Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

എട്ടു മുതല്‍ 12 വരെയുള്ള മുഴുവന്‍ അധ്യാപകര്‍ക്കും ഐടി പരിശീലനം നല്‍കാന്‍ തീരുമാനം

മലപ്പുറം: ( 29.04.2017) സംസ്ഥാനത്തെ എട്ടു മുതല്‍ 12 വരെയുള്ള 45,000 ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കും ഐ ടി പരിശീലനം നല്കുമെന്ന് ഐ ടി @ സ്‌കൂള്‍ എക്‌സിക്കുട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. ഐ ടിയില്‍ അധിഷ്ഠിതമായി എല്ലാ വിഷയങ്ങളും പഠിപ്പിക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. മെയ് എട്ടുമുതലാണ് സംസ്ഥാനത്ത് പരിശീലനം തുടങ്ങുക. റിസോഴ്‌സ് ഗ്രൂപ്പുകളുടെ പരിശീലനം ആറിനകം പൂര്‍ത്തിയാവും. 56,000 അധ്യാപകര്‍ക്കാണ് പരിശീലനം നല്കുക. മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ തയ്യാറാക്കല്‍, ഡിജിറ്റല്‍ വിഭവങ്ങള്‍ ഇന്റര്‍നെറ്റും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ച് ശേഖരിക്കല്‍. ശേഖരിച്ച വിഭവങ്ങള്‍ വീഡിയോയും ശബ്ദവുമുപയോഗിച്ച് പഠനവിഭവമാക്കുക, ചിത്രം നിര്‍മിക്കല്‍, ഭാഷാ കംപ്യട്ടിംഗ് തുടങ്ങിയ മേഖലകളിലാണ് മൂന്നു ദിവസത്തെ ഐ ടി പരിശീലനത്തിലൂടെ നല്കുക.

ഓരോ വിഷയത്തിനും അതത് വിഷയ വിദഗ്ധരും ഐ സി ടി വിദഗ്ധരും സംയുക്തമായി പരിശീലനം നല്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് 550 കേന്ദ്രങ്ങളില്‍ 11,000 റിസോഴ്‌സ് അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം. ഓരോ വിഷയത്തിനും പ്രത്യേകം തയ്യാറാക്കിയ പരിശീലന മൊഡ്യൂളും ഇ കണ്ടന്റുമുണ്ടാവും. കാഴ്ച പരിമിതിയുള്ള അധ്യാപകര്‍ക്ക് സ്‌ക്രീന്‍ റീഡിംഗ് സോഫ്റ്റ് വെയറിലടിസ്ഥാനമാക്കിയുള്ള പ്രത്യേക പരിശീലന സംവിധാനങ്ങളുമൊരുക്കും. ഡിജിറ്റള്‍ സാങ്കേതിക വിദ്യ ക്ലാസ്മുറിയിലെത്തിക്കുന്ന പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ വിഭവ സമാഹരണത്തിന് സമഗ്രവിഭവ പോര്‍ട്ടല്‍ തയ്യാറായി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളിലായി മൂന്നുഘട്ടത്തിലൂടെ ക്ലാസ്മുറികള്‍ ഹൈടെക്കാക്കാനാണ് ലക്ഷ്യമിടുന്നത്. എട്ടുമുതല്‍ 12 വരെയുള്ള ക്ലാസ് മുറികള്‍ ഹൈടെക് ആക്കാന്‍ കിഫ് ബി വഴി 400 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നാല് നിയമസഭാ മണ്ഡലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതിയാണ് സംസ്ഥാന വ്യാപകമാക്കുന്നത്.

അവധിക്കാല അധ്യാപകപരിശീലനം

ഹൈസ്കൂള്‍ അധ്യാപകരുടെ അവധിക്കാല പരിശീലനത്തിനായി എല്ലാ അധ്യാപകരെയും Training Management Systemല്‍ ഉള്‍പ്പെടുത്തുന്നതിന് IT@School നിര്‍ദ്ദേശം. സ്കൂള്‍ പ്രധാനാധ്യാപകര്‍ അവരവരുടെ വിദ്യാലയങ്ങളിലെ എല്ലാ അധ്യാപകരുടെയും വിശദാംശങ്ങള്‍ ഏപ്രില്‍ 29ന് മുമ്പായി രജിസ്ററര്‍ ചെയ്യണം. ഇതുമായി ബന്ധപ്പെട്ട IT@School Circular ഇവിടെ.

CLICK HERE to Register Teachers in Training Management System (Use Sampoorna Username and Password)

ഇതോടൊപ്പം തന്നെ വിഷയാധിഷ്‌ഠിതമായി നടത്തുന്ന  പരിശീലനങ്ങള്‍ക്കുള്ള SRG പരിശീലനം ഏപ്രില്‍ 27,28,29.30 തീയതികളില്‍ വിവിധ ജില്ലകളിലായി നടക്കുന്നു. ഇതിനുള്ള പരിശീലനകേന്ദ്രങ്ങളുടെ ലിസ്റ്റ് ഇവിടെ. SRG മാരുടെ ലിസ്റ്റ്  RMSA ജില്ലാ ഓഫീസുകളില്‍ നിന്നും അറിയിക്കുന്നതാണ്.

NMMS Scholarship Results Published

എസ്.സി.ഇ.ആര്‍.ടി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ (എന്‍.എം.എം.എസ്) ഫലം പ്രസിദ്ധീകരിച്ചു. www.education.kerala.gov.in, www.itschool.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. വിജയികള്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികാരികളുമായി ബന്ധപ്പെടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
2012-13, 2013-14 വര്‍ഷങ്ങളില്‍ NMMS സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളില്‍ ബാങ്ക് അക്കൗണ്ടിലെ പിഴവുകള്‍ മൂലം സ്കോളര്‍ഷിപ്പ് തുക നല്‍കാന്‍ കഴിയാത്ത കുട്ടികളുടെ ലിസ്റ്റ് പരിശോധിച്ച് അക്കൗണ്ട് വിവരങ്ങള്‍ Excel Formatല്‍ തയ്യാറാക്കി DEOമാര്‍ മുഖാന്തരം സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറും ലിസ്റ്റും
NMMS Bank Details Correction : CIRCULAR : 2012-13 List : 2013-14 List
RESULTS HERE
NMMS 2016-17 Instructions

urdu fonts

      Alvi Nastaleeq_1_0_0..> 15-Jul-2010 13:39  9.1M  
      Fajer Noori Nastaliq..> 15-Jul-2010 13:39  255K  
      Jameel Noori Nastale..> 15-Jul-2010 13:40   12M  
      Pak Nastaleeq (Beta ..> 15-Jul-2010 13:39  166K  
      Punjabi Naskh.ttf       15-Jul-2010 13:39  104K  
      asunaskh.ttf            15-Jul-2010 13:39   91K  
      tahoma.ttf              15-Jul-2010 13:39  374K  
      tahomabd.ttf            15-Jul-2010 13:39  347K 
http://www.urdujahan.com/urdu-fonts/ 

മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങൾ IT മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.


കെ.അൻവർ സാദത്ത്,  [എക്സിക്യൂട്ടീവ് ഡയറക്ടർ ]
  തുടക്കം മുതൽ തന്നെ ഐടി രംഗത്ത് ജില്ലയിലെ വിദ്യാലയങ്ങൾ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുവെന്നു് IT@School എക്സിക്യൂട്ടീവ് ഡയറക്ടർ കെ.അൻവർ സാദത്ത് പറഞ്ഞു. അതിൽ ചില പ്രവർത്തനങ്ങൾ സ്റ്റേറ്റിൽ മുഴുവൻ നടപ്പക്കാൻ സഹായകരമാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ ത്തിന്റെ ഭാഗമായി നമ്മുടെ ക്ലാസ് മുറികൾ ഹൈ ട്ടക്ക് ആക്കുന്നതിന് വേണ്ടിപതിനായിരം അദ്ധ്യാപകർക്ക് ഐ.ടി.ട്രെയിനിംഗ് തുടങ്ങിക്കഴിഞ്ഞു. കൂടാതെ ക്ലാസ് മുറികളിലേക്ക് വേണ്ടി ഡിജിറ്റൽ ഉള്ള ടക്കം ഉൾപ്പെടുത്തിയ പ്രത്യേക പോർട്ടൽ ജൂൺ മാസം മുതൽ പ്രവർത്തനം തുടങ്ങുമെന്നും എക്സിക്യുട്ടീവ് ഡയറക്ടർ പറഞ്ഞു.


കരുവാരകുണ്ടു് ഒലിപ്പുഴയുടെ തീരത്തുള്ള ചേറുമ്പ് ഇക്കോ വില്ലേജിൽ മലപ്പുറം ജില്ല വിദ്യാഭ്യാസ ഓഫീസർമാരുടെ ഒരുദിവസം നീണ്ടു നിന്ന സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സഫറുള്ള ഏകദിന സംഗമം ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ല AE0 ഫോറം സെക്രട്ടറി പി.ഹുസൈൻ അദ്ധ്യക്ഷനായി. ഈ വർഷം സർവിസിൽ നിന്നു വിരമിക്കുന്ന ഡി ,ഇ, ഒ മാരായ സിസി ആന്റണി തിരൂർ, അഹമ്മദ് കുട്ടി തിരൂരങ്ങാടി, ശിവദാസ്.പി.SSAജില്ല പ്രോജക്ട് ഓഫീസർ മലപ്പുറം, എ ഇ ഒ മാരായ പി.എസ് .എം.ബഷീർ, സൈദാബി.കെ.കെ.എടപ്പാൾ, ബാലകൃഷണൻ തിരൂർ, പി.ജയപ്രകാശ് മലപ്പുറം, പി.പി.നരേന്ദ്രൻ , വണ്ടൂർ എന്നിവർക്കു യാത്രയയപ്പു നൽകി.ഏകദിന സംഗമത്തിൽ വിവിധ സെഷനുകളിലായിAE0 മാരായ പി.എസ്.എം.ബഷീർ, ഗോപാലകൃഷ്ണൻ, വി.സി.താനൂർ, ആശിഷ് .കെ. കൊണ്ടോട്ടി .ഷാജൻ.കെ.എസ്. മങ്കട, രാജേന്ദ്രൻ .ടി .കീഴിശ്ശേരി, അജിത് മോൻ.കെ.ജെ. പെരിന്തൽമണ്ണ, ഇസ്മായിൽ ഷരീഫ് .ടി . അരീക്കോടു്. സുലൈഖ.കെ.ടി.മേലാറ്റൂർ. നരേന്ദ്രൻ.പി.പി. വണ്ടൂർ, സൈദാ ബി.കെ.കെ.എടപ്പാൾ, ജയപ്രകാശ്'.പി.മലപ്പുറം. അജിത, മഞ്ചേരി എന്നിവർ വിവിധ സെഷനിൽ സംസാരിച്ചു.
കിഴിശ്ശേരി എ ഇ ഒ ശ്രീ. രാജന്‍ കരുവാരകുണ്ട് - (ഫോസ്ബുക്ക് പോസ്റ്റ്)


ഐടി@സ്കൂള്‍ സമഗ്ര ഇ-റിസോഴ്സ് ലൈബ്രറി

    കേരളത്തിലെ എല്ലാ സ്കൂളുകളും സ്മാര്‍ട്ട് സ്കൂളുകളായി മാറുകയാണല്ലോ. ഇത്തരത്തിലുള്ള സ്മാര്‍ട്ട് സ്കൂളുകളുടെ മുഖമുദ്രയാണ് ഡിജിറ്റല്‍ റിസോഴ്സുകള്‍ ഉപയോഗിച്ചുള്ള പഠനവും അധ്യാപനവും. ലാപ്‌റ്റോപ്പും പ്രോജക്റ്ററും അടച്ചുറപ്പുള്ള എല്ലാ ക്ലാസ് റൂമുകളിലും  ഉണ്ടായിരിക്കും.  ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ ക്ലാസുകളിലും ഉപയോഗിക്കാന്‍ ആവശ്യമായത്രയും ഡിജിറ്റല്‍ റിസോഴ്സുകള്‍ ഉണ്ടാക്കുക എന്നത് അത്യാവശ്യമായി നാം ഏറ്റെടുക്കേണ്ട വെല്ലുവിളിയാണ്.  നാമൊരുത്തരും ഇത്തരം റിസോഴ്സുകള്‍ നിര്‍മിക്കാന്‍ ബാധ്യതപ്പെട്ടവരുമാണ്. ഇങ്ങനെ നാമെല്ലാവരും മാത്രമല്ല, കേരളത്തിലാകമാനമുള്ള ഏതൊരു അധ്യാപകനും നിര്‍മിച്ച ഡിജിറ്റല്‍ പാഠ്യ റിസോഴ്സുകുള്‍ പങ്കുവെക്കുന്നതിനും ഇങ്ങനെ സമാഹരിക്കപ്പെട്ടവ  ക്ലാസ് റൂമുകളില്‍ നേരിട്ട് ഉപയോഗിക്കാനും ലക്ഷ്യമിട്ട് ഐടി@സ്കൂള്‍  സമഗ്ര എന്ന പേരില്‍ ഒരു ഇ-റിസോഴ്സ് ലൈബ്രറി തയ്യാറാക്കിയിട്ടുണ്ട്.   http://117.239.77.81/projects_html/samagra/index.php/ എന്ന വിലാസത്തില്‍ ഇപ്പോള്‍ എല്ലാ അധ്യാപകര്‍ക്കും ഈ സൈറ്റ് പരിശോധിക്കാവുന്നതാണ്.

ഡി.ആർ, ജി.പരിശീലനം മലപ്പുറം ഐ-ടി @ സ്കൂളിൽ

യു.പി.അദ്ധ്യാപകരുടെ അവധിക്കാല പരിശിലനപരിപാടിയുടെ ഡി.ആർ, ജി.പരിശീലനം മലപ്പുറം ഐ-ടി @ സ്കൂളിൽ  ആരംഭിച്ചു. നാലു വിദ്യാഭ്യാസ ജില്ലയിൽ നിന്നുമായി 120 അധ്യാപകർ പങ്കെടുത്തു - മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം. ഏപ്രിൽ 8 ന് ആരംഭിച്ച് 30ന് അവസാനിക്കുന്ന രീതിയിലാണ് സർക്കുലർ മുഖേന വിദ്യാഭ്യാസ വകുപ്പ് സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുള്ളത് - എന്നാൽ മലപ്പുറം ജില്ലയിലെ ഉപതെരെഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ ആറിനു തന്നെ ആദ്യ ബാച്ച് ആരംഭിക്കുന്നതാണ്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി പരിശീലനം കൂടി ഇതോടൊപ്പം തന്നെ നടത്തുന്നുണ്ട്-

എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാമ്പുകളില്‍ മാറ്റം

മലപ്പുറം മണ്ഡലം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ്, മഞ്ചേരി, ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ എന്നിവിടങ്ങളിലെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ യഥാക്രമം എ.കെ.എം.എച്ച്.എസ്.എസ്, കോട്ടൂര്‍, ജി.എച്ച്.എസ്.എസ്, ഏഴൂര്‍ എന്നിവിടങ്ങളിലേക്ക് മാറ്റി. ജി.എച്ച്.എസ്.എസ് മഞ്ചേരിയില്‍ ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ നടക്കാനിരുന്ന സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പും എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂരിലേക്ക് മാറ്റിയതായി പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.dt.31-03-2017
Link for downloading the EyeRIS software for SMART Board

Installation Note :
1. Download the software and extract 
2. Give permission to install.sh file
3. Double click -> Run in Terminal.
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom