എം.ടി. സമ്മിറ്റ്
കൈറ്റ് മാസ്റ്റർടെയിനർമാരുടെയും മറ്റു ജീവനക്കാരുടെയും വാർഷിക യോഗം 2023 ഏപ്രിൽ 23, 24, 25 തീയ്യതികളിൽ മൂന്നാറിൽ നടക്കുന്നതിനാൽ ആ ദിവസങ്ങളിൽ കൈറ്റ് മലപ്പുറം ജില്ലാ ഓഫീസിന് അവധിയായിരിക്കും.
ACER Travelmate / ITI Smash /Infinix
ഹൈടെക് / വിദ്യകിരണം പദ്ധതികളുടെ ഭാഗമായി വിതരണം ചെയ്തിട്ടുള്ള ACER Travelmate P214-53 ലാപ്ടോപ്പുകളിലും ITI Smash (ITI-ITIB11LCE) ലാപ്ടോപ്പുകളിലും നിലവിൽ KITE GNU-Linux 20.04 preinstalled ആയിട്ടുള്ളത്. സ്കൂളിലെ IT Textbook ലെ പ്രവർത്തനങ്ങൾ ചെയ്യുന്നതുനായി KITE GNU-Linux 18.04 ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ചുവടെയുള്ള ലിങ്കിൽ നിന്ന് KITE GNU-Linux 18.04 ഒ. എസ്. ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
Download : KITE GNU-Linux 18.04.5
ITI Smash laptop ൽ ചുവടെയുള്ള ലിങ്കിൽ നിന്ന് Drivers ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
Download : Audio and wifi Drivers for ITI Smash laptop
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾക്കു തുടക്കമായി
2022 ഡിസംബർ 26 മുതല്‍ 31 വരെ ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് അംഗങ്ങൾക്കുള്ള ഉപജില്ലാക്യാമ്പ് നടത്തുന്നതു സംബന്ധിച്ച നിർദ്ദേശങ്ങൾ താഴെ ചേര്‍ക്കുന്നു.
1. ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ 2022 ഡിസംബർ 26 – 31 തീയതികള്ക്കിടയിലായി നടത്തുന്നതാണ്. അതാത് ഉപജില്ലകളുടെ ക്യാമ്പ് നടക്കുന്ന ദിവസങ്ങളില്‍ സ്കൂൾതല ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുത്ത കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്കൂളുകള്‍ (പ്രഥമാദ്ധ്യാപകര്‍/കൈറ്റ് മാസ്റ്റര്‍മാര്‍) നടത്തേണ്ടതാണ്.
മലപ്പുറം ജില്ലാ ഐടി മേള ബുധൻ, വ്യാഴം ദിവസങ്ങളിൽ മഞ്ചേരിയിൽ
മലപ്പുറം ജില്ലാ ശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേള 2022 Nov 2,3,4 ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ മഞ്ചേരിയിൽ നടക്കും. പതിനേഴ് സബ് ജില്ലകളിൽനിന്നായി 6500 വിദ്യാർഥികൾ മേളയിൽ മാറ്റുരയ്ക്കും. ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവ എച്ച്എംവൈഎച്ച്എസ് മഞ്ചേരിയിലും സാമൂഹ്യശാസ്ത്ര മേള ജിജിഎച്ച്എസ്എസ് മഞ്ചേരിയിലും ഐടി മേള, ഉപന്യാസ മത്സരം എന്നിവ ജിബിഎച്ച്എസ്എസ് മഞ്ചേരിയിലും ഗണിതശാസ്ത്ര മേള എച്ച്എംഎസ്എയുപിഎസ് തുറക്കലിലും നടക്കും. ശാസ്ത്ര നാടകം വ്യാഴാഴ്ച കോട്ടക്കൽ രാജാസ് എച്ച്എസ്എസിലാണ് നടക്കുന്നത്.
Subscribe to:
Posts (Atom)

