PRB-4, PRB-5 Batch കളുടെ Certificates കള്‍ Malappuram DRC യില്‍ വിതരണത്തിനു തയ്യാറായിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫീസ് പ്രവര്‍ത്തിദിനങ്ങളിൽ 10.30 മുതല്‍ 4മണി വരെ Certificate കള്‍ വിതരണം ചെയ്യുന്നതാണ്. Certificate വാങ്ങാന്‍ വരുമ്പോൾ Hall Ticket നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. പരീക്ഷാര്‍ത്ഥിക്കു പകരം മറ്റാരെങ്കിലും ആണ് വരുന്നതെങ്കില്‍ Hall Ticket ന്റെ കൂടെ പ്രസ്തുത ആളെ ചുമതലപ്പെടുത്തിയ Authorization Letter കൂടി കൊണ്ടുവരേണ്ടതാണ്. ഒരു സ്കൂളിൽ നിന്നും ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കിൽ പ്രധാനാധ്യാപകന്‍ അവരിലൊരാളെ ചുമതലപ്പെടുത്തുകയും അദ്ദേഹത്തിന്റെ വശം എല്ലാവരുടെയും Hall Ticketഉം കൊടുത്തു വിടുകയും ചെയ്യേണ്ടതാണ്. സ്കിൽ ടെസ്റ്റ് നടന്ന ഉപജില്ലാ ക്രമത്തിൽ വിതരണ ഷെഡ്യൂൾ താഴെ :
കൂള്‍ പ്രീമിയം 6 പുതിയ പരിശീലന ബാച്ച്
അദ്ധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തീകരണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കൈറ്റ് ഐ.സി.റ്റി. സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ (കൂള്‍ പ്രീമിയം 6) പുതിയ പരിശീലന ബാച്ച് മലപ്പുറം ജില്ലയില്‍ ആരംഭിക്കുന്നു. സര്‍ക്കുലര്‍ പ്രകാരം സമഗ്രപോര്‍ട്ടല്‍ ലോഗിനിലൂടെ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനില്‍ കോഴ്സ് ഫീസ് അടച്ചവര്‍ക്കാണ് പ്രവേശനം ലഭിച്ചുട്ടുള്ളത്. 2021 ആഗസ്ത് 16 മുതൽ ഫീസടക്കാം. മലപ്പുറം ജില്ലയില്‍ 400 പേർക്ക് പ്രീമിയം 6 ബാച്ചിൽ അവസരം ലഭിക്കും.
ജി-സ്വീറ്റ് പ്ലാറ്റ്ഫോം പഠനത്തിന്റെ പൈലറ്റ് പദ്ധതി
ഡിജിറ്റൽ പഠനത്തോടൊപ്പം ഓൺലൈൻ പഠനവും നടപ്പാക്കാനായി സർക്കാർ ആവിഷ്കരിച്ച ജി-സ്വീറ്റ് പ്ലാറ്റ്ഫോം പഠനത്തിന്റെ പൈലറ്റ് പദ്ധതിക്ക് തുടക്കമാകുന്നു. സംസ്ഥാനത്തെ തി രഞ്ഞെടുത്ത 375 വിദ്യാലയങ്ങളിലാണ് ആദ്യഘട്ട ത്തിൽ പദ്ധതി ആരംഭിക്കുക. 43 വിദ്യാലയങ്ങളുള്ള മലപ്പുറം ജില്ലയാണ് പദ്ധതി നടപ്പിലാക്കുന്നതി ലും മുൻപന്തിയിൽ. സർക്കുലർ 1 ,സർക്കുലർ 2 എന്നിവ ഡൗൺലോഡു ചെയ്യാം