Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com
സ്‌കൂൾപാർലമെന്റ് തിരഞ്ഞെടുപ്പ് 25ന് നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വോട്ടെടുപ്പ് 25ന് രാവിലെ 11ന് മുമ്പും തുടർന്ന് വോട്ടെണ്ണെലും നടക്കും. ഉച്ചയ്ക്കു ശേഷം 2.30 നാണ് സ്‌കൂൾ പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. സ്‌കൂൾ പാർലമെന്റിന്റെ ആദ്യയോഗം 30ന് നടക്കും. സര്‍ക്കുലര്‍ പ്രകാരമുള്ള ഇലക്‍ഷന്‍ വോട്ടിങ് മെഷീന്‍ സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഹൈടെക്കായി നടത്താനാകുമെന്ന് കൈറ്റ് അറിയിച്ചു. ഇതിനുള്ള സോഫ്റ്റ്‍വെയര്‍ കൈറ്റ് മലപ്പുറം തയാറാക്കിയിട്ടുണ്ട്. സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഹെല്‍പ് ഫയല്‍, ലാപ്‍ടോപ്പിലും മൊബൈല്‍ ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആപുകള്‍, നാമനിര്‍ദ്ദേശപത്രിക, പ്രതിജ്ഞയടക്കമുള്ള ഇലക്ഷന്‍ സാമഗ്രികള്‍, ഉത്തരവുകള്‍ മുതലായവ ലഭ്യമാണ്. 
ഐടി മേള മാനുവല്‍ ഇവിടെ ക്ലിക്കുക. പ്രസന്റേഷന്‍ ഇവിടെ ലഭ്യമാണ്
കേരളത്തിലെ 90 ശതമാനം കുട്ടികളും പഠനം നടത്തുന്നത് പൊതു വിദ്യാലയങ്ങളിൽ ആണ്. ശാസ്ത്രരംഗങ്ങളിൽ ഉള്ള അവരുടെ കഴിവു തെളിയിക്കാനായുള്ള ഒരു വാർഷിക ഉൽസവമാണ് കേരള സ്കൂൾ ശാസ്ത്രോത്സവം. കേരള സ്കൂൾ ശാസ്ത്രോത്സവം നാലു തലങ്ങളുള്ള മത്സരവേദിയാണ്.
1 സേർച്ച്
ഡാഷ് ബോർഡിൽ മുകളിലായി ഇതു കാണാം. ഇതിൽ lens എന്ന് സേർച്ച് ചെയ്താൽ 1 മുതൽ 12 വരെ ക്ലാസുകളിൽ ഈ ടാഗുള്ള എല്ലാ റിസോഴ്സുകളും ക്ലാസ് ക്രമത്തിൽ ലിസ്റ്റ് ചെയ്യും. കൂടാതെ,  നമുക്ക് മൾട്ടിപ്പൾ വാക്കുകളും ഇവിടെ സേർച്ച് ചെയ്യാം. ഉദാഹരണമായി convex lens എന്നീ രണ്ടു വാക്കുകൾ ഒരുമിച്ച് സേർച്ച് ചെയ്ത് ആവശ്യമായ റിസൽറ്റ് കൃത്യമാക്കിയെടുക്കാം.

    KOOL അധ്യാപക പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നതിന് എല്ലാ പഠിതാക്കളും കോഴ്സിന്റെ ഭാഗമായുള്ള 'സ്കിൽ ടെസ്റ്റ് പാസാകേണ്ടതാണ്.
      സ്കിൽ ടെസ്റ്റ് 24.08.2019 തീയതി രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ മലപ്പുറം ജില്ലയിലെ വിവിധ സെന്ററുകളിൽ നടക്കുന്നതാണ്.സ്കിൽ ടെസ്റ്റിനുള്ള അഡ്മിഷൻ ടിക്കറ്റ് ഫോര്‍മാറ്റ് ആഗസ്ത്  22 നു മുമ്പ് ഇ-മെയിലായി അയക്കുന്നതാണ്.
No.           Batch                     Exam Centre
  1 Malappuram_40 GHSS KARUVARAKUND
  2 Malappuram_41   PKMMHSS EDARIKODE
  3 Malappuram_42 VMCGHS WANDOOR
പ്രൈമറി ഹൈടെക് ലാബ് സംബന്ധിച്ചു പ്രൈമറി പ്രഥമാധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനായി  ഇവിടെ ക്ലിക്കുക
ഗവ: ഉദ്യോഗസ്ഥർക്ക് ഇനി മുതൽ ട്രഷറി ബാങ്ക് വഴിയാണ് സാലറി. ട്രഷറി ബാങ്കിംഗ് സംവിധാനം പുതുമയുള്ളതായതിനാൽ സ്വാഭാവിക സംശയങ്ങളും ഉണ്ടാവാം.
ETSB account Number
Aadhar Number
Mobile Number
Username
ഇത്രയും വിവരങ്ങള്‍ ശേഖരിച്ചു  തയ്യാറാക്കി https://tsbonline.kerala.gov.in/ എന്ന സൈറ്റില്‍ New User Registration ക്ലിക് ചെയ്യുക.ഡാറ്റകള്‍ നല്‍കി പൂരിപ്പിക്കുക, സബ്‍മിറ്റു ചെയ്യുക.  OTP നല്‍കി വെരിഫൈ ചെയ്തു കാത്തിരിക്കുക. ആറു മണനിക്കൂറിനകം പ്രോസസിംഗ് പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു.

കേരള സംസ്ഥാനത്തെ മുഴുവന്‍ ഓഫീസുകളിലും സ്പാര്‍ക്ക് പോര്‍ട്ടല്‍ വഴി ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പ്ലാറ്റ്ഫോമില്‍ ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് കേരള ഇന്‍ഫ്രാസ്‍ട്രക്ചര്‍ & ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കി.
സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‍വെയര്‍ അടിസ്ഥാനപ്പെടുത്തിയാകണം എന്നതാണ് സര്‍ക്കാര്‍ നയം.

KOOL പരിശീലനം - പ്രധാനാധ്യാപകരുടെ അറിവിലേക്ക്

    1. പുതിയതായി സർവ്വീസിൽ പ്രവേശിക്കുന്ന അധ്യാപകരുടെ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് 45 മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ട‍ർ കോഴ്സുകൾ പാസ്സായിരിക്കണം. എന്നാൽ 01.12.2018 വരെ നിയമനം ലഭിച്ചവരുടെ കാര്യത്തിൽ ഇത് നിർബ്ബന്ധമാക്കേണ്ടയെന്ന് സർക്കാർ ഉത്തരവായിട്ടുണ്ട്.
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom