സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ അംഗങ്ങൾ യൂണിറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി വ്യക്തിഗത ഗ്രൂപ്പ് അസൈൻമെന്റുകൾ തയ്യാറാക്കി സമർപ്പിക്കണമെന്ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ മാർഗനിർദ്ദേശത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. എല്ലാ അംഗങ്ങളും അവർക്ക് താല്പര്യമുള്ള മേഖലകളിൽ (അനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിംഗ്/റാസ്പ്ബറി പൈറോബോട്ടിക്സ്) ഒരു വ്യക്തിഗത അസൈൻമെന്റും ഒരു ഗ്രൂപ്പ് അസൈൻമെന്റും തയ്യാറാക്കി ചുവടെ ചേർത്തിരിക്കുന്ന മാർഗനിർദേശങ്ങൾക്കനുസരണം സമർപ്പിക്കേണ്ടതാണ്< 2020-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അസൈൻമെന്റ് സമർപ്പണം 2022 സെപ്റ്റംബർ 20-
നകംനിർദേശങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്.1. എല്ലാ അംഗങ്ങളും അവർ തെരഞ്ഞെടുത്ത മേഖലയെ അടിസ്ഥാനമാക്കി ഒരു പ്രവർത്തനം വ്യക്തിഗത അസൈൻമെന്റായി ചെയ്യേണ്ടതാണ്. വ്യക്തിഗത അസൈൻമെന്റ് 2022 സെപ്റ്റംബർ 20-നകം സമർപ്പിക്കേണ്ടതാണ്.
2. അസൈൻമെന്റ് പൂർത്തിയാക്കുന്നതിന് കൈറ്റ് മാസ്റ്റർ/മിസ്ട്രസ് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കേണ്ടതാണ്.
3. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലായി മാർഗനിർദേശങ്ങളിൽ സൂചിപ്പിക്കുന്ന – രീതിയിൽ കുട്ടികൾ ഒരു സംഘപ്രവർത്തനത്തിൽ പങ്കാളിയാകുകയും റിപ്പോർട്ട് ഒക്ടോബർ 20 നകം തയ്യാറാക്കി നൽകേണ്ടതുമാണ്.
4. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും അസൈൻമെന്റ് തയ്യാറാക്കുന്നത് സംബന്ധിച്ച നിർദേശം നൽകേണ്ടതാണ്. (നിർദേശങ്ങൾ അനുബന്ധമായി ചേർത്തിട്ടുണ്ട്).
സ്കൂൾ പ്രവർത്തി സമയത്തിന് ശേഷം ആവശ്യമായ ദിവസങ്ങളിൽ സ്കൂൾ മേലധികാരിയുടെ അനുവാദത്തോടെ കമ്പ്യൂട്ടർ ലാബ് അസൈൻമെന്റ് പൂർത്തീകരണത്തിനായി ഉപയോഗിക്കാവു ന്നതാണ്. അസൈൻമെന്റിന്റേയും ഗ്രൂപ്പ് പ്രവർത്തനങ്ങളുടേയും മൂല്യനിർണയം സംബന്ധിച്ച വിശദാംശം കൈറ്റ് ലഭ്യമാക്കുന്നതാണ്.
ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ് തയ്യാറാക്കൽ – നിർദ്ദേശങ്ങൾ
I. അസൈൻമെന്റ് (വ്യക്തിഗതം)
ഒരു വിദ്യാർഥി ചുവടെ നൽകിയ ഏതെങ്കിലും ഒരു വിഷയത്തിലുള്ള അസൈൻമെന്റാണ് പൂർത്തിയാക്കേണ്ടത്.
അനിമേഷൻ
1. ബോധവത്കരണവുമായി ബന്ധപ്പെട്ട ഒരു പ്രമേയം അടിസ്ഥാനമാക്കി മൂന്നു മിനുട്ടിൽ കവിയാത്ത അനിമേഷൻ സിനിമ.
2. പരിസ്ഥിതി, പരിസര ശുചീകരണം, ട്രാഫിക് ബോധവത്കരണം, ലഹരി ആപത്ത്, സൈബർ സുരക്ഷ എന്നീ വിഷയങ്ങളിൽ അനിമേഷൻ സിനിമകൾ.
ഗ്രാഫിക്സ് ഡിസൈനിങ്
1. പോസ്റ്ററുകൾ, ബാനറുകൾ, ഡിസൈനുകൾ, പരസ്യം. ബാനറുകൾ, വെബ്പേജ് ബാനർ, ബ്രോഷർ, ഫോണ്ട്
പ്രോഗ്രാമിങ്/റാസ്പ്ബെറി പൈ/റോബോട്ടിക്സ്
1. ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട ആശയങ്ങളെ പ്രയോജനപ്പെടുത്തിയുള്ള നൂതനസാഹചര്യങ്ങളിലുള്ള പ്രയോഗം.
നിർദ്ദേശങ്ങൾ
1. ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയിൽ പരിചയപ്പെട്ട സോഫ്റ്റ് വെയറുകളും ഐ.ടി@സ്കൂൾ ഗ്നു/ലിനക്സിൽ ഉൾപ്പെടുത്തിയ സോഫ്റ്റ്വെയറുകളുമാണ് അസൈൻമെന്റിനായി ഉപയോഗി ക്കേണ്ടത്.
