടത്തിയിട്ടുണ്ടെന്ന് അതത് അധ്യാപകർ സ്വയം ഉറപ്പുവരുത്തേണ്ടതാണ്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തുന്ന രജിസ്ട്രേഷൻ, Approval, Online Payment എന്നിവയുടെ സമയപരിധി കഴിഞ്ഞ ശേഷമുള്ള പരാതികള്‍ പരിഗണിക്കാന്‍ കഴിയുന്നതല്ല. (രജിസ്ട്രേഷൻ, Approval എന്നിവ പൂർത്തിയാക്കുകയും Online Payment നടത്തുന്നതിന് കഴിയാതിരിക്കുകയും ചെയ്യുന്നവർക്ക് അടുത്ത ബാച്ചിൽ Online Payment നടത്തി കോഴ്സിന് പ്രവേശനം നേടാവുന്നതാണ്).