കേരള സംസ്ഥാനത്തെ മുഴുവന്‍ ഓഫീസുകളിലും സ്പാര്‍ക്ക് പോര്‍ട്ടല്‍ വഴി ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പ്ലാറ്റ്ഫോമില്‍ ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് കേരള ഇന്‍ഫ്രാസ്‍ട്രക്ചര്‍ & ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കി.
സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‍വെയര്‍ അടിസ്ഥാനപ്പെടുത്തിയാകണം എന്നതാണ് സര്‍ക്കാര്‍ നയം.
1. പുതിയതായി സർവ്വീസിൽ പ്രവേശിക്കുന്ന അധ്യാപകരുടെ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് 45 മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ കോഴ്സുകൾ പാസ്സായിരിക്കണം. എന്നാൽ 01.12.2018 വരെ നിയമനം ലഭിച്ചവരുടെ കാര്യത്തിൽ ഇത് നിർബ്ബന്ധമാക്കേണ്ടയെന്ന് സർക്കാർ ഉത്തരവായിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പ്രൈമറി സ്കൂള്‍ ഹൈടെക് ലാബ് പദ്ധതി 2019 ജൂലൈ 5 ന് ബഹു കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരമുള്ള ഉപകരണങ്ങള്‍ മലപ്പുറം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കൈറ്റ് ജില്ലാ കേന്ദ്രത്തില്‍ നിന്ന് വിതരണം ആരംഭിച്ചു.
ഉപകരണങ്ങള്‍ വാങ്ങാനെത്തുന്നവര്‍ താഴെ പറയുന്ന വിവരങ്ങള്‍ നിര്‍ബന്ധമായും സശ്രദ്ധം വായിക്കുക.
വോട്ടിംഗ് മെഷീന്‍ ഇപ്പോള്‍ പരിഷ്കരിച്ചിരിക്കുന്നു. വാർത്ത
സ്കൂളുകളില്‍ സോഫ്റ്റുവെയര്‍ ഉപയോഗിച്ചു ലളിതമായി സ്കൂള്‍ പാര്‍ലമന്റ് തെരെഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സോഫ്റ്റ്‍വെയര്‍ വികസിപ്പിച്ചു സൗജന്യമായി നിങ്ങളുടെ കൈകളില്‍ എത്തിച്ചിരിക്കുന്നത് കൈറ്റ് മലപുറം മാസ്റ്റര്‍ ട്രൈനറായ
ശ്രീ. ഷാജി സി കെ. യാണ്. വോട്ടിംഗ് മെഷീന്‍ ഫോര്‍ സ്കൂള്‍സ് 11-7-19 ന്
മലപ്പുറം ജില്ലാ കലക്ടർ ശ്രീ. ജാഫര്‍ മാലിക് IAS ലോഞ്ച് ചെയ്തു. കൈറ്റ് മലപ്പുറത്തിന്റെ അഭിനന്ദനങ്ങള്‍.
Samsung Xpress M2876ND Driver
Click here to download
Canon Image Class MF232W Driver
Click here to download
Ubuntu 18.04 Install ചെയ്ത
സിസ്റ്റങ്ങളിൽ ഹൈസ്കൂൾ,
യു.പി
.വിഭാഗത്തിനാവശ്യമായ
ചില സോഫ്റ്റ് വെ യറുകൾ
ലഭ്യമല്ല.
(Ubuntu Image ന്റെ
size 4.25 GB യിൽ
കുറക്കുന്നതിനായി മെയിൻ
പാക്കേജിൽ നിന്ന് ഒഴിവാക്കിയതാണ്).
പ്രസ്തുത
സോഫ്റ്റ്‍ വെയറുകൾ ഹൈസ്കൂൾ
പരിശിലനത്തിനോടൊപ്പം വിതരണം
ചെയ്തിരുന്നു.
ചിലരിൽ
അത് എത്തിയിട്ടില്ല എന്നു
മനസ്സിലാക്കുന്നു.
അവർക്കായി
ഷെയർ ചെയ്യുന്നു.