വിദ്യാലയങ്ങളിലെ എല്ലാവിധ പരീക്ഷകളുടേയും മൂല്യനിർണയ മാർക്കുകളും ഗ്രേഡുകളും രേഖപ്പെടുത്തുന്നതിനും തുടർന്ന് വിവിധ രീതിയിൽ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും വിധേയമാക്കുന്നതിനുമുള്ള സ്കോറിറ്റ് ScoreIT സോഫ്റ്റ്വെയർ ടീം കൈറ്റ് മലപ്പുറം വികസിപ്പിച്ചിരിക്കുന്നു. പ്രസ്തുത സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിനെ കുറിച്ച് സ്കൂളിലെ SITC മാർക്ക് ഈ മാസം 12 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കൃത്യം 2 മണിക്ക് പരിശീലനം നൽകുന്നതായിരിക്കുമെന്ന് ഡിഡിഇ മലപ്പുറം അറിയിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് 2020-2023 – കോഴ്സ് അസൈൻമെന്റ്
സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ അംഗങ്ങൾ യൂണിറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി വ്യക്തിഗത ഗ്രൂപ്പ് അസൈൻമെന്റുകൾ തയ്യാറാക്കി സമർപ്പിക്കണമെന്ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ മാർഗനിർദ്ദേശത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. എല്ലാ അംഗങ്ങളും അവർക്ക് താല്പര്യമുള്ള മേഖലകളിൽ (അനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിംഗ്/റാസ്പ്ബറി പൈറോബോട്ടിക്സ്) ഒരു വ്യക്തിഗത അസൈൻമെന്റും ഒരു ഗ്രൂപ്പ് അസൈൻമെന്റും തയ്യാറാക്കി ചുവടെ ചേർത്തിരിക്കുന്ന മാർഗനിർദേശങ്ങൾക്കനുസരണം സമർപ്പിക്കേണ്ടതാണ്< 2020-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അസൈൻമെന്റ് സമർപ്പണം 2022 സെപ്റ്റംബർ 20-
ശബരീഷ് അനുസ്മരണ പ്രഭാഷണം
ഇ-ക്യൂബ് പരിശീലനം
ഇ-ക്യൂബ് ഇംഗ്ലീഷ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിനുള്ള സഹായം മലയാളത്തിൽ ഇംഗ്ലീഷിൽ
കൈറ്റ് വികസിപ്പിച്ച വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി എവിടെയും ഉപയോഗിക്കാനും വിന്യസിക്കാനും എളുപ്പമുള്ള ഒരു FOSS അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ മൾട്ടിമീഡിയ സോഫ്റ്റ്വെയർ. പൊതുവിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ
Little KITEs Malappuram District Camp
റോബോട്ടിക്സ്, ഹോം ഓട്ടോമേഷൻ, 3ഡി മോഡലിങ്ങ് എന്നിവയുടെ പരിശീലനങ്ങളുമായി ‘ലിറ്റില്‍ കൈറ്റ്സ്’ ജില്ലാ ക്യാമ്പ് കൈറ്റ് സിഇഒ അൻവർ സാദാത്ത് 16-7-22 ശനിയാഴ്ച ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. സമാപന ദിവസമായ ഇന്ന് (17.07.2022 ഞായറാഴ്ച) വൈകുന്നേരം 03.30 ന് പൊതുവിദ്യാഭ്യാസ വകപ്പ് മന്ത്രി വി.ശിവന്‍കുട്ടി ക്യാമ്പ് അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കും.
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിലേക്കുള്ള പ്രവേശനം
നിലവിൽ അംഗീകാരം ലഭിച്ചിട്ടുള്ള എല്ലാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലും 2022-25 ബാച്ചിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നിർദേശങ്ങൾ കൈറ്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
കൈറ്റ് നല്കിയ സര്‍ക്കുലര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
കുട്ടികള്‍ക്കുള്ള അപേക്ഷാ ഫോം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ഐ.ടി അനുബന്ധ ഉപകരണങ്ങൾക്ക് ഇൻഷുറൻസ്
ഹൈടെക് സ്കൂൾ പദ്ധതി, ഹൈടെക് ലാബ് പദ്ധതി, വിദ്യാകിരണം പദ്ധതി എന്നീ പദ്ധതികളിലൂടെ സ്കൂളുകൾക്ക് വിതരണം ചെയ്ത ഐ.ടി അനുബന്ധ ഉപകരണങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിർദ്ദേശങ്ങൾ കൈറ്റ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രഥമാദ്ധ്യാപകരുടെ അറിവിലേയ്ക്കായി കൈറ്റിന്റെ സര്‍ക്കുലര്‍ താഴെ അറ്റാച്ച് ചെയ്യുന്നു. സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍ ഉപകരണങ്ങളുടെ സുരക്ഷിതത്തിന് ജാഗ്രതാപൂര്‍വ്വമായ കരുതല്‍ എടുക്കേണ്ടതാണെന്ന് അറിയിക്കുന്നു. പ്രസക്തഭാഗങ്ങള്‍
updated circular click here 13-7-2023
Cyber Safty Aware 4 Mothers
മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, കമ്പ്യൂട്ടറുകൾ, ഇ-ബുക്ക് റീഡറുകൾ തുടങ്ങിയവയിലൂടെയെല്ലാം നാം ഏവരിലേക്കും എത്തിച്ചേരുന്ന ഉള്ളടക്കത്തെ ഡിജിറ്റൽ മീഡിയ എന്നാണ് വിളിക്കുന്നത്. നമ്മുടെ കുട്ടികൾ ഓരോ ദിവസവും ചിലവിടുന്ന സമയത്തിൽ ഒരു വലിയ പങ്ക് ഡിജിറ്റൽ മീഡിയക്കുള്ളതായി മാറിയിട്ടുണ്ട്.
