Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com
Zoom Client for Linux Download from here
1. ഡൗൺലോഡിങ്ങ് പൂർത്തിയായശേഷം  ഫയൽ ഡബിൾ ക്ലിക്ക് ചെയ്തു ഇൻസ്റ്റാൾ ചെയ്യുക. സിസ്റ്റത്തിന്റെ പാസ്സ്‌വേർഡ് നൽകേണ്ടതായി വരും.
2. സിസ്റ്റത്തിൽ ഇൻറർനെറ്റ് സൗകര്യം ഉണ്ടായിരിക്കുക.

ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പരിശീലനം.

കോവ്ഡ് 19 തടയുന്നതിനുമായി 2020 മാർച്ച് 11 മുതൽ കേരളത്തിലെ വിദ്യാലയങ്ങളിലെ ഒന്നു മുതൽ ഏഴുവരെ ക്ലാസുകൾക്ക് പരീക്ഷകൾ ഒഴിവാക്കുകയും കുട്ടികൾകക്ക് അവധി നൽകുകയും ചെയ്ത പശ്ചാത്തലത്തിൽ സർക്കാർ ഉത്തരവിന്റെ തുടർച്ചയായി മാർച്ച് 31 വരെ അധ്യാപകർക്ക്  ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പരിശീലനം.
ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ
1. അധ്യാപക പരിശീലനങ്ങൾ കഴിയുന്നതും അതത് വിദ്യാലയങ്ങളിൽ തന്നെ നടത്തേണ്ടതാണ്.
2. പരിശീലനത്തിന് ആവശ്യമായ സഹായഫയലുകൾ, വീഡിയോ ട്യൂട്ടോറിയലുകൾ, റിസോഴ്സകൾ എന്നിവ അധ്യാപകരുടെ സമഗ്ര പോർട്ടലിലെ ലോഗിനിലൂടെ (www.samagra.kite.kerala.gov.in) ആണ് ലഭ്യമാക്കുന്നത്. ഡൗൺലോഡ് ചെയ്ത് സ്വയം പഠനം എന്ന രീതിയിൽ ഇവ പ്രയോജനപ്പെടുത്തേണ്ടതാണ്.
   നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ  എല്ലാ പൗരർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സം  രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തു കൊണ്ട് നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും ' നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.
Probation പൂർത്തീകരിക്കുന്നതിന് 3285 പ്രീമിയം അപേക്ഷകർ. 
മലപ്പുറത്ത് Probation പൂർത്തീകരിക്കുന്നതിന് ആവശ്യമായ ICT പരിശീലനത്തിന് 753 പ്രീമിയം അപേക്ഷകർ. അപേക്ഷകരിൽ പ്രൊബേഷനു കാത്തിരിക്കുന്നവരെ ഉൾപ്പെടുത്തി ആദ്യബാച്ച് 14-12-2019 ന് തുടങ്ങും നാനൂറോളം പേർക്ക് ആദ്യബാച്ചിൽ തന്നെ പങ്കെടുക്കാനാകും. ബാക്കിയുള്ളവരെ തൊട്ടടുത്ത ബാച്ചിൽ പരിശീലനം നൽകും. 
Thiruvananthapuram 205
Kottayam 177
Malappuram 753
Kollam 142
Thrissur 132
Palakkad 282
Alappuzha 101
Ernakulam 120
Kozhikode 249
Pathanamthitta 115
Idukki 113
Wayanad 162
Kannur 298
Kasaragod 436
Total 3285
Probation പൂർത്തീകരിക്കുന്നതിന് ആവശ്യമായ ICT പരിശീലനം (കൂൾ)സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ
Computer exception ഇളവ് ഉത്തരവ് ഇവിടെ ക്ലിക്കുക 
1.കൂൾ പരിശീലനം Normal, Premium എന്നീ രണ്ടുമോഡുകളിലായാണ് നടത്തുന്നത്. പഠിതാക്കൾക്ക് ഇഷ്ടമുള്ള മോഡ് തിരഞ്ഞെടുക്കാവുന്നതാണ്.
2.Normal മോഡിന് ഫീസില്ല. എന്നാൽ Premium mode ന് നികുതി ഉൾപ്പെടെ 1180 രൂപ ഫീസ് നൽകണം.
3.സമഗ്രയിലെ KOOL REGISTRATION എന്ന ലിങ്കിലൂടെ Normal, Premium എന്നീ രണ്ടുമോഡുകളിലേക്കുമുള്ള രജിസ്ട്രേഷൻ 27.11.2019 മുതൽ ലഭിക്കും. മുമ്പ് രജിസ്ററർ ചെയതവരും വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതാണ്. 5.12.2019  നു മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.
4.Premium മോഡിന്റെ പരിശീലനം 14.12.2019 ന് ആദ്യബാച്ച് ആരംഭിക്കുന്നതാണ്. Normal modeന്റെ പരിശീലനം പിന്നീട് അറിയിക്കും.
5.സ്കൂളിലെ Probation പൂർത്തീകരിക്കാത്ത അധ്യാപകരെ ഈ വിവരം അറിയിച്ച് രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെന്ന് പ്രധാനാധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്.
6. വിശദവിവരങ്ങൾക്ക് സർക്കുലർ വായിക്കുക.
ലിറ്റ്ൽ കൈറ്റ്സ്-ഐടി മേള അവാര്‍ഡുകള്‍ കൈമാറി

State IT Mela Results

പ്രൈമറി കളിപ്പെട്ടി യോടൊപ്പം ഉബുണ്ടുവിൽ നൽകിയിരുന്ന ജികോമ്പ്രിസ് സോഫ്റ്റ്‌വെയർ ചില ലാപ്ടോപ്പുകളിൽ നേരിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ അടിസ്ഥാനത്തിൽ അതിൻറെ പരിഹാരത്തോടൊപ്പം കസ്റ്റമൈസ്ഡ് വേർഷൻ ജികോമ്പ്രിസ് QT ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകുന്നു. ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിപ്പിച്ചു നോക്കിയശേഷം അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.
Download from  Mirror 1 or mirror 2
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom