2022 ഡിസംബർ 26 മുതല്‍ 31 വരെ ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് അംഗങ്ങൾക്കുള്ള ഉപജില്ലാക്യാമ്പ് നടത്തുന്നതു സംബന്ധിച്ച നിർദ്ദേശങ്ങൾ താഴെ ചേര്‍ക്കുന്നു.
1. ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ 2022 ഡിസംബർ 26 – 31 തീയതികള്‍ക്കിടയിലായി നടത്തുന്നതാണ്. അതാത് ഉപജില്ലകളുടെ ക്യാമ്പ് നടക്കുന്ന ദിവസങ്ങളില്‍ സ്കൂൾതല ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുത്ത കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്കൂളുകള്‍ (പ്രഥമാദ്ധ്യാപകര്‍/കൈറ്റ് മാസ്റ്റര്‍മാര്‍) നടത്തേണ്ടതാണ്.
2. സ്കൂൾതല ക്യാമ്പിൽ പങ്കെടുത്ത് അർഹത നേടിയ കുട്ടികളെ മാത്രമാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കേണ്ടത്. അർഹത നേടിയ കുട്ടികളുടെ പട്ടിക ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ രേഖപ്പെടുത്തുകയും ഇതിന്റെ പ്രിന്റ്‍ പ്രഥമാധ്യാപകർ കൗണ്ടര്‍ സൈന്‍ ചെയ്ത് ക്യാമ്പ്കുട്ടികളുടെ കൈവശം ക്യാമ്പിലേയ്ക്ക് കൊടുത്തു വിടേണ്ടതുമാണ്.
3. ഉപജില്ലാ ക്യാമ്പ് ഒരു സഹവാസ ക്യാമ്പ് അല്ല. കുട്ടികളെ സ്കൂളുകളുടെ ഉത്തരവാദിത്വത്തില്‍ ക്യാമ്പ് കേന്ദ്രത്തില്‍ എത്തിക്കേണ്ടതും, മടക്കി കൊണ്ടുപോകണ്ടതുമാണ്. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് ക്യാമ്പ് ദിവസങ്ങളിലെ സമയക്രമം.
4. ക്യാമ്പില്‍ പങ്കെടുക്കുന്ന ഓരോ കുട്ടികളുടെയും ഉപയോഗത്തിനായി ലാപ്‍ടോപ്പ് കൊടുത്തു വിടേണ്ടതാണ്. ലാപ്‍ടോപ്പില്‍ ഐ.റ്റി.സ്കൂള്‍ ഉബുണ്ടു 18.04 (ഒ.എസ്.) ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവണം. ലാപ്‍ടോപ്പിന്റെ ചാര്‍ജര്‍ കരുതേണ്ടതാണ്. Acer ലാപ്‍ടോപ്പ് കൊടുത്തു വിടുന്നതിന് ശ്രദ്ധിക്കുക.
5. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ അവരുടെ ഐഡന്റിറ്റി കാര്‍ഡ് കൊണ്ടുവരേണ്ടതാണ്. കുട്ടികള്‍ അവരുടെ യൂണിഫോം ധരിച്ചെത്തുന്നതിന് പരമാവധി ശ്രദ്ധിക്കുക. കുട്ടികള്‍ ഉച്ചഭക്ഷണം കൊണ്ടുവരേണ്ടതില്ല. ആവശ്യമുള്ള കുടിവെള്ളം കരുതേണ്ടതാണ്.
6. അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങൾക്ക് പ്രത്യേകമായിട്ടായിരിക്കും ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ക്രമീകിരിക്കുന്നത്.
7. ഉപജില്ലാ ക്യാമ്പിലെ പ്രവർത്തനങ്ങളുടെയും ക്യാമ്പിൽ ഓരോ കുട്ടിയും തയ്യാറാക്കുന്ന ഉല്പന്നത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ജില്ലാ ക്യാമ്പിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത്.