സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ വീണ്ടും വരുന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) ആണ് വിക്ടേഴ്‌സ് ചാനലിലും ദൂരദര്‍ശനിലും സംപ്രേഷണം ചെയ്യുന്ന പരിപാടി വിദ്യാഭ്യാസവകുപ്പിനായി സംഘടിപ്പിക്കുന്നത്. നവംബറില്‍ സംപ്രേഷണം ആരംഭിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കും ഷോയില്‍ പങ്കെടുക്കാം. പ്രാഥമിക പരിശോധനയ്ക്കുശേഷം 150 സ്‌കൂളുകള്‍ ഒന്നാം റൗണ്ടില്‍ മാറ്റുരയ്ക്കും. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലായിരിക്കും. സ്‌കൂള്‍ പ്രവര്‍ത്തനം സംബന്ധിച്ച അഞ്ചുമിനിറ്റുവരെ ദൈര്‍ഘ്യമുള്ള വീഡിയോ അല്ലെങ്കില്‍ 20 സ്ലൈഡില്‍ കവിയാത്ത പ്രസന്റേഷന്‍ അപേക്ഷയോടൊപ്പം നല്‍കണം. സ്‌കൂളുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും അപേക്ഷാഫോമും http://www.harithavidyalayam.in -ല്‍നിന്ന് ലഭിക്കും. നിർദ്ദേശങ്ങൾ-1 നിർദ്ദേശങ്ങൾ-2 അപേക്ഷാഫാറം (ഡൌൺലോഡു ചെയ്ത് സ്കൂൾതല സമിതികൾ ചർച്ച ചെയ്ത് പൂരിപ്പിക്കുക) ഇത് സ്‌കൂളിലെ ബന്ധപ്പെട്ട സമിതിയില്‍ ചര്‍ച്ച ചെയ്ത് ഒക്ടോബര്‍ അഞ്ചിനും 19-നും ഇടയില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
സ്‌കൂള്‍ കലോത്സവനടത്തിപ്പില്‍ കാര്യമായ മാറ്റങ്ങളുമായി മാന്വല്‍ പരിഷ്‌കരിച്ചു. നിശ്ചിത ഗ്രേഡുകള്‍ ലഭിക്കുന്നതിനുള്ള മാര്‍ക്ക് കൂട്ടിയതാണ് പ്രധാന മാറ്റം. കൂടാതെ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് പ്രൈസ് മണി നല്‍കുന്നത് നിര്‍ത്തലാക്കി. പകരം എ ഗ്രേഡ് നേടുന്നവര്‍ക്ക് ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് നല്‍കും. തുക നിശ്ചയിച്ചിട്ടില്ല. സ്‌കൂള്‍തലം മുതല്‍ ഗ്രേഡ് നേടുന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റ് നല്‍കും.
പുതിയ രീതി അനുസരിച്ച് എ ഗ്രേഡിന് നൂറില്‍ 80 മാര്‍ക്ക് വേണം. ബി ഗ്രേഡിന് 70, സി ഗ്രേഡിന് 60 എന്നിങ്ങനെ മാര്‍ക്കുണ്ടായിരിക്കണം. എല്ലാ വിഭാഗത്തിലും 10 മാര്‍ക്ക് വീതമാണ് വര്‍ധന. ഗ്രേഡിനനുസരിച്ച് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന രീതി ഈ വര്‍ഷവും തുടരും.
മലപ്പുറം ജില്ലയിലെ പുലാമന്തോള്‍, കരുവാരകുണ്ട് എന്നീ ഗവ.ഹയർ സെക്കണ്ടറി സ്കൂളുകള്‍ ഹൈടെക്ക് വിദ്യാലയമായി ബഹുമാന്യനായ രാഷ്ട്രപതി റാം നാഥ് കോവിന്ദ് 8-10 - 17 ന് പ്രഖ്യാപിക്കുന്നു.
കേരളത്തിലെ Hi Tecപദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട എതാനും വിദ്യാലയങ്ങളിൽ നിരവധി പ്രത്യകതകൾ ഈ വിദ്യാലയങ്ങള്‍ക്ക് സ്വന്തം. അതിൽ ഏറ്റവും എടുത്ത് പറയേണ്ടതാണ് എറ്റവും കടുതൽ ക്ലാസ്സ് മുറികൾ Hi Tec സംവിധാനം സജ്ജീകരിക്കാനുള്ള അടിസ്ഥാന സൗകര്യ വികസനം ഒരുകിയത് തന്നെയാണ്.
കരുവാരകുണ്ട് 48 ക്ലാസ്സ് മുറികളാണ് ഹൈ ടെക്ക് ആക്കി മാറ്റിയിരിക്കുന്നത്. ഇതിനുവേണ്ട സാമ്പത്തിക സഹായം നൽകിയത് പൂർവ വിദ്യാർഥികളും നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും ക്ലബ്ബുകളും മറ്റ് സന്നദ്ധ പ്രവർത്തകരും സമൂഹത്തിലെ ഉൽപതിഷ്ണുക്കളായ വ്യാപാരികളും നാട്ടിലെ മറ്റ് സ്ഥാപനങ്ങളും ആണ്. സമൂഹത്തെ മുഴുവൻ വിദ്യാലയത്തിന്റെ വികസനത്തിനായി അണി ചേർക്കുന്നതിൽ പിടിഎയും എസ് എം സി യും പൂർവ വിദ്യാർത്ഥി സംഘടനയും വഹിച്ച പങ്ക് ഏറെ പ്രശംസനീയമാണ്.
ഞായറാഴ്ച കാലത്ത് 8 .45 ന് ബഹുമാനപ്പെട്ട ഭാരതത്തിന്റെ പതിനാലാമത് രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് തിരുവനന്തപുരത്തു നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ സ്കൂൾ ഹൈടെക്ക് വിദ്യാലയമായി പ്രഖ്യാപിക്കും. പ്രസ്തുത ചടങ്ങിൽ കേരള മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ , ഐടി അറ്റ് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ തുടങ്ങിയവർ സംബന്ധിക്കും. ഉദ്ഘാടനത്തിന്റെ സദസ് ഹൈസ്കൂൾ പരിസരത്ത് പ്രത്യേകം സജ്ജമാക്കാൻ തയ്യാറെടുപ്പുകൾ നടക്കുന്നു. വിദ്യാലയത്തിലെ കുട്ടികളുമായും അദ്ധ്യാപകരുമായും രക്ഷകർത്താക്കൾ PTA പ്രതിനിധികൾ എന്നിവരുമായും തിരുവനന്തപുരത്തുനിന്നും നേരിട്ട് ആശയസംവാദം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ വിദ്യാലയത്തിൽ ഒരുക്കുന്നതായിരിക്കും.
മലപ്പുറം ജില്ലയിലെ പതിനേഴ് ഉപജില്ലകളിലും ഐടി മേളയോടനുബന്ധിച്ചു നടത്തിവരാറുള്ള, ഐടി ക്വിസ് ഒക്ടോബര്‍ നാലിനു വിവധ കേന്ദ്രങ്ങളില്‍ നടന്നു. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒറ്റ ദിവസം ക്വിസ് നടത്തുന്നത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തിനു രാവിലെ പതിനൊന്നു മണിക്കും ഹൈസ്കൂള്‍ വിഭാഗത്തിനു ഉച്ചക്കു ശേഷം ഒന്നരക്കുമായിരുന്നു മത്സരം. രണ്ടു വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ചേദ്യങ്ങള്‍ തയ്യാറാക്കിയിരുന്നു. യു പി വിഭാഗത്തിന്റെ ക്വിസ് നേരത്തേ മാറ്റി വെച്ചിരുന്നു. ജില്ലയില്‍ ക്വിസ് നടത്തുവാന്‍ ഉപയോഗിച്ച ചോദ്യാവലി അടുത്ത ദിവസം ബ്ലാഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
മത്സരഫലങ്ങള്‍ .....ഉപജില്ല