Forgot BIOS password?
ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ BIOS പാസ്‍വേഡ് മറന്നു പോയാല്‍ ഭാഗ്യമുണ്ടെങ്കില്‍ വീണ്ടെടുക്കാന്‍ വളരെയെളുപ്പം.

ഘട്ടം 1ഏസർ ലാപ്ടോപ്പിൻറെ പിന്നിൽ നിന്ന് പവർ അഡാപ്റ്റർ വിച്ഛേദിക്കുക.
ഘട്ടം 2
ലിഡ് അടച്ച് തലകീഴായി ഏസർ ലാപ്ടോപ്പ് ഫ്ലിപ്പുചെയ്യുക.
ഘട്ടം 3
ലാപ്ടോപ്പിൽ നിന്ന് പ്രധാന ബാറ്ററി നീക്കം ഹാർഡ് ഡിസ്ക് കമ്പാർട്ട്മെൻറ് കവർ തുറക്കുക, സ്ക്രൂകൾ നീക്കം ചെയ്ത് കവചം മാറ്റിവെക്കുക.
ഘട്ടം 4
ഹാർഡ് ഡ്രൈവിന്റെ രണ്ടു സ്ക്രൂകളും നീക്കം ചെയ്യുക, സിസ്റ്റത്തിന്റെ ഹാർഡ് ഡ്രൈവിനെ സ്ലൈഡുചെയ്യുക.
ഘട്ടം 5
മദര്‍ബോർഡിലേക്ക് ബയോസ് ക്ലോക്ക് ബാറ്ററി ചേർത്തിട്ട് വീണ്ടും ബന്ധിപ്പിക്കുന്നതിന് ഒരു മണിക്കൂർ കാത്തിരിക്കാനുള്ള ചെറിയ പവർ ലീഡ് ഡിസ്കണക്ട് ചെയ്യുക. "CLRP1" എന്ന് അടയാളപ്പെടുത്തിയ മഥർ മെറ്റീരിയലിൽ ചെറിയ മെറ്റൽ പാഡുകൾ കണ്ടെത്താനും കോൺടാക്റ്റുകളിലുടനീളം ഒരു conductive ഉപകരണം സ്ഥാപിക്കാനും, തുടർന്ന് വൈദ്യുതി ബോർഡിനെ ബയോസ് വൈദ്യുതിയിൽ നിന്ന് ബൂട്ടുചെയ്യുന്നത് വരെ വൈദ്യുതി ബട്ടൺ അമർത്തിപ്പിടിക്കുക. പവർ ബട്ടൺ പുറത്തിറക്കി പവർ കോർഡ് വിച്ഛേദിക്കുക.
ഘട്ടം 6
ഹാർഡ് ഡ്രൈവിനും ബാറ്ററിയും മാറ്റി, പവർ അഡാപ്റ്ററുമായി ബന്ധിപ്പിക്കുക.
പ്രയാസമായി തോന്നുന്നുവല്ലേ, അതുകൊണ്ടാണ് പറഞ്ഞത് ഭാഗ്യമുണ്ടെങ്കില്‍ ചില ചേട്ടന്‍മാര്‍ നമുക്കായി ഒരു വീണ്ടെടുക്കല്‍ സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.
മൂന്ന് തവണ തെറ്റായ പാസ്‍വേഡു നല്‍കുമ്പോള്‍ സിസ്റ്റം ഷട്ട്ഡൗണ്‍ ചെയ്യണോ തുടര്‍ന്നും പാസ്‍വേഡു നല്‍കി തുടരണമോ എന്നൊരു ചോദ്യമുണ്ട്. തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് ഒരു ക്ലൂ കോഡു കൂടി ലഭിക്കുന്നു. ഈ കീ ഉപയോഗിച്ച് https://bios-pw.org സൈറ്റില്‍ നിന്ന് പാസ്വേഡ് ലഭിച്ചേക്കാം.
MEDICAL INSURANCE FOR STATE EMPLOYEES
Application andCircular No 73-2018-Fin dated 07/08/2018 Download
1. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നത് നിർബന്ധമാണോ ? ആയതിലേക്ക് വിവരശേഖരണം എല്ലാ ജീവനക്കാരും പെന്ഷനക്കാരും നൽകേണ്ടതുണ്ടോ ?
24.04.2017 തീയതിയിലെ സ.ഉ(അച്ചടി)നം.54/2017/ധന ഉത്തരവു പ്രകാരം സംസ്ഥാന കേഡറിൽ ജോലി ചെയ്യുന്ന അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥർ ഒഴികെയുള്ള എല്ലാ ജീവനക്കാർക്കും പെന്ഷൻകാർക്കും നിർബന്ധമായി പ്രസ്തുത പദ്ധതിയിലെ അംഗത്വം വ്യവസ്ഥ ചെയ്തിരിക്കുന്നു. ആയതിനാൽ എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും ആയതു സംബന്ധിച്ചുള്ള വിവരം സർക്കാർ നിർദ്ദേശ പ്രകാരം നൽകേണ്ടതുണ്ട്. സംസ്ഥാന കേഡറിൽ ജോലി ചെയ്യുന്ന അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥർക്കും പെന്ഷൻകാർക്കും പദ്ധതി ഓപ്ഷണൽ ആണ്.
ഹൈടെക്ക് ഉപകരണങ്ങളുടെ Complaint Registration
ഹൈടെക്ക് ഉപകരണങ്ങളുടെ Complaint Registration
പുതിയ username/password ഇപ്രകാരമായിരിക്കും.
eg: Username: hs-11111
Password: hs-11111
hss-9999
vhss-900000
Site address:
kite.kerala.gov.in/support
പുതിയ username/password ഇപ്രകാരമായിരിക്കും.
eg: Username: hs-11111
Password: hs-11111
hss-9999
vhss-900000
Site address:
kite.kerala.gov.in/support
ലിറ്റില്‍ കൈറ്റ്സ് കൈപുസ്തകം (കരട്)
ലിറ്റില്‍
കൈറ്റ്സ് പദ്ധതിയില്‍ അംഗങ്ങളായ
വിദ്യാര്‍ത്ഥികള്‍ക്ക് ആകെ
ഏഴു മൊഡ്യൂളുകളിലായി 25
ആഴ്ചകളിലൂടെ
നടപ്പിലാക്കുന്ന യൂണിറ്റ്തല
പരിശീലന പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങളടങ്ങിയ പരിശീലകര്‍ക്കുള്ള
കൈപുസ്തകത്തിന്റെ കരടിനായി
ഇവിടെ ക്ലിക്ക് ചെയ്യുക
(കടപ്പാട് കൈറ്റ് പാലക്കാട്)
HiTech Complaint Registration portal
ഹൈടെക് ഉപകരണങ്ങളുടെ പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള portal തയ്യാറായിട്ടുണ്ട്. യൂസർ മാന്വൽ സഹിതമുള്ള circalar വായിക്കുമല്ലോ. Speaker ഒഴികെ ബാക്കിയെല്ലാ ഉപകരണങ്ങളുമായി ബന്ധപ്പെട്ട പരാതി എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. Speaker ഡി ആർ സി യിൽ മാറ്റിത്തരുന്നതാണ്. സർക്കുലർ പ്രിന്റെടുത്ത് സ്കൂളിലെ എല്ലാ അധ്യാപകർക്കും എത്തിക്കേണ്ടതാണ്.
ഹിന്ദി ടൈപിംഗ് പ്രയാസങ്ങള്‍
ഉബുണ്ടു ഒഎസ് ഹിന്ദിയില്‍ ഹല്‍ ചിഹ്നം ഉപയോഗിച്ചു ടൈപിംഗ് നടത്തുമ്പോള്‍ മിക്കവാറും സമയങ്ങളില്‍ അനുഭവപ്പെടുന്ന പ്രയാസമാണ് അക്ഷരങ്ങള്‍ പഴയ ലിപിയിലേക്കു മാറിപ്പോവുക എന്നത്. ഉദാഹരണമായി ഹിന്ദിയില്‍ द्वारा എന്നു ടൈപുചെയ്യുമ്പോള്‍ द्वारा എന്നു പഴയലിപിയിലാണു ലഭിക്കുക. എന്നാല്‍ പുതിയ ലിപിയിൽ ലഭിക്കുന്നതിനു charecter map തുറന്നു search ക്ലിക് ചെയ്തു u+200D സെര്‍ച് ചെയ്യുക. ലഭിക്കുന്ന വിന്‍ഢോയില്‍ u+200c, u+200d എന്നിവ ബ്ലാങ്കായി കാണാം. ബ്ലാങ്ക് സെല്‍ കോപി ചെയ്ത ശേഷം द् നു ശേഷം പേസ്റ്റു (ctrl+v) ചെയ്യുക. പിന്നീട് वारा എന്നു ടൈപ് ചെയ്താല്‍ द्वारा ലഭിക്കും. മറ്റുദാഹരണങ്ങള്‍ കൂടി കാണുക.
पन्ना, वक्त, अद्ध्यापक, विद्यार्थी.............
ഹൈടെക് ക്ലാസ്സ് മുറികളില്‍ ഇന്റര്‍നെറ്റ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്ലാസ്സ് മുറികളില്‍ ഹൈടെക് ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ പൂര്‍ത്തിയാക്കി വരികയാണ്. പഠന വിഭവങ്ങളെ ക്ലാസ്സ് മുറികളില്‍ എത്തിക്കുകയെന്ന സുപ്രധാന പ്രവര്‍ത്തനത്തിന് വഴിയൊരുക്കുന്നത് സ്കൂളുകളില്‍ ഇന്റര്‍നെറ്റ് ബന്ധം സ്ഥാപിക്കുന്ന പ്രവര്‍ത്തനത്തിലൂടെയാണ്. ഈ പ്രവര്‍ത്തനം നിലവില്‍ മിക്കവാറും സ്കൂളുകളില്‍ സാദ്ധ്യമായിട്ടുണ്ട്.
വിജ്ഞാനശേഖരങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിന്റെയും പഠനപ്രവര്‍ത്തനങ്ങളുടേയും ഭാഗമായി കുട്ടികളും, അദ്ധ്യാപകരും ഉപയോഗിക്കേണ്ട ഇന്റര്‍നെറ്റ് സ്കൂളുകളില്‍ സ്ഥാപിക്കേണ്ട നിബന്ധനകളും, നിര്‍ദ്ദേശങ്ങളെയും സംബന്ധിച്ച് 29.07.2008 ല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 2008 ആഗസ്റ്റ് മാസം മുതല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഐ.റ്റി. സ്കൂളിന്റെ മേല്‍നോട്ടത്തില്‍ സ്കൂളുകളില്‍ ഇന്റര്‍നെറ്റ് ബന്ധം സ്ഥാപിക്കുന്ന പ്രവര്‍ത്തനം നടത്തി വരുന്നു.
Subscribe to:
Posts (Atom)

