ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ് ക്ലബിലേക്ക് യൂണിറ്റ് നിലവിലുള്ള പൊതുവിദ്യാലയങ്ങളിലെ ഈ വർഷം എട്ടാം ക്ലാസിൽ പിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. ഏപ്രിൽ മാസത്തിൽ സോഫ്റ്റ് വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പരീക്ഷയിൽ നാൽപതു ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്നവരിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെയാണ് ഓരോ യൂണിറ്റിലും തിരഞ്ഞെടുക്കുന്നത്. അഭിരുചി പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ 2021 മാർച്ച് 10-നകം ക്ലാസ് ടീച്ചർ മുഖാന്തിരം അതത് പ്രഥമാധ്യാപകർക്ക് സമർപ്പിക്കേണ്ടതാണ്. രണ്ടായിരത്തിലധികം സൾ യൂണിറ്റുകളിലായി അറുപതിനായിരം കുട്ടികൾക്ക് ഈ വർഷം അവസരം ലഭിക്കാം.