കൈറ്റ് നടത്തി വരുന്ന KOOL ഓൺലൈൻ പരിശീലനത്തിന്റെ അടുത്ത ബാച്ച് തുടങ്ങുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സർക്കാർ ഉത്തരവു പ്രകാരം അദ്ധ്യാപകർക്ക് അവരുടെ പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള മാനദണ്ഡമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയാറാക്കിയിട്ടുള്ള KITE’s OPEN ONLINE LEARNING (KOOL) വഴി നൽകുന്ന 45 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. സർക്കുലർ വായിക്കുക.
ലിറ്റിൽ കൈറ്റ്സ് ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ എന്റോള്‍മെന്റ് ആരംഭിച്ചു.കൈറ്റ് – ലിറ്റിൽ കൈറ്റ്സ് 2020-2023 ബാച്ചിലേക്കുള്ള അംഗങ്ങളുടെ പ്രവേശന പരീക്ഷ സംബന്ധിച്ച് കൈറ്റ് സർക്കുലർ പ്രസിദ്ധീകരിച്ചു. സർക്കുലർ
അംഗത്വത്തിന് മാർച്ച് 10 വരെ അപേക്ഷിക്കാം
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ് ക്ലബിലേക്ക് യൂണിറ്റ് നിലവിലുള്ള പൊതുവിദ്യാലയങ്ങളിലെ ഈ വർഷം എട്ടാം ക്ലാസിൽ പിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. ഏപ്രിൽ മാസത്തിൽ സോഫ്റ്റ് വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പരീക്ഷയിൽ നാൽപതു ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്നവരിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെയാണ് ഓരോ യൂണിറ്റിലും തിരഞ്ഞെടുക്കുന്നത്. അഭിരുചി പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ 2021 മാർച്ച് 10-നകം ക്ലാസ് ടീച്ചർ മുഖാന്തിരം അതത് പ്രഥമാധ്യാപകർക്ക് സമർപ്പിക്കേണ്ടതാണ്. രണ്ടായിരത്തിലധികം സൾ യൂണിറ്റുകളിലായി അറുപതിനായിരം കുട്ടികൾക്ക് ഈ വർഷം അവസരം ലഭിക്കാം.
സ്കൂള്‍ കെട്ടിട ഉത്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്സ് യുട്യൂബ് ചാനലില്‍
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 2021 ഫെബ്രുവരി 18 ന് രാവിലെ 10 മണിയ്ക്ക് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് 89 സ്കൂള്‍ കെട്ടിടങ്ങളുടേയും 41 ഹയര്‍സെക്കന്ററി ലാബുകളുടേയും ഉദ്ഘാടനവും 68 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിക്കുന്ന ചടങ്ങ് തത്സമയം കൈറ്റ് വിക്ടേഴ്സ് യുട്യൂബ് ചാനല്‍ (www.youtube.com/itsvicters) വഴിയും ഫേസ്ബുക്ക് (facebook.com/victerseduchannel) വഴിയും കാണാവുന്നതാണ്. കെ.അന്‍വർ സാദത്ത് സി.ഇ.ഒ, കൈറ്റ്
SSLC 2021 ഐടി പ്രോയോഗിക പരീക്ഷ
SSLC 2021 ഐടി പ്രോയോഗിക പരീക്ഷക്കുള്ള ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചു.
- SSLC IT Practical Questions - Malayalam
- SSLC IT Practical Questions - English, Tamil , Kannada
- SSLC IT Practical Resources
- STD 10 IT Examination 2021- Key focus portions
- IT_Exam_Demo Software സമ്പൂർണ ലോഗിനിൽ ലഭ്യമാണ്.
2019-21 ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റുകൾ
വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സ്നോറുകളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ജില്ലാ ക്യാമ്പില്‍ നിന്നും സംസ്ഥാന ക്യാമ്പിലേയ്ക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന ക്യാമ്പിനുള്ള സ്കോര്‍ നല്‍കുന്നതാണ്.
ഗ്രേഡിംഗ് മാനദണ്ഡം
80-100% മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് A ഗ്രേഡ്
60-79% മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് B ഗ്രേഡ്
40-59% മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് C ഗ്രേഡ്
face-cropper
ഉബുണ്ടു ഇന്സ്റ്റാളര് പാക്കേജുകള്‍ ഇവിടെ നിന്നും ഡൗൺലോഡു ചെയ്യുക.
ഉപയോഗിക്കേണ്ട വിധം
കൂൾ പ്രീമിയം മോഡിന്റെ പരിശീലനം
പ്രൊബേഷന്‍ പൂര്‍ത്തിയാക്കേണ്ട അധ്യാപകര്‍ക്കുവേണ്ടി കൈറ്റ് തയ്യാറാക്കിയ KOOL ഓണ്‍ ലൈന്‍ അടിസ്ഥാന ഐ.സി.ടി പരിശീലനത്തിന്റെ പ്രീമിയം മോഡ് ബാച്ച് 3 പരിശീലനങ്ങള്‍ ആരംഭിക്കുന്നു.