2. അസൈൻമെന്റ് വിദ്യാർഥി സ്വയം തയാറാക്കിയതാവണം.
തയാറാക്കുന്ന ഉല്പന്നം (സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള പ്രവർത്തനമാണെങ്കിൽ പ്രോജക്ട് ഫയലുകളും എക്സ്പോർട്ടഡ് ഫയലും, ഡോക്യുമെന്ററിയുടെ ഷൂട്ട് ചെയ്ത് raw ഫയലുകൾ മുതലായവ), പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് എന്നിവയാണ് സമർപ്പിക്കേണ്ടത്.
3. റിപ്പോർട്ട് എഴുതിത്തയാറാക്കിയതോ ടൈപ്പ് ചെയ്ത് പ്രിന്റ് ചെയ്തതതോ ആവാം.
II. അസൈൻമെന്റ് (ഗ്രൂപ്പ്)
സാമൂഹ്യസേവനവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പ്രവർത്തനം ഗ്രൂപ്പ് പ്രവർ ത്തനത്തിലൂടെ പൂർത്തിയാക്കണം. ഒരു ഗ്രൂപ്പിൽ പരമാവധി 10 പേരാണ് ഉണ്ടായിരിക്കേണ്ടത്. ഓരോ ഗ്രൂപ്പം വ്യത്യസ്ത വിഷയങ്ങളിലാണ് ഗ്രൂപ്പ് പ്രവർത്തനം ചെയ്യേണ്ടത്. പ്രവർത്തനം പൂർത്തിയാക്കി ഓരോ ഗ്രൂപ്പും ചുവടെ നൽകിയ ഉല്പന്നങ്ങളാണ് സമർപ്പിക്കേണ്ടത്.
1. ഡോക്യുമെന്റേഷൻ (പ്രൊജക്ട് റിപ്പോർട്ട്)
2. എഴുതിത്തയാറാക്കിയതോ ടൈപ്പ് ചെയ്ത് പ്രിന്റ് ചെയ്തതോ ആയ പ്രവർത്തനത്തിന്റെ ഓരോ ഘട്ടവും വിശദമാക്കുന്ന പ്രോജക്ട് റിപ്പോർട്ട്.
3. തയാറാക്കുന്ന ഉല്പന്നം (സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള പ്രവർത്തനമാണെങ്കിൽ പ്രോജക്ട് ഫയലുകളും എക്സ്പോർട്ടഡ് ഫയലും, ഡോക്യുമെന്ററിയുടെ ഷൂട്ട് ചെയ്ത് raw ഫയലുകൾ മുതലായവ )
4. പ്രവർത്തന ഡയറി – പ്രവർത്തന പൂർത്തീകരണവുമായി ബന്ധപ്പെട്ടുള്ള ദിനക്കുറിപ്പുകൾ.
ഗ്രൂപ്പ് പ്രവർത്തനത്തിനായി നിർദേശിക്കുന്ന ചില പ്രവർത്തനങ്ങൾ
1. സിനിമാ ഡോക്യുമെന്ററി നിർമ്മാണം
ചുവടെ നൽകിയ പ്രമേയം അടിസ്ഥാനമാക്കി 10 മിനുട്ടിൽ കവിയാത്ത സിനിമ ഡോക്യുമെന്ററി
A. ഗ്രാമ പുരാവൃത്തങ്ങൾ
B. ജീവിതശൈലീ രോഗങ്ങളും പ്രതിരോധവും നാടൻ കലകളുടെ ആവിഷ്ക്കാരം
C. അഭിവന്ദ്യ ഗുരുക്കന്മാർ/കലാകാരന്മാർ
D. ലഹരി ആപത്ത്
E. പുതിയ ആശയങ്ങൾ അടിസ്ഥാനമാക്കിയ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾ
F. കാർഷിക-വ്യവസായിക മേഖലകളിലുള്ള പ്രാദേശിക സംരംഭങ്ങൾ
2. രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത.
3. ഹയർ സെക്കണ്ടറി ഏകജാലകം ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനുള്ള സ്കൂൾ തല ഹെൽപ്പ് ഡെസ്ക് -കിയോസ്ക്കുകളുടെ നടത്തിപ്പ്
4. ഓൺലൈൻ സേവനങ്ങളിൽ പൊതുജനങ്ങളെ സഹായിക്കുക/ഇതിനായി യൂണിറ്റ് തലത്തിൽ കിയോസ്കുകൾ ആരംഭിക്കുക.
5. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുക.
6. ക്ലബ്ബുകളുടെയും മറ്റും സഹായത്തോടെ സ്വതന്ത്രസോഫ്റ്റ്വെയർ പ്രചാരണപരിപാടികൾ.
7. പൊതുജനങ്ങൾക്കായുള്ള സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ ഫെസ്റ്റ്.
8. വിക്ടേഴ്സ് ചാനലിലേക്കായി വാർത്തകൾ/ വിദ്യാഭ്യാസ പരിപാടികൾ തയാറാക്കൽ.
9. സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും
10. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ സാങ്കേതിക സഹായം
11. കുട്ടികളുടെ ‘ഹെൽത്ത് പ്രൊഫൈൽ ഡാറ്റാബേസ് നിർമ്മാണം