Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

അംഗത്വത്തിന് മാർച്ച് 10 വരെ അപേക്ഷിക്കാം

    ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ് ക്ലബിലേക്ക് യൂണിറ്റ് നിലവിലുള്ള പൊതുവിദ്യാലയങ്ങളിലെ ഈ വർഷം എട്ടാം ക്ലാസിൽ പിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. ഏപ്രിൽ മാസത്തിൽ സോഫ്റ്റ് വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പരീക്ഷയിൽ നാൽപതു ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്നവരിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെയാണ് ഓരോ യൂണിറ്റിലും തിരഞ്ഞെടുക്കുന്നത്. അഭിരുചി പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ 2021 മാർച്ച് 10-നകം ക്ലാസ് ടീച്ചർ മുഖാന്തിരം അതത് പ്രഥമാധ്യാപകർക്ക് സമർപ്പിക്കേണ്ടതാണ്. രണ്ടായിരത്തിലധികം സൾ യൂണിറ്റുകളിലായി അറുപതിനായിരം കുട്ടികൾക്ക് ഈ വർഷം അവസരം ലഭിക്കാം.

സ്കൂള്‍ കെട്ടിട ഉത്‍ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്സ് യുട്യൂബ് ചാനലില്‍

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 2021 ഫെബ്രുവരി 18 ന് രാവിലെ 10 മണിയ്ക്ക് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ 89 സ്കൂള്‍ കെട്ടിടങ്ങളുടേയും 41 ഹയര്‍സെക്കന്ററി ലാബുകളുടേയും ഉദ്ഘാടനവും 68 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിക്കുന്ന ചടങ്ങ് തത്‍സമയം കൈറ്റ് വിക്ടേഴ്സ് യുട്യൂബ് ചാനല്‍ (www.youtube.com/itsvicters) വഴിയും ഫേസ്ബുക്ക് (facebook.com/victerseduchannel) വഴിയും കാണാവുന്നതാണ്.  കെ.അന്‍വർ സാദത്ത് സി.ഇ.ഒ, കൈറ്റ്

SSLC 2021 ഐടി പ്രോയോഗിക പരീക്ഷ

SSLC 2021 ഐടി പ്രോയോഗിക പരീക്ഷക്കുള്ള ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചു. 

2019-21 ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റുകൾ

 വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുവദിച്ചിട്ടുള്ള സ്നോറുകളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ജില്ലാ ക്യാമ്പില്‍ നിന്നും സംസ്ഥാന ക്യാമ്പിലേയ്ക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ്‌ നടത്തിയിട്ടുണ്ട്‌. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കുന്നതിന്‌ അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ സംസ്ഥാന ക്യാമ്പിനുള്ള സ്കോര്‍ നല്‍കുന്നതാണ്.


ഗ്രേഡിംഗ്‌ മാനദണ്ഡം

  • 80-100% മാര്‍ക്ക്‌ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ A ഗ്രേഡ്‌

  • 60-79% മാര്‍ക്ക്‌ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ B ഗ്രേഡ്‌

  • 40-59% മാര്‍ക്ക്‌ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ C ഗ്രേഡ്‌

face-cropper

ഒരു ഫോള്‍ഡറില്‍ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകളിലെ മുഖങ്ങള്‍ കണ്ടെത്തി അവയെ പ്രത്യേകം പ്രത്യേകമായി നാം ആഗ്രഹിക്കുന്ന വലുപ്പത്തിലേക്ക് ക്രമപ്പെടുത്തി സേവ് ചെയ്യാന്‍ കഴിവുള്ള FaceCropper എന്ന സോഫ്ട്‌വെയ‍ർ പരിചയപ്പെടാം.

face-cropper.deb

ഉബുണ്ടു ഇന്‍സ്റ്റാളര്‍ പാക്കേജുകള്‍ ഇവിടെ നിന്നും ഡൗൺലോഡു ചെയ്യുക.


ഉപയോഗിക്കേണ്ട വിധം

കൂൾ പ്രീമിയം മോഡിന്റെ പരിശീലനം

പ്രൊബേഷന്‍ പൂര്‍ത്തിയാക്കേണ്ട അധ്യാപകര്‍ക്കുവേണ്ടി കൈറ്റ്‌ തയ്യാറാക്കിയ KOOL ഓണ്‍ ലൈന്‍ അടിസ്ഥാന ഐ.സി.ടി പരിശീലനത്തിന്റെ പ്രീമിയം മോഡ്‌ ബാച്ച്‌ 3 പരിശീലനങ്ങള്‍ ആരംഭിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസുകൾ

    പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാ സ്ത്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) നേതൃത്വത്തിൽ 2060 സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങൾക്കുള്ള പരിശീലനം ആരംഭിക്കുന്നു. ഒക്ടോബർ 17 ന് രാവിലെ 11ന് കൈറ്റ് വിക്ടേഴ്സിലൂടെ അനിമേഷൻ ആദ്യ എപിസോഡ് പ്രക്ഷേപണം ചെയ്യും. ഈ വർഷം ഒമ്പതാം ക്ലാസിലുള്ള കുട്ടികൾക്കാണ് ക്ലാസുകളെങ്കിലും ഐ.ടി തൽപരരായ എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്.
  • പ്രായോഗിക ക്ലാസ്സിനാവശ്യമായ റിസോഴ്സസ് പാക്കേജ് 
  • ലിറ്റിൽ കൈറ്റ്സ് ക്ലാസ് ക്രമീകരണങ്ങളെക്കുറിച്ചുള്ള സർക്കുലർ
  • ഉപകരണങ്ങൾ ഇഷ്യ ചെയ്യുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ
  • ആപ്ഇൻവെന്റർ ഇവിടെ
  • സ്കാച് 2 ഇവിടെ റിസോഴ്സുകൾ ഇവിടെ നിന്നും ഡൗൺലോഡു ചെയ്യാം.
  • ടുപി ട്യൂബ്ടെസ്ക്  ഇവിടെ  നിന്നും ഡൗൺലോഡു ചെയ്യാം.
  • ആനിമേഷൻ അധികപ്രവർത്തനങ്ങൾക്കാവശ്യമായ റിസോഴ്സുകൾ cane  ഇവിടെ നിന്നും ഡൗൺലോഡു ചെയ്യാം.
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom