സ്‌കൂള്‍ കലോത്സവനടത്തിപ്പില്‍ കാര്യമായ മാറ്റങ്ങളുമായി മാന്വല്‍ പരിഷ്‌കരിച്ചു. നിശ്ചിത ഗ്രേഡുകള്‍ ലഭിക്കുന്നതിനുള്ള മാര്‍ക്ക് കൂട്ടിയതാണ് പ്രധാന മാറ്റം. കൂടാതെ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് പ്രൈസ് മണി നല്‍കുന്നത് നിര്‍ത്തലാക്കി. പകരം എ ഗ്രേഡ് നേടുന്നവര്‍ക്ക് ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് നല്‍കും. തുക നിശ്ചയിച്ചിട്ടില്ല. സ്‌കൂള്‍തലം മുതല്‍ ഗ്രേഡ് നേടുന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റ് നല്‍കും.
പുതിയ രീതി അനുസരിച്ച് എ ഗ്രേഡിന് നൂറില്‍ 80 മാര്‍ക്ക് വേണം. ബി ഗ്രേഡിന് 70, സി ഗ്രേഡിന് 60 എന്നിങ്ങനെ മാര്‍ക്കുണ്ടായിരിക്കണം. എല്ലാ വിഭാഗത്തിലും 10 മാര്‍ക്ക് വീതമാണ് വര്‍ധന. ഗ്രേഡിനനുസരിച്ച് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന രീതി ഈ വര്‍ഷവും തുടരും.
മലപ്പുറം ജില്ലയിലെ പുലാമന്തോള്‍, കരുവാരകുണ്ട് എന്നീ ഗവ.ഹയർ സെക്കണ്ടറി സ്കൂളുകള്‍ ഹൈടെക്ക് വിദ്യാലയമായി ബഹുമാന്യനായ രാഷ്ട്രപതി റാം നാഥ് കോവിന്ദ് 8-10 - 17 ന് പ്രഖ്യാപിക്കുന്നു.
കേരളത്തിലെ Hi Tecപദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട എതാനും വിദ്യാലയങ്ങളിൽ നിരവധി പ്രത്യകതകൾ ഈ വിദ്യാലയങ്ങള്‍ക്ക് സ്വന്തം. അതിൽ ഏറ്റവും എടുത്ത് പറയേണ്ടതാണ് എറ്റവും കടുതൽ ക്ലാസ്സ് മുറികൾ Hi Tec സംവിധാനം സജ്ജീകരിക്കാനുള്ള അടിസ്ഥാന സൗകര്യ വികസനം ഒരുകിയത് തന്നെയാണ്.
കരുവാരകുണ്ട് 48 ക്ലാസ്സ് മുറികളാണ് ഹൈ ടെക്ക് ആക്കി മാറ്റിയിരിക്കുന്നത്. ഇതിനുവേണ്ട സാമ്പത്തിക സഹായം നൽകിയത് പൂർവ വിദ്യാർഥികളും നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും ക്ലബ്ബുകളും മറ്റ് സന്നദ്ധ പ്രവർത്തകരും സമൂഹത്തിലെ ഉൽപതിഷ്ണുക്കളായ വ്യാപാരികളും നാട്ടിലെ മറ്റ് സ്ഥാപനങ്ങളും ആണ്. സമൂഹത്തെ മുഴുവൻ വിദ്യാലയത്തിന്റെ വികസനത്തിനായി അണി ചേർക്കുന്നതിൽ പിടിഎയും എസ് എം സി യും പൂർവ വിദ്യാർത്ഥി സംഘടനയും വഹിച്ച പങ്ക് ഏറെ പ്രശംസനീയമാണ്.
ഞായറാഴ്ച കാലത്ത് 8 .45 ന് ബഹുമാനപ്പെട്ട ഭാരതത്തിന്റെ പതിനാലാമത് രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് തിരുവനന്തപുരത്തു നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ സ്കൂൾ ഹൈടെക്ക് വിദ്യാലയമായി പ്രഖ്യാപിക്കും. പ്രസ്തുത ചടങ്ങിൽ കേരള മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ , ഐടി അറ്റ് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ തുടങ്ങിയവർ സംബന്ധിക്കും. ഉദ്ഘാടനത്തിന്റെ സദസ് ഹൈസ്കൂൾ പരിസരത്ത് പ്രത്യേകം സജ്ജമാക്കാൻ തയ്യാറെടുപ്പുകൾ നടക്കുന്നു. വിദ്യാലയത്തിലെ കുട്ടികളുമായും അദ്ധ്യാപകരുമായും രക്ഷകർത്താക്കൾ PTA പ്രതിനിധികൾ എന്നിവരുമായും തിരുവനന്തപുരത്തുനിന്നും നേരിട്ട് ആശയസംവാദം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ വിദ്യാലയത്തിൽ ഒരുക്കുന്നതായിരിക്കും.

മലപ്പുറം ജില്ലയിലെ പതിനേഴ് ഉപജില്ലകളിലും ഐടി മേളയോടനുബന്ധിച്ചു നടത്തിവരാറുള്ള, ഐടി ക്വിസ് ഒക്ടോബര്‍ നാലിനു വിവധ കേന്ദ്രങ്ങളില്‍ നടന്നു. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒറ്റ ദിവസം ക്വിസ് നടത്തുന്നത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തിനു രാവിലെ പതിനൊന്നു മണിക്കും ഹൈസ്കൂള്‍ വിഭാഗത്തിനു ഉച്ചക്കു ശേഷം ഒന്നരക്കുമായിരുന്നു മത്സരം. രണ്ടു വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ചേദ്യങ്ങള്‍ തയ്യാറാക്കിയിരുന്നു. യു പി വിഭാഗത്തിന്റെ ക്വിസ് നേരത്തേ മാറ്റി വെച്ചിരുന്നു. ജില്ലയില്‍ ക്വിസ് നടത്തുവാന്‍ ഉപയോഗിച്ച ചോദ്യാവലി അടുത്ത ദിവസം ബ്ലാഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
മത്സരഫലങ്ങള്‍ .....ഉപജില്ല
അരീക്കോട്, കൊണ്ടോട്ടി, കിഴിശ്ശേരി ഉപജില്ലകളിലെ യുപി
അദ്ധ്യാപകര്‍ക്കുള്ള പ്രൊബേഷന്‍ ക്ലിയറന്‍സ് കോഴ്സ് ാദ്യ ഘട്ടം ഒക്ടോബര്‍ ഒന്നിന്
അരീക്കോട് ബിആര്‍സിയില്‍ വെച്ച്. പരിശീലത്തിനു വരുമ്പോള്‍ ഐസിടി
പരിശീലത്തിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും സര്‍വീസ് സര്‍ട്ടിഫിക്കറ്റും
(School Code, Name of School, Name of Teacher, PEN, Mobile Number, Category, Date of Joining in present category…) കൊണ്ടുവരേണ്ടതാണ്.
നേരത്തേ പേര് നല്‍കാത്തവരോ മുമ്പ് 4 ദിവസത്തെ പരിശീലനത്തില്‍
പങ്കെടുക്കാത്തവരോ ഈ ബാച്ചില്‍ പങ്കെടുക്കേണ്ടതില്ല. അവര്‍ക്കുള്ള ബാച്ച്
പിന്നീട് അറിയിക്കുന്നതാണ്. പരിശീനത്തിനു ലാപ്ടോപ്പ്, ചാര്‍ജര്‍,
എക്സ്റ്റന്‍ഷന്‍ കോഡു്, ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്മാര്‍ട്ട്ഫോണ്‍, ഡാറ്റ
കേബിള്‍ എന്നിവ കൊണ്ടുവരേണ്ടതാണ്. സമയം 9.30 മുതല്‍ 5.00 വരെ. മറ്റു ഉപജില്ലയിലുള്ളവര്‍ക്കുള്ള പരിശീലനം അതതുകേന്ദ്രങ്ങളില്‍ നടക്കും.
സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്)ന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ഒക്ടോബര്‍ രണ്ടിന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
ഇന്‍സ്റ്റാള്‍ ഫെസ്റ്റ് സംഘടിപ്പിക്കും. ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ എത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഐടി@സ്‌കൂള്‍ ഗ്നു/ലിനക്‌സ് സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും, ഓഫീസ് ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമായ പാക്കേജുകള്‍, മള്‍ട്ടിമീഡിയാ സോഫറ്റ്‌വെയറുകള്‍, ഗ്രാഫിക്‌സ്, വീഡിയോ-ഓഡിയോ എഡിറ്റിങ്ങ്, അനിമേഷന്‍ സോഫറ്റ്‌വെയറുകള്‍, വിദ്യാഭ്യാസ സോഫറ്റ്‌വെയറുകള്‍, പ്രോഗ്രാമിങ് ടൂളുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഐടി@സ്‌കൂള്‍ ഗ്നു/ലിനക്‌സ് സഞ്ചയമാണ് ലഭ്യമാക്കുന്നത്. ഉടമസ്ഥാവകാശമുള്ള സോഫറ്റ്‌വെയറുകളുടെ വിലയുമായി താരതമ്യം ചെയ്താല്‍ ഏകദേശം ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പാക്കേജുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

The Kerala Education Rules, 1950, in chapter XIV, in sub rule (a) of
rule 6, after the opening sentence “The teachers appointed under rule 3
shall be on probation for a total period of one year on duty within a
continuous period of two years”, the following sentence shall be
inserted namely:- “Such teachers shall, within the period of probation,
pass short term computer course having a duration of not less than 45
hours approved by the Government if they have not already acquired such
or higher qualification.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളുകളിലെ എല്‍.പി., യു.പി. പ്രഥമാധ്യാപകര്‍ക്കുളള ദ്വിദിന മാനേജ്‌മെന്റ് പരിശീലനം സെപ്തംബര്‍ 22,23 ഒക്ടോബര്‍ 5,6 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ എല്ലാ ഉപദില്ലകളിലും നടത്തുന്നു. കെ.ഇ.ആര്‍., കെ.എസ്.ആര്‍., ഫിനാന്‍സ് മാനേജ്‌മെന്റ്, സ്റ്റോര്‍ പര്‍ച്ചേയ്‌സിങ്, സ്‌കൂള്‍ വികസന പദ്ധതിയും വിദ്യാലയാസൂത്രണവും, അക്കാദമിക മികവുകള്‍, ഐ.സി.ടി യും ഇ-ഗവേണന്‍സും, പ്രഥമാധ്യാപകന്റെ കടമകളും ചുമതലകളും, നേതൃഗുണങ്ങളും സ്ട്രസ് മാനേജ്‌മെന്റും, സ്‌കൂള്‍ മോണിറ്ററിംഗ് ആന്‍ഡ് ഇവാല്യൂവേഷന്‍, ഐ.ടി എനേബ്ള്‍ഡ് ക്ലാസ് റൂം മാനേജ്മെന്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ടൈം മാനേജ്‌മെന്റ് എന്നിവ മാനേജ്‌മെന്റ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതത് വിഷയങ്ങളിലെ വിദഗ്ദ്ധര്‍ ക്ലാസെടുക്കും.
സംസ്ഥാനത്തെ SLI/GISല്‍ അംഗത്വമുള്ള
ജീവനക്കാരുടെ നാളിതേവരെയുള്ള പ്രീമിയം വിശദാംശങ്ങള്‍ ഡിജിറ്റലൈസേഷന്റെ
ഭാഗമായി വിശ്വാസ് എന്ന ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ സോഫ്റ്റ്‌വെയറില‍്‍
ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് 28/07/2017ന് സര്‍ക്കാര്‍ ഉത്തരവ്
ഇറക്കിയിരുന്നു( GO(P)No 97/2017/Fin
). പ്രസ്തുത ഉത്തരവനുസരിച്ച് ജീവനക്കാരുടെ പാസ്‌ബുക്കുകള്‍ അപ്‌ഡേറ്റ്
ചെയ്യുന്നതിനും അവ DDO മാര്‍ ശേഖരിക്കുന്നതിനും നിര്‍ദ്ദേശം
നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2017 നവംബര്‍ 30നകം എല്ലാ
ജീവനക്കാരുടെയും പോളിസി വിവരങ്ങളും പ്രീമിയം അടവിന്റെ വിശദാംശങ്ങളും
വിശ്വാസില്‍ ഉള്‍പ്പെടുത്തേണ്ട ഉത്തരവാദിത്വം DDOമാര്‍ക്കാണ്. സെപ്തംബര്‍
15മുതല്‍ ഇതിനുള്ള സൗകര്യം വിശ്വാസില്‍ ലഭ്യമാകുമെന്നാണ് അറിയുന്നത്. ഇത്
വിശദീകരിക്കുന്നതിനായി ഇന്‍ഷ്വറന്‍സ് വകുപ്പ് DDOമാര്‍ക്കായി നടത്തിയ
പരിശീലത്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ്
തയ്യാറാക്കിയത്
പ്രാരംഭമായി ഓരോ ഓഫീസും Insurance Departmentന്റെ VISWAS
എന്ന സൈറ്റില്‍ New User ആയി Sign Up ചെയ്ത് Username , Password ഇവ
കരസ്ഥമാക്കണം . ഓരോ ഓഫീസിലയും പത്ത് അക്ക DDO Code ആയിരിക്കും Username.
പുതിയ ജീവനക്കാരെ രജിസ്റ്റര്‍ ചെയ്യുന്നതിനും ക്ലെയിമുകള്‍
പിന്‍വലിക്കുന്നതും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ്. ഈ പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കുന്നതിനുള്ള Helpfile ഇവിടെ.
ഓണ്‍ലൈന്‍ Backlog Entry നടത്തുന്നതിന് മുന്നോടിയായി നടത്തേണ്ട പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കേണ്ട വസ്തുതകളും ചുവടെ ചേര്‍ക്കുന്നു.