സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ വീണ്ടും വരുന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) ആണ് വിക്ടേഴ്‌സ് ചാനലിലും ദൂരദര്‍ശനിലും സംപ്രേഷണം ചെയ്യുന്ന പരിപാടി വിദ്യാഭ്യാസവകുപ്പിനായി സംഘടിപ്പിക്കുന്നത്. നവംബറില്‍ സംപ്രേഷണം ആരംഭിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കും ഷോയില്‍ പങ്കെടുക്കാം. പ്രാഥമിക പരിശോധനയ്ക്കുശേഷം 150 സ്‌കൂളുകള്‍ ഒന്നാം റൗണ്ടില്‍ മാറ്റുരയ്ക്കും. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലായിരിക്കും. സ്‌കൂള്‍ പ്രവര്‍ത്തനം സംബന്ധിച്ച അഞ്ചുമിനിറ്റുവരെ ദൈര്‍ഘ്യമുള്ള വീഡിയോ അല്ലെങ്കില്‍ 20 സ്ലൈഡില്‍ കവിയാത്ത പ്രസന്റേഷന്‍ അപേക്ഷയോടൊപ്പം നല്‍കണം. സ്‌കൂളുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും അപേക്ഷാഫോമും http://www.harithavidyalayam.in -ല്‍നിന്ന് ലഭിക്കും. നിർദ്ദേശങ്ങൾ-1 നിർദ്ദേശങ്ങൾ-2 അപേക്ഷാഫാറം (ഡൌൺലോഡു ചെയ്ത് സ്കൂൾതല സമിതികൾ ചർച്ച ചെയ്ത് പൂരിപ്പിക്കുക) ഇത് സ്‌കൂളിലെ ബന്ധപ്പെട്ട സമിതിയില്‍ ചര്‍ച്ച ചെയ്ത് ഒക്ടോബര്‍ അഞ്ചിനും 19-നും ഇടയില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.