Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

face-cropper

ഒരു ഫോള്‍ഡറില്‍ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകളിലെ മുഖങ്ങള്‍ കണ്ടെത്തി അവയെ പ്രത്യേകം പ്രത്യേകമായി നാം ആഗ്രഹിക്കുന്ന വലുപ്പത്തിലേക്ക് ക്രമപ്പെടുത്തി സേവ് ചെയ്യാന്‍ കഴിവുള്ള FaceCropper എന്ന സോഫ്ട്‌വെയ‍ർ പരിചയപ്പെടാം.

face-cropper.deb

ഉബുണ്ടു ഇന്‍സ്റ്റാളര്‍ പാക്കേജുകള്‍ ഇവിടെ നിന്നും ഡൗൺലോഡു ചെയ്യുക.


ഉപയോഗിക്കേണ്ട വിധം

Applications-Graphics-face-cropper എന്ന ക്രമത്തില്‍ Ubuntu വില്‍ തുറക്കുക. 

Select Folderബട്ടന്‍ ക്ലിക്ക് ചെയ്യുക.

ഫോട്ടോകള്‍ സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡര്‍ ബ്രൗസ് ചെയ്ത് സെലക്റ്റ് ചെയ്യുക.

Options ല്‍ ഔട്ട്പുട്ടായി ലഭിക്കേണ്ട ചിത്രത്തെ സംബന്ധിച്ച ക്രമീകരണങ്ങള്‍ വരുത്തുക.

ഓരോ മുഖവും സേവ് ചെയ്യുന്നതിന് മുമ്പ് പ്രിവ്യു കണ്ട് സൂം, പോസിഷന്‍, ഫയല്‍ നെയിം എന്നിവയില്‍ മാറ്റം വരുത്താന്‍ Edit, Preview and Proceed സ്വിച്ച് കൂടി ഓണ്‍ ആക്കുക.

CropFaces ബട്ടന്‍ ക്ലിക്ക് ചെയ്യുക.

പ്രോഗ്രസ്ബാര്‍ 100 % ല്‍ എത്തുന്ന വരെ കാത്തിരിക്കുക.

ഫോട്ടോകള്‍ സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡറിന് സബ് ഫോള്‍ഡറായി Faces എന്ന ഒരു ഫോള്‍ഡര്‍ സോഫ്റ്റ്‌വെയര്‍ തനിയെ ഉണ്ടാക്കി ക്രോപ്പ് ചെയ്ത മുഖങ്ങള്‍ അതില്‍ സേവ് ചെയ്തിട്ടുണ്ടാകും.
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom