Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

2019-21 ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റുകൾ

 വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുവദിച്ചിട്ടുള്ള സ്നോറുകളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ജില്ലാ ക്യാമ്പില്‍ നിന്നും സംസ്ഥാന ക്യാമ്പിലേയ്ക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ്‌ നടത്തിയിട്ടുണ്ട്‌. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കുന്നതിന്‌ അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ സംസ്ഥാന ക്യാമ്പിനുള്ള സ്കോര്‍ നല്‍കുന്നതാണ്.


ഗ്രേഡിംഗ്‌ മാനദണ്ഡം

  • 80-100% മാര്‍ക്ക്‌ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ A ഗ്രേഡ്‌

  • 60-79% മാര്‍ക്ക്‌ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ B ഗ്രേഡ്‌

  • 40-59% മാര്‍ക്ക്‌ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ C ഗ്രേഡ്‌

face-cropper

ഒരു ഫോള്‍ഡറില്‍ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകളിലെ മുഖങ്ങള്‍ കണ്ടെത്തി അവയെ പ്രത്യേകം പ്രത്യേകമായി നാം ആഗ്രഹിക്കുന്ന വലുപ്പത്തിലേക്ക് ക്രമപ്പെടുത്തി സേവ് ചെയ്യാന്‍ കഴിവുള്ള FaceCropper എന്ന സോഫ്ട്‌വെയ‍ർ പരിചയപ്പെടാം.

face-cropper.deb

ഉബുണ്ടു ഇന്‍സ്റ്റാളര്‍ പാക്കേജുകള്‍ ഇവിടെ നിന്നും ഡൗൺലോഡു ചെയ്യുക.


ഉപയോഗിക്കേണ്ട വിധം

കൂൾ പ്രീമിയം മോഡിന്റെ പരിശീലനം

പ്രൊബേഷന്‍ പൂര്‍ത്തിയാക്കേണ്ട അധ്യാപകര്‍ക്കുവേണ്ടി കൈറ്റ്‌ തയ്യാറാക്കിയ KOOL ഓണ്‍ ലൈന്‍ അടിസ്ഥാന ഐ.സി.ടി പരിശീലനത്തിന്റെ പ്രീമിയം മോഡ്‌ ബാച്ച്‌ 3 പരിശീലനങ്ങള്‍ ആരംഭിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസുകൾ

    പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാ സ്ത്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) നേതൃത്വത്തിൽ 2060 സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങൾക്കുള്ള പരിശീലനം ആരംഭിക്കുന്നു. ഒക്ടോബർ 17 ന് രാവിലെ 11ന് കൈറ്റ് വിക്ടേഴ്സിലൂടെ അനിമേഷൻ ആദ്യ എപിസോഡ് പ്രക്ഷേപണം ചെയ്യും. ഈ വർഷം ഒമ്പതാം ക്ലാസിലുള്ള കുട്ടികൾക്കാണ് ക്ലാസുകളെങ്കിലും ഐ.ടി തൽപരരായ എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്.
  • പ്രായോഗിക ക്ലാസ്സിനാവശ്യമായ റിസോഴ്സസ് പാക്കേജ് 
  • ലിറ്റിൽ കൈറ്റ്സ് ക്ലാസ് ക്രമീകരണങ്ങളെക്കുറിച്ചുള്ള സർക്കുലർ
  • ഉപകരണങ്ങൾ ഇഷ്യ ചെയ്യുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ
  • ആപ്ഇൻവെന്റർ ഇവിടെ
  • സ്കാച് 2 ഇവിടെ റിസോഴ്സുകൾ ഇവിടെ നിന്നും ഡൗൺലോഡു ചെയ്യാം.
  • ടുപി ട്യൂബ്ടെസ്ക്  ഇവിടെ  നിന്നും ഡൗൺലോഡു ചെയ്യാം.
  • ആനിമേഷൻ അധികപ്രവർത്തനങ്ങൾക്കാവശ്യമായ റിസോഴ്സുകൾ cane  ഇവിടെ നിന്നും ഡൗൺലോഡു ചെയ്യാം.

സ്കൂൾവിക്കിയിൽ നേർക്കാഴ്ച ചിത്രങ്ങൾ

    • നേർക്കാഴ്ച പദ്ധതിയിൽ ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുമ്പോൾ ചിത്രത്തിന്റെ പരമാവധി സൈസ് - 512kb മാത്രം
    • അപ്‍ലോഡ് ചെയ്യുന്ന ചിത്രത്തിനു സ്കൂൾകോഡ്-<File name>നൽകക.
      (ഉദാഹരണം:18026-building.jpg)
    • അപ്‍ലോഡ് ചെയ്യുന്ന ചിത്രങ്ങൾക്ക് Nerkazhcha എന്ന വർഗ്ഗം (category) ചേർക്കണം.
    • സ്കൂൾവിക്കി സൈഡ് പാനലിലെ ഉപകരണങ്ങൾ എന്ന വിഭാഗത്തിലെ അപ്‍ലോഡ് എന്ന ലിങ്കിലാണ് അപ്‍ലോഡു ചെയ്യേണ്ടത്.

കൂൾ സ്കിൽ ടെസ്റ്റ് സെപ്തംബർ 19ന്

 പരീക്ഷാർത്ഥിയുടെ മുന്നൊരുക്കങ്ങൾ
    • 3ലെയർ മാസ്ക്/+ഫെയ്സ് ഷീൽഡ്
    • ഗ്ലൗസ്
    • സാനിറ്റൈസർ
    • രണ്ടു മീറ്റർ അകലം, സെൽഫ് ഡിക്ലറേഷൻ
    • ഹാൾടിക്കറ്റ്, Photo ID Card, Check list
എക്സാമിനർ കരുതേണ്ടത്

സ്കില്‍ ടെസ്റ്റ്‌ 19.09.2020 ന്‌ രാവിലെ 9.30മുതൽ 1.30വരെ

    01.02.2020 മുതല്‍ ആരംഭിച്ച 001. പ്രീമിയം രണ്ടാം ബാച്ചിന്റെ പഠിതാക്കള്‍ക്കുള്ള സ്കില്‍ടെസ്റ്റ്‌ 21.03.2020 ന്‌ നടത്തുവാന്‍ തീരുമാനിച്ചിരിന്നു. എന്നാല്‍ കോവിഡ്‌ 19 ലോക്ഡാണിന്റെ പശ്ചാത്തലത്തില്‍ അത്‌ നിശ്ചയിച്ചിരുന്ന പ്രകാരം നടത്തുവാന്‍ സാധിച്ചില്ല. ലോക്ഡൌണിന്‌ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, മാറ്റിവച്ച സ്കില്‍ ടെസ്റ്റ്‌ 19.09.2020 ന്‌ രാവിലെ 9.30മുതൽ 1.30വരെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നേ. 

    14.12.2019 ന്‌ ആരംഭിച്ച ആദ്യപ്രീമിയം ബാച്ചിന്റെ സ്കില്‍ ടെസ്റ്റില്‍ നിശ്ചിത സ്കോര്‍ ലഭിക്കാത്തവര്‍ക്കും ഈ സ്കില്‍ ടെസ്റ്റില്‍ പങ്കെടുക്കാവുന്നതാണ്‌.

KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom