Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

സ്കൂൾ ഹൈടെക്ക് വിദ്യാലയമായി

           മലപ്പുറം ജില്ലയിലെ പുലാമന്തോള്‍, കരുവാരകുണ്ട്  എന്നീ ഗവ.ഹയർ സെക്കണ്ടറി സ്കൂളുകള്‍ ഹൈടെക്ക് വിദ്യാലയമായി ബഹുമാന്യനായ രാഷ്ട്രപതി റാം നാഥ് കോവിന്ദ്  8-10 - 17 ന് പ്രഖ്യാപിക്കുന്നു.
കേരളത്തിലെ Hi Tecപദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട എതാനും വിദ്യാലയങ്ങളിൽ നിരവധി പ്രത്യകതകൾ ഈ വിദ്യാലയങ്ങള്‍ക്ക് സ്വന്തം. അതിൽ ഏറ്റവും എടുത്ത് പറയേണ്ടതാണ് എറ്റവും കടുതൽ ക്ലാസ്സ് മുറികൾ Hi Tec സംവിധാനം സജ്ജീകരിക്കാനുള്ള അടിസ്ഥാന സൗകര്യ വികസനം ഒരുകിയത് തന്നെയാണ്.
              കരുവാരകുണ്ട്  48 ക്ലാസ്സ് മുറികളാണ് ഹൈ ടെക്ക് ആക്കി മാറ്റിയിരിക്കുന്നത്. ഇതിനുവേണ്ട സാമ്പത്തിക സഹായം നൽകിയത് പൂർവ വിദ്യാർഥികളും നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും ക്ലബ്ബുകളും മറ്റ് സന്നദ്ധ പ്രവർത്തകരും സമൂഹത്തിലെ ഉൽപതിഷ്ണുക്കളായ വ്യാപാരികളും നാട്ടിലെ മറ്റ് സ്ഥാപനങ്ങളും ആണ്. സമൂഹത്തെ മുഴുവൻ വിദ്യാലയത്തിന്റെ വികസനത്തിനായി അണി ചേർക്കുന്നതിൽ പിടിഎയും എസ് എം സി യും പൂർവ വിദ്യാർത്ഥി സംഘടനയും വഹിച്ച പങ്ക് ഏറെ പ്രശംസനീയമാണ്.
                 ഞായറാഴ്ച കാലത്ത്  8 .45 ന് ബഹുമാനപ്പെട്ട ഭാരതത്തിന്റെ പതിനാലാമത് രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് തിരുവനന്തപുരത്തു നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ  സ്കൂൾ ഹൈടെക്ക് വിദ്യാലയമായി പ്രഖ്യാപിക്കും. പ്രസ്തുത ചടങ്ങിൽ കേരള മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ , ഐടി അറ്റ് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ തുടങ്ങിയവർ സംബന്ധിക്കും. ഉദ്ഘാടനത്തിന്റെ സദസ്  ഹൈസ്കൂൾ പരിസരത്ത് പ്രത്യേകം സജ്ജമാക്കാൻ തയ്യാറെടുപ്പുകൾ നടക്കുന്നു. വിദ്യാലയത്തിലെ കുട്ടികളുമായും അദ്ധ്യാപകരുമായും രക്ഷകർത്താക്കൾ PTA പ്രതിനിധികൾ എന്നിവരുമായും തിരുവനന്തപുരത്തുനിന്നും നേരിട്ട് ആശയസംവാദം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ വിദ്യാലയത്തിൽ ഒരുക്കുന്നതായിരിക്കും.
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom